സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞികൈത്താങ്ങ്

കൈത്താങ്ങ്
സഹപാഠിക്കൊരു വീട്
സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റെ അനുബന്ധ സ്ഥാപനമായ സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും കൈകോർത്തു പിടിച്ചു ചെയ്യുന്ന സഹപാഠിക്കൊരു വീട് എന്ന സംരംഭത്തിൽ ഈ വിദ്യാലയവും പങ്കുചേർന്നു. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെയും, തങ്ങളുടെ പണക്കുടുക്കകളിൽ നിക്ഷേപിച്ച തുകയും, അദ്ധ്യാപകരുടെ വിഹിതവും അകെ 10000 രൂപ ഈ സംരംഭത്തിലേക്കു കൈമാറാൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതിനായി പ്രതേകം ക്ലബ്ബുകളും രൂപീകരിക്കുകയുണ്ടായി.

പെയിൻ & പാലിയേറ്റീവുമായി സഹകരണം
കൂടരഞ്ഞി, തിരുവമ്പാടി എന്നി ഭാഗങ്ങളിൽ ഉള്ള പെയിൻ & പാലിയേറ്റീവ് കെയർ സംഘടനയുമായി സഹകരിച് സഹായങ്ങൾ ചെയ്തു പോകുന്നു. ക്രിസ്മസ് നോടനുബന്ധിച്ചു കുട്ടികൾ ക്രിസ്മസ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകി. രോഗികളും, വൃദ്ധരുമായ ആളുകളെ ഫ്രണ്ട് ആയി സങ്കൽപ്പിച്ചു അവർക്കു സമ്മാനങ്ങൾ കൈമാറി. ഓരോ കുട്ടിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ബെഡ്ഷീറ്, ഡയപ്പെർ, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, സോപ്പ്, തോറ്റത് ...തുടങ്ങി വിവിധങ്ങളായ വസ്തുക്കൾ തിരുവമ്പാടി പെയിൻ & പാലിയേറ്റിവ് അംഗങ്ങൾക്ക് കൈമാറി. പെയിൻ & പാലിയേറ്റിവ് കൂടരഞ്ഞി ചാപ്റ്റർ സ്കൂളിൽ സ്ഥാപിച്ച ക്യാൻസ്വെര് രോഗികൾക്കായുള്ള സഹായ ബോക്സിൽ കൂട്ടിൽ അവരുടെ കഴിവിനനുസരിച്ചു നിക്ഷേപിക്കുന്നു.
ഡിജിറ്റൽ പഠനസഹായി വിതരണം

കോവിഡ് കാലത്തു കുട്ടികളുടെ പഠനം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആയതിനാൽ, ഡിജിറ്റൽ ഉപാദികളായ മൊബൈൽ ഫോൺ, ടെലിവിഷൻ എന്നിവ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന 12 കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂൾ മാനേജ്‌മന്റ്, പഞ്ചായത്ത് അധികൃതർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണത്തോടെ യാണ് ഡിജിറ്റൽ പാദനോപാദികൾ വിതരണം ചെയ്യുവാൻ സാധിച്ചത്.
വൃദ്ധസദനം സന്ദർശനം

സ്കൂളിന് സമീപപ്രദേശമായ കൂമ്പാറയിൽ സ്ഥിതിചെയ്യുന്ന 'ഗാന്ധിഭവൻ' എന്ന വൃദ്ധസദനത്തിലേക്കു കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ചേർന്ന് ക്രിസ്തുമസ്സിനോടനുബന്ധിച്ചു സ്നേഹസമ്മാനം കൈമാറി. ഗാന്ധിഭവൻ പ്രസിഡന്റ് ശ്രീ അഗസ്റ്റിൻ കീലത്തിന് സ്നേഹസമ്മാനം കൈമാറി.