എസ് എൻ എച്ച് എസ് എസ് പൂതാടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15050 (സംവാദം | സംഭാവനകൾ) (ഗ്രന്ഥശാല)

എസ് എൻ എച്ച് എസ് പൂതാടി ഗ്രന്ഥശാല സാമൂഹ്യ ബന്ധങ്ങൾ നിലനിർത്താനും നല്ല വായനയിലൂടെ മനസ്സിലെ ഭാവനകൾ തൊട്ടുണർത്താനും സാമൂഹ്യതിന്മകൾക്കെതിരെ പൊരുതാനും ഉയർന്ന ബോധത്തിലൂടെ ഒരു മികച്ച മനുഷ്യനാകാനും നമ്മുടെ പൂർവികർ നമുക്ക് വേണ്ടി നിർമ്മിച്ചിട്ട് പോയ അടിത്തറയാണ് ഗ്രന്ഥശാലകൾ . ആറായിരത്തിലധികം പുസ്തകങ്ങളുള്ളതും വായനാമുറി യോട് കൂടിയതാണ് നമ്മുടെ ഗ്രന്ഥശാല. മലയാളം അധ്യാപിക സിജിടീച്ചറാണ് ലൈബ്രേറിയൻ . കൃത്യമായി പുസ്തക വിതരണം കുട്ടികളിൽ നടത്തിവരുന്നു

പ്രവർത്തനരീതികുട്ടികൾക്കെല്ലാം ലൈബ്രറി അംഗത്വ കാർഡ് വിതരണം ചെയ്തിട്ടുണ്ട് .കുട്ടികൾക്ക് വിതരണം ചെയ്യുന്ന പുസ്തകങ്ങൾ വിതരണ രജിസ്റ്ററിലും അംഗ്വത കാർഡിലും ചേർക്കുന്നു പുസ്തക വിതരണത്തിന് സ്റ്റുഡന്റ് ലൈബ്രേറിയന്മാരുമുണ്ട്. അവരുടെ നേതൃത്വത്തിൽ കൃത്യമായി പുസ്തകങ്ങൾ ഗ്രന്ഥാലയത്തിൽ നിന്ന് എടുക്കുവാനും , വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറക്കിയെന്ന് ഉറപ്പു വരുത്തുവാനും കഴിയുന്നു. മികച്ച ആസ്വാദന കുറിപ്പ് തയ്യാറാക്കിയവരെ അഭിനന്ദിക്കുന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന വായന മത്സരത്തിൽ തുടർച്ചയായായി മൂന്ന് വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും അഭിരാം കൃഷണ എന്ന വിദ്യാർത്ഥി നേടിയത് നമ്മുടെ സ്കൂളിന്റെ അഭിമാനമാണ്.

പുസ്തക സമാഹരണം

എസ് .എസ് .എ  അധ്യാപകർ പൂർവവിദ്യാർത്ഥികൾ റിട്ടേ യേഡ് അധ്യാപകർ, പൊതുസമൂഹം എന്നിവരിൽനിന്നും പുസ്തകങ്ങൾ സമാഹാരിക്കാറുണ്ട്. വിദ്യാർത്ഥിയുടെ യും , അധ്യാപകരുടെയും ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന പദ്ധതിയുമുണ്ട്.