ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}} =<big><center><big>'''കായിക ക്ലബ്ബ്'''</big></center></big>= <p align=ju...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കായിക ക്ലബ്ബ്

ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ മറ്റെല്ലാ ക്ലബ്ബുകളുടെയും പോലെതന്നെ വളരെ ആക്ടീവായി പ്രവർത്തിക്കുന്നു ഒരു ക്ലബ്ബാണ് സ്പോർട്സ് ക്ലബ്‌. സ്കൂളിലെ കായിക അധ്യാപികയായ സജിത ടീച്ചറുടെ നേതൃത്വത്തിലാണ് സ്പോർട്സ് ക്ലബ് പ്രവർത്തിച്ചുവരുന്നത്. നിരവധി കുട്ടികളുടെയും അധ്യാപകരുടെയും സഹായസഹകരണങ്ങൾ ക്ലബ്ബിന് ലഭിച്ചു വരുന്നു. എല്ലാ കുട്ടികൾക്കും കായിക വിദ്യാഭ്യാസവും കായിക ക്ഷമതയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് ക്ലബ് പ്രവർത്തിച്ചുവരുന്നത്. കുട്ടികൾക്ക് കായികക്ഷമത കൈവരിക്കുന്നതിനുള്ള വിവിധ മാർഗങ്ങളെപ്പറ്റിയും അവ സ്വായത്തമാക്കാനുള്ള പ്രവർത്തനങ്ങളെപ്പറ്റിഉം ഓൺലൈൻ/ഓഫ്‌ലൈൻ ക്ലാസുകൾ നടന്നുവരുന്നു. അതോടൊപ്പം തന്നെ സ്പോർട്സ് ക്ലബ്ബിന്റെ മറ്റൊരു ഉദ്ദേശം മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉന്നത നിലവാരത്തിലേക്ക് കൊണ്ടുവരുക എന്നതും കൂടിയാണ്. ഈ രണ്ട് കാര്യങ്ങളും ഈ കോവിഡ് മഹാമാരി പ്രതിസന്ധികൾക്കിടയിലും വളരെ ഭംഗിയായി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.