ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/മറ്റ്ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്
യു പി തല പ്രവർത്തനങ്ങൾ
SPELLING BEE COMPETITION
CHRISTMAS CARD PREPARATION
NEW YEAR CARD PREPARATION
DAILY THOUGHTS PRESENTATION
ENGLISH PRAYER SONG RECITING
POEM CHOREOGRAPHY
ENGLISH CLUB EXHIBITION
ഹൈ സ്കൂൾ തലത്തിൽ
1. നമ്മുടെ വിദ്യാലയത്തിൽ മുഴുവൻ വിദ്യാർത്ഥികളെയും സിലബസ് അപ്പുറം ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനും അവരെ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിൽ പ്രാപ്തരാക്കുന്നതിനായും സംഭാഷണ ചാതുരി വർദ്ധിപ്പിക്കുന്നതിനും എല്ലാ രണ്ടാം ശനിയാഴ്ചയും നടത്തി വരുന്ന ' Let ' s Talk എന്ന പരിപാടി.
2. ഉപയോഗശൂന്യമായ വസ്തുക്കളുടെ പുനരുപയോഗം നടത്തുന്ന വീഡിയോകളിലൂടെ കുട്ടികൾ ഇംഗ്ലീഷ് ഭാഷ കൂടുതൽ നന്നായി ഉപയോഗിക്കാൻ പഠിക്കുന്നു.
3. Mobile - Our Friend എന്ന ലഘു നാടകം
4. ഒരു ഡിജിറ്റൽ മാഗസിൻ പ്രവർത്തനം പുരോഗമിക്കുന്നു
ഹിന്ദി ക്ലബ്
യു പി തല പ്രവർത്തനങ്ങൾ
ഹിന്ദി ഭാഷാ പഠനം രസകരം ആസ്വാദ്യവും ആകുന്ന വിവിധ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തുന്നത്.ദിവസവുംഉള്ള ഹിന്ദി വാർത്താ വായന അതിൻ്റെ ഭാഗമാണ്.വിവിധ ദിനാചരണങ്ങളിൽ ഹിന്ദി ഭാഷയിലുള്ള പോപ്റ്റർ, പ്രസംഗം ', കവിതാലാപനം, കഥ, കവിത, ഉപന്യാസ രചന, നാടകം, നൃത്തം മുതലായവ നടത്തുന്നു. കുട്ടികളുടെ രചനകൾ ഡിജിറ്റൽ മാസികയാക്കി. പരിസ്ഥിതി ദിനം,വായനദിനം', സ്വാതന്ത്ര്യ ദിനം, ഹിന്ദി ദിനം ,ഗാന്ധിജയന്തി മുതലായ ദിനാചരണങ്ങൾ ഹിന്ദി ക്ലബ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സുരീ ലി ഹിന്ദി പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു. സുരീലി ഹിന്ദി ഫെസ്റ്റ് ബഹുമാനപ്പെട്ട തുറവൂർ BPC ശ്രീമതി ശ്രീജ ശശിധരൻ ഉദ്ഘാടനം ചെയ്തു. BRC സംഘടിപ്പിച്ച ഹിന്ദി ദിനാഘോഷ മത്സരങ്ങളിൽ പ്രസംഗം, കവിത രചന, അനൗൺസ്മെൻ്റ് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ മത്സരിച്ചു.
ഹൈ സ്കൂൾ തലത്തിൽ
ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് 8 9 10 ക്ലാസുകളിലെ കുട്ടികളുടെ വിവിധയിനം പരിപാടികൾ അടങ്ങുന്ന വീഡിയോകൾ 16 കുട്ടികൾ തയ്യാറാക്കി. അബ്ദുൽ കലാമിന്റെ ജനന ദിവസം കുട്ടികൾ കലാമിനെ പറ്റിയുള്ള വീഡിയോകൾ തയ്യാറാക്കി. ചാന്ദ്രദിനത്തിൽ അതിന്റെ ചരിത്രം ഉൾപ്പെടെയുള്ള വീഡിയോകളും തയ്യാറാക്കി. സ്വാതന്ത്ര്യ ദിനത്തിലും ഹിന്ദി ദിനത്തിലും കുട്ടികൾ വീഡിയോകൾ തയ്യാറാക്കി ഇവയെല്ലാം സ്കൂളിന്റെ യൂട്യൂബ് ചാനൽ കൊടുക്കുകയും ചെയ്തു.
ട്രാഫിക് ക്ലബ്ബ്
തിരക്കേറിയ ദേശീയപാതയിൽ റോഡ് മുറിച്ചു കടക്കുന്നതിന് വിദ്യാർത്ഥികൾ പലപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ട്. അതിനാൽ അധ്യാപകരുടെ നേതൃത്വത്തിൽ ട്രാഫിക് ക്ലബ്ബിനെ കുട്ടികൾ രാവിലെയും വൈകുന്നേരവും ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കാറുണ്ട്