സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മണ്മറഞ്ഞതും മാറ്റങ്ങൾക്കു വിധേയമായതും

ബ്രാഞ്ച് പോസ്റ്റ് ഓഫീസ്

പുതിയ പോസ്റ്റ് ഓഫീസ്

1950 കാലഘട്ടത്തിൽ മുക്കം പോസ്റ്റോഫീസിന്റെ പരിധിയിലായിരുന്നു കൂടരഞ്ഞി. ശനിയാഴ്ചകൾതോറും കൂടരഞ്ഞി പള്ളിയിൽനിന്നും മുക്കത്തെ പോസ്റ്റോഫീസിലേക്കു ആളെ അയച്ചാണ് ഇവിടേക്കുള്ള കത്തുകൾ വിതരണം ചെയ്തിരുന്നത്. 1951 ൽ കൂടരഞ്ഞിയിൽ പോസ്റ്റ് ഓഫീസിൽ അനുവദിച്ചുതരണമെന്നു അധികാരികളെ മാത്യു കാരിക്കാട്ടിൽ അറിയിച്ചതിനെത്തുടർന്ന് കിട്ടിയ മറുപടി ഇതായിരുന്നു; '1941 ലെ സെൻസെസ് പ്രകാരം കൂടരഞ്ഞി പ്രദേശത്തെ താമസക്കാർ 64 പേരാകയാൽ അപേക്ഷ നിരസിക്കുന്നു, കൂടരഞ്ഞിയിലെ ജനസംഖ്യ 250 ൽ അധികമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് ഓഫീസിൽ അനുവദിക്കാം ' എന്നായിരുന്നു. തുടർന്ന് കാരമൂല റേഷൻകടയിൽ രജിസ്റ്റർ ചെയ്ത 300 കൂടരഞ്ഞി ക്കാരുടെ റേഷൻ കാർഡുമായി ശ്രീ മാത്യു മദ്രാസിൽ എത്തുകയും അധികാരികളെ ജനസംഖ്യയുടെ നിജസ്ഥിതി ബോദ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് 1953 മാർച്ച് മൂന്നാം തിയതി കൂടരഞ്ഞിയിൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഉൽഘാടനംചെയ്തു. ആദ്യകാലത്തു  ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ സ്കൂളിനോട് ചേർന്നുതന്നെ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥല പരിമിതി നിമിത്തം കൂടരഞ്ഞി അങ്ങാടിയിലേക്ക് മാറ്ററുകയുണ്ടായി. അങ്ങനെ ശ്രീ മാത്യു കാരിക്കാട്ടിൽ ആദ്യ സ്കൂൾമാസ്റ്റർ കം പോസ്റ്റ്മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചു. ആദ്യകാലത്തു പോസ്റ്റ് ഓഫീസിൽ വരുമാനം കുറവായതിനാൽ പത്രമാസികകൾക്കു മണിയോഡർ അയക്കാൻ വരുന്നവരുടെ സമ്മതം വാങ്ങി സ്റ്റാമ്പ് ആണ് അയച്ചുകൊടുത്തിരുന്നത്. മറ്റു പലവിധത്തിലും പലയിടങ്ങളിലും സ്റ്റാമ്പ് വിൽപ്പന നടത്തി വരുമാനം വർധിപ്പിച്ചു. പെട്ടെന്ന് തന്നെ പോസ്റ്റ് ഓഫീസിൽ സ്വയം പര്യാപ്തതയിൽ എത്തി. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽത്തന്നെ ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ സൺ ഓഫീസിൽ ആയി ഉയർത്തപ്പെട്ടു.

ഐക്യനാണയസംഘം

1951 -52 കാലഘട്ടത്തിൽ കര്ഷകന് വിറ്റഴിക്കുവാൻ ഉണ്ടായിരുന്നത് പ്രധാനമായും കപ്പയാണ്. 1952 ൽ കപ്പാക്കുണ്ടായ വിലയിടിവ് കർഷകനേറ്റ വൻ തിരിച്ചടി ആയിരുന്നു. മദ്രാസിലേക്കുള്ള കാപ്പ കയറ്റുമതി സർക്കാർ നിരോധിച്ചതാണ് ഇതിനു കാരണം. മൂന്നര ക്വിന്റൽ കപ്പക്ക് 5 രൂപയായി വില താന്നു. അങ്ങനെ കപ്പക്കൂനകൾ ചീഞ്ഞു നശിച്ചു. അതിനാൽ കപ്പ കച്ചവടമാക്കിപ്പോയ പലരും കൂടരഞ്ഞിയിലേക്കു തിരികെ വന്നില്ല. ഈ ഘട്ടത്തിലാണ് ഐക്യനാണയസംഘം ആരംഭിക്കുവാനുള്ള ശ്രെമം ആരംഭിക്കുന്നത്. 7 പേരടങ്ങിയ പ്രൊമോട്ടേഴ്സ് ലിസ്റ്റ് സഹിതം സംഘം രജിസ്റ്റർ ചെയ്തു കിട്ടുവാനപേക്ഷിച്ചു. 1954 ൽ പി എം ജോസഫ് പ്രസിഡന്റ് ഉം , കെ ജെ മാത്യു സെക്രെട്ടറിയും ആയുള്ള കമ്മറ്റി പ്രവർത്തനം ആരംഭിച്ചു. ഈ സംഘം അക്കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കു അയവുവരുത്തുവാൻ ഒരുപാട് സഹായിച്ചു. അങ്ങനെ സംഘം അഭിവൃദ്ധി പ്രാപിച്ചു. അത് പിന്നീട് കോപ്പറേറ്റീവ് സൊസൈറ്റി ആയും പിന്നീട് കോർപറേറ്റീവ് ബാങ്ക് ആയും ഉയർന്നു

