'''അമ്മു രാവിലെ ഉണർന്നു .അവൾ സന്തോഷത്തിലാണ് എഴുന്നേറ്റത്. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ മേശക്കരികിൽ വന്നിരുന്നു. അവൾ ഭക്ഷണം കഴിച്ചശേഷം സ്കൂളിൽ പോകാൻ ഒരുങ്ങി. അപ്പോൾ അമ്മ പറഞ്ഞു , അമ്മു നീ ബുക്കുകൾ എടുത്തോ? എടുത്ത് അമ്മേ." വേറെ എന്തെല്ലാം എടുത്തു"? മാസ്കും സാനിറ്റൈസറും എടുത്തു.അത് മറക്കരുത് കേട്ടോ മോളെ ഈ പുതിയ കാലത്ത് പുതിയപുതിയ രോഗങ്ങൾ മനുഷ്യരെ വല്ലാതെ ഭയപ്പെടുത്തി ഇരിക്കുന്നു. ജാഗ്രതയോടെ നമുക്ക് കഴിയാം. ശുചിത്വവും ഐക്യവും വേണം .അമ്മ പറഞ്ഞു .അമ്മു വിചാരിച്ചു ശരിയാണ് ,കുറെ നാളുകൾക്ക് ശേഷം കിട്ടിയ അവസരമാണ് ഇത്, ഞാൻ കരുതലോടെ കൂടിയേ മറ്റുള്ളവരുടെ അടുത്തേക്ക് പോകു അമ്മേ .അമ്മു ബാഗുമെടുത്ത് സ്കൂളിലേക്ക് നടന്നു.