ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ) (ഉൾപ്പെടുത്തൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കുട്ടികളുമായി  സംവാദത്തിൽ
കുട്ടികളോടൊപ്പം
ഗവ. ഹൈസ്ക്കൂൾ കല്ലൂപ്പാറ

മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ്. പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളി ,കല്ലുപ്പാറ ശ്രീ ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂർ, ഇരവിപേരൂർ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്.

'കല്ലൂപ്പാറ ക്ഷേത്രത്തിന് തെക്കുവശം ഇടപ്പള്ളി രാജാവ് അനുവദിച്ച സ്ഥലത്ത് ത്രിശാലയായി ഓലകെട്ടിയ കെട്ടിടത്തിൽ ഏതാണ്ട് നൂറു കൊല്ലമായി പെൺപള്ളിക്കൂടമായി പ്രവർത്തിച്ചു.1911 മുതൽ LP SCHOOL ആയി. കേരള സംസ്ഥാന രൂപീകണത്തിനു ശേഷം ഇത് UP SCHOOL ആക്കുകയും പള്ളിക്കു വടക്കുവശം എൽ.പി. സ്കൂൾ നിർമ്മിക്കുകയും ചെയ്തു.1984- ൽ പള്ളിക്കു വടക്കുവശം ഹൈസ്കൂൾ അനുവദിച്ചപ്പോൾ UP Section ഇങ്ങോട്ടു മാറ്റുകയും എൽ.പി.സ്കൂൾ പഴയപെൺപള്ളിക്കൂടം കോമ്പൗണ്ടിലേക്കു മാറ്റുകയും ചെയ്തു.'