ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/കൊറോണ കൊണ്ടുവന്ന ശുചിത്വം
കൊറോണ കൊണ്ടുവന്ന ശുചിത്വം
പ്രിയപ്പെട്ട കുട്ടുകാരെ ഞാൻ നിങ്ങടെ ഒരു കൊച്ചു കൂട്ടുകാരി... ഇവിടെ ഞാൻ കുറച്ചു കാര്യങ്ങൾ നിങ്ങളോടൊപ്പം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു... ഞാൻ ഏട്ടിൽ പഠിക്കുന്നു... അങ്ങനെ പരീക്ഷാക്കാലം വന്നെത്തി... ഉടനെ കിട്ടുന്ന വേനലവധി സ്വപ്നം കണ്ടു ഞാൻ സന്തോഷിച്ചു.. എനിക്ക് ടീവീ ഇല്ല.. അതിനാൽ അധികം വാർത്തകൾ അറിയില്ല.. എന്നാലും അച്ഛനും അമ്മയും പറയുന്നതൊക്കെ ഞാൻ ശ്രദ്ദിച്ചു.. കൊറോണ എന്ന ഒരു കൊച്ചു വൈറസ് ചൈനയിൽ നിന്ന് മറ്റിടങ്ങളിലേക്കു കടക്കുന്നു എന്നു.. ഞാൻ പത്രം വായിക്കാൻ തുടങ്ങി.. ശരിയാണ് ഒരുപാട് പേരെ ഇല്ലാണ്ടാക്കിയവൻ കൊറോണ.. വൃത്തിയായി നടക്കണം എന്നു അമ്മയും ടീച്ചർമാരും പറയുന്നതിന്റെ ആവശ്യം ഞാൻ തിരിച്ചറിഞ്ഞു ആദ്യമായി... ദൈവമേ ഞാൻ ഓടി ചെന്ന് കുളിമുറിയിൽ വലിച്ചു വാരിയിട്ടിരുന്ന എന്റെ തുണികൾ ബക്കറ്റിലാക്കി സോപ്പുപൊടി ഇട്ടു നനച്ചു വെയിലത്തിട്ടു... പിന്നെ അമ്മയുടെ പുറകെ കൂടി.. അമ്മേ ഞാൻ കുളിമുറി നന്നായി കഴുകി ഇട്ടു... എന്റെ നഖങ്ങൾ വെട്ടി വൃത്തിയാക്കി.. അമ്മ ചോദിച്ചു ഇപ്പോൾ എന്താ നല്ല ബുദ്ധി തോന്നാൻ കാരണം.. അതു അമ്മേ നമ്മളല്ലേ കുഞ്ഞു കുട്ടികൾക്ക് മാതൃക ആകേണ്ടത്.. അമ്മ സോപ്പിട്ടു കൈ ഇടയ്ക്കിടെ കഴുകണം കേട്ടോ.. അമ്മ എന്നെ നോക്കി ചിരിച്ചു. ഞാൻ വലിയ അഭിമാനത്തോടെ നടന്നു... അങ്ങനെ കൊറോണ വന്നു എന്നെ ശുചിത്വം പഠിപ്പിക്കാൻ...... ഹിഹി... പ്രിയപ്പെട്ട കുട്ടുകാരെ അങ്ങനെ ആണ് പലതും നമ്മൾ പഠിക്കാൻ ആയി വലിയ അനുഭവങ്ങൾ വരണം എന്നായിരിക്കുന്നു മനുഷ്യർക്കു.. നമ്മൾ ഒന്ന് ചിന്തിച്ചു നോക്കു ഇപ്പോൾ മനുഷ്യന് പ്രകൃതിയോട് ചേർന്ന് നിൽക്കാൻ അറിയാം.. തൊടിയിലെ ചക്കയും മാങ്ങയും ഒക്കെ മതി.. ചെറിയ അസുഖം വന്നാലും ഹോസ്പിറ്റലിൽ പോകാതെ നോക്കാൻ അറിയാം.. ഉള്ളത് കൊണ്ട് ജീവിക്കാൻ അറിയാം.. അതെ കൂട്ടുകാരെ ഈ കൊറോണ നമ്മുക്കൊരു നല്ല പാഠം ആണ് കൊണ്ട് വന്നത്. ഏങ്കിലും ഇവനെ നമ്മുക്ക് തുരത്തണം. അതിനു വീടിൽ കഴിയാം.. വീണ്ടും കാണുമ്പോൾ കൈയകലം പാലിക്കാം.. നമ്മുക്ക് നമ്മളായി ജീവിക്കാം.. നല്ലൊരു തലമുറ വാർത്തെടുക്കാം.. എന്നു നിങ്ങളുടെ സ്വന്തം കൂട്ടുകാരി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം