എൽ പി എസ് നരിപ്പറ്റ സൗത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16414-hm (സംവാദം | സംഭാവനകൾ) (ഫോട്ടോ ഉൾപ്പെടുത്തി)

കഥ

സൂത്രക്കാരൻ എലി


ഒരിക്കൽ ഒരു സൂത്രക്കാരൻ എലി ഉണ്ടായിരുന്നു. എപ്പോഴും ഏതെങ്കിലും ആളുകളെ പറ്റിച്ചില്ലെങ്കിൽ എലിക്ക് ഉറക്കം വരില്ല. ഒരിക്കൽ എലി ആരെ പറ്റിക്കണം എന്നറിയാതെ നിൽക്കുകയായിരുന്നു. അപ്പോൾ അതുവഴി ഒരു പരുന്ത് വന്നു. പരുന്ത് ചോദിച്ചു, എന്താ എലീ നീ ആലോചിക്കുന്നത്. എലി പറഞ്ഞു, ഒന്നുമില്ല. എലി പരുന്തിനെ പറ്റിക്കാൻ വേണ്ടി പരുന്തിന്റെ മുഖംമൂടി അന്വേഷിച്ചു. അങ്ങനെ ഒരു സ്ഥലത്ത് വെച്ച് അത് കിട്ടി. എലിക്ക് സന്തോഷമായി. എലി അത് ധരിച്ച് പരുന്തിനെ പറ്റിക്കാൻ പോയി. പക്ഷേ പരുന്ത് ബുദ്ധിമാൻ ആയിരുന്നു. എലിയുടെ വാല് കണ്ട് പരുന്തിന് എലിയാണ് എന്ന് മനസ്സിലായി. പരുന്ത് പറഞ്ഞു എലീ ആ മുഖംമൂടി ഒന്ന് മാറ്റിയേ. എലി മുഖം മൂടി മാറ്റി പറഞ്ഞു, ഞാൻ താങ്കളെ പറ്റിക്കാൻ നോക്കിയതാ, പക്ഷേ നിങ്ങൾക്ക് മനസ്സിലായി. നീ ബുദ്ധിമാൻ തന്നെ. എലി പരുന്തിനെ പൊക്കി പറഞ്ഞു പറഞ്ഞു ഓടിപ്പോയി.


സൂര്യനന്ദ തെക്കിനങ്ങാട്ട്