വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ അവധിക്കാലം
കൊറോണക്കാലത്തെ അവധിക്കാലം
ദിവസങ്ങൾ ഓടുകയാണോ? എത്ര പെട്ടെന്നാണ് ആറാം ക്ലാസിലെ അധ്യയന വർഷം കടന്നുപോയത്. പാഠങ്ങളെല്ലാം തീർന്നു. റിവിഷനും പരീക്ഷകളുമായി മാർച്ച് മാസം അൽപം തിരക്കിലായിരുന്നു. വാർഷികപരീക്ഷയെ വരവേൽക്കാനുള്ള ഒരുക്ക ത്തിലായിരുന്നു ഞാനും എന്റെ കൂട്ടുകാരും. ഒഴിവ് സമയം കിട്ടുമ്പോഴൊക്കെ വേനലവധിക്ക് ചെയ്യാനുള്ള നൂറുകൂട്ടം കാര്യങ്ങൾ പ്ലാൻ ചെയ്തു. പെട്ടെന്നായിരുന്നു എന്റെ ക്ലാസ് ടീച്ചർ ലിസ്റോസ് സിസ്റ്റർ നാളെ മുതൽ ഞങ്ങൾക്ക് ക്ലാസ് ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചത്. പാഠങ്ങളൊക്കെ പഠിക്കണമെന്നും കുറെ പുസ്തകങ്ങൾ വായിക്കണമെന്നും ഓർമ്മിപ്പിച്ചു. സ്കൂൾ അടച്ചുവെന്ന് കേട്ടപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു.പക്ഷേ പിന്നീടുള്ള ദിവസങ്ങൾ വളരെ ബോറിംഗ് ആയിരുന്നു. ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ വീട്ടിൽനിന്നും പുറത്തിറങ്ങാതിരിക്കുന്നത്. ധാരാളം വാഹനങ്ങൾ പോയ്ക്കൊണ്ടിരുന്ന വീടിനുമുൻവസത്തെ റോഡിൽ ഇടക്കിടെ പോലീസ് വാഹനം മാത്രം. ഞങ്ങൾക്ക് ഈ വെക്കേഷൻ ആസ്വദിക്കാനേ കഴിഞ്ഞില്ല.അമ്മയും വീട്ടിൽ തന്നെ. അച്ഛന് ജോലിക്ക് പോകണം. ടിവിയിലും പത്രങ്ങളിലും മുഴുവൻ കൊറോണയായിരുന്നു താരം. ഒരു ലക്ഷത്തിലധികം ആളുകൾ കോറോണ ബാധിച്ച്മരണമടഞ്ഞത്. ഈ അവധിക്കാലം എനിക്ക് ആസ്വദിക്കാൻ പറ്റില്ലെന്നാണ് തോന്നുന്നത്. എങ്കിലും എനിക്ക് സങ്കടമൊന്നുമില്ല. പുതിയൊരനുഭവമല്ലേ ഈ അവധിക്കാലം നൽകിയത്. ഇത്തവണ ഒരുപാട് പുസ്തകങ്ങൾ വായിച്ചും ചിത്രങ്ങൾ വരച്ചു , ഈ ലോകം എന്താണെന്നുതന്നെ മനസ്സിലായത് ഇപ്പോഴാണ്. നമുക്ക് ചുറ്റിലും ഒന്ന് കണ്ണുതുറന്ന് നോക്കാൻ കഴിഞ്ഞു. ഈ സന്ദർഭത്തിൽ അകന്നുനിൽക്കലും ഒരു കൂട്ടായ്മയാണെന്ന് തിരിച്ചറിഞ്ഞു. വലിയ ഒരു മഹാമാരിയെ തടഞ്ഞുനിർത്താനുള്ള തകർക്കാനുള്ള കൂട്ടായ്മ. അതിൽ ഒരു കണ്ണിയാവാൻ കഴിഞ്ഞതിൽ എനിക്കും അഭിമാനിക്കാലോ അവധിക്കാലം ഇനിയും വരുമല്ലോ.........അപ്പോൾ ആസ്വദിക്കാം. ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ കഴിഞ്ഞാൽ മതിയായിരുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