ലേബർ മാർക്കറ്റ്

കാടുകളിൽ വസിച്ചിരുന്ന ഗോത്രവർഗക്കാരും സമീപ പ്രദേശങ്ങളിൽനിന്നും എത്തിയ നിർധനരും ആയിരുന്നു കൂടരഞ്ഞിയിലെ ആദ്യകാല കർഷക തൊഴിലാളികൾ. ഞായറാഴ്ചദിവസം കൃഷിസ്ഥാലം കൂടുതലുള്ളവർ കൂടരഞ്ഞി അങ്ങാടിയിൽ വന്ന് ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ വാങ്ങുന്നതോടൊപ്പം ആവശ്യമുള്ള തൊഴിലാളികളെ മുൻ‌കൂർ കൂലിപറഞ്ഞു ചുരുങ്ങിയത് ഒരാഴ്ചത്തേക്ക് ജോലി ഓഫർ ചെയ്തു കൂട്ടികൊണ്ടുപോവുക എന്ന പതിവ് അക്കാലത്തു ശക്തി പ്രാപിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കൂടരഞ്ഞിയിലെ ഞായറാഴ്ചകളിൽ ലേബർ മാർക്കറ്റ് ദൂരെ സ്ടലങ്ങളിൽ വരെ പ്രസിദ്ധമായി.

കാളപൂട്ട് മത്സരം

ഇന്നത്തെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രസിദ്ധമായിരുന്നു കാളപൂട്ട് മത്സരം. കൂടരഞ്ഞിക്കാരനായ ചാക്കോ ചേട്ടൻ എല്ലാ വർഷവും ലക്ഷണമൊത്ത കാളയെയും എരുതിനെയും വാങ്ങി സംരക്ഷിക്കുകയും പലസ്ഥലങ്ങളിലും ഇവയെ മത്സരത്തിന് കൊണ്ടുപോയി ജേതാവാകുകയും ചെയ്തിട്ടുണ്ട്. ശ്രീ ചാക്കോ കൂടരഞ്ഞിയിൽ വാര്യാനിമത്തൻ ചേട്ടന്റെ വയലിൽ ആദ്യ കാളപൂട്ട് മത്സരം സംഘടിപ്പിച്ചു. പിന്നീട് നിരവധി കാലം ഈ കാളപൂട്ട് മത്സരം അവിടെ നടന്നിരുന്നു.

ഭാഷ

പണ്ടുകാലത്തെ ഇവിടങ്ങളിലെ ഗ്രാമ്യ ഭാഷ പ്രത്യേകത ഉള്ളതായിരുന്നു. ക്രിയകളുടെ കൂടെ 'ക്ക് ' എന്നോ 'ഈക്ക് ' എന്നോ ചേർത്ത് 'തന്നീക്ക് ', 'ഇരന്നീക്ക് ' അഥവാ 'തന്നീന് ', 'ഇരുന്നീന് ' എന്നോ പറയും. 'കല്യോണത്തിന് മേണ്ടടിയൊണ്ടായിനി ' എന്ന് പറഞ്ഞാൽ മനസിലാക്കേണ്ടത് കല്യാണത്തിന് ബാന്റടി ഉണ്ടായിരുന്നു എന്നാണ്. അതുപോലെ അധ്യാപകൻ ബോർഡിൽ 'പശു' എന്ന് എഴുതിയിട്ട് 'പൈ' എന്ന് വായിക്കുവാൻ കുട്ടികളോട് ആവശ്യപ്പെടും. ചില ഭാഷാരൂപങ്ങൾ നമുക്ക് പരിചയപ്പെടാം

ചോയ്ക്ക്  ചോദിക്കൂ
മോറ് മുഖം
തന്നീക്ക് തരൂ
ഇരന്നീക്ക് ഇരിക്കൂ
ഈടെ ഇവിടെ
ഓൾക്ക് അവൾക്ക്
കലപിലകൂടി വഴക്കുണ്ടാക്കി
പൈ പശു
റേസൻ റേഷൻ
മങ്ങിയോൽ വാങ്ങിയവർ
മാങ്ങാത്തോൽ വാങ്ങാത്തവർ

സമീപ പ്രദേശങ്ങളുടെ പഴയതും പുതിയതുമായ പേരുകൾ

പഴയത് പുതിയത്
പിള്ളയ്ക്കൽ കൂടരഞ്ഞി
തള്ളക്കൽ താഴെകൂടരഞ്ഞി
നായരുകൊല്ലി തിരുവമ്പാടി
നീരിളക്കൽ മുക്ക് മുക്കം
മയിലാടുംപാറ കുന്തംചാരിപ്പാറ