ജി.എം.യു.പി.എസ് കാളികാവ് ബസാർ/മികവുകൾ അംഗീകാരങ്ങൾ
ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലക്കൊള്ളുന്ന വിദ്യാലയം തകർച്ചയുടെ പടുകുഴിയിൽ നിന്ന് മുന്നേറ്റത്തിന്റെ പാതയിലേക്ക് കടന്നെത്തിയപ്പോൾ നേടിയെടുത്ത അംഗീകാരങ്ങൾ ഏറെയാണ്. 319 കുട്ടികളിൽ നിന്ന് 1384കുട്ടികളിലേക്കുള്ള വിദ്യാലയത്തിന്റെ വളർച്ചക്ക് ഏറെ കരുത്തു പകർന്നത് വിദ്യാലയം ആവിഷ്ക്കരിച്ച് നടപ്പാക്കിയ വിവിധ പ്രവർത്തനങ്ങളും അവയ്ക്ക് ലഭിച്ച അംഗീകാരങ്ങളുമായിരുന്നു. 2017-18 അധ്യയന വർഷത്തിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ 2 ലും പങ്കെടുക്കാൻ സാധിച്ചു, 5 വർഷമായി വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന ടാലൻറ് ലാബ് പ്രവർത്തനങ്ങളുടെ മികച്ച മാതൃകയായി പരിഗണിച്ച് അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂളിൽ ഉൾപ്പെടുത്തിയതും, SSA പoന സംഘം വിദ്യാലയത്തിലെത്തി പ്രവർത്തനത്തെ കുറിച്ചുള്ള ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും മുൻകാല നേട്ടങ്ങളാണ്. 2016-17 ൽ മികവുത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചുക്കൊണ്ട് പങ്കെടുക്കാനായി. ഉപജില്ല, ജില്ല
ഹരിതവിദ്യാലയം റിയാലിറ്റി ഷോ
തലത്തിൽ മത്സരിച്ചാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്.2015-16 അധ്യായന വർഷത്തിലും പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ മികവുത്സവത്തിൽ സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മലപ്പുറം ജില്ലയെ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ഇത് കൂടാതെ ഐ.ടി@ സ്കൂൾ മലപ്പുറം ജില്ല മാസ്റ്റർ ട്രെയ്നർ ശബരീഷ് മാസ്റ്റർ അനുസ്മരണാർത്ഥം സ്ക്കൂൾ വിക്കി ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനവും , ജില്ലയിലെ മികച്ച രണ്ടാമത്തെ പി.ടി.എ ക്കുള്ള അവാർഡ്, 3 വർഷങ്ങളിലെ ഉപജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ്, മാതൃഭൂമി സീഡ് പുരസ്ക്കാരം, റെയിൻബോ എക്സലൻസ് അവാർഡ്, വിക്രം സാരാഭായ് സ്പെയ്സ് സെൻറർ അവാർഡ്,പഠനം മധുരം വിദ്യാലയ പുരസ്ക്കാരം, സഖാവ് കുഞ്ഞാലി സ്മാരക പുരസ്ക്കാരം, ഹരിത വിദ്യാലയം സീസൺ 1, സീസൺ 2 ,മികച്ച സയൻസ് ലാബിനുള്ള പുരസ്ക്കാരം, നാടക തിയേറ്റർ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം എന്നിവ ഇതിൽ ചിലതാണ്.
സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി . വീണ്ടും അംഗീകാരം. ഹരിത വിദ്യാലയം റിയാലിറ്റി ഷോ. ശാസ്ത്രമേള ഓവറോൾചാംപ്യൻഷിപ്പ് പി.ടി.എ അവാർഡ് അധ്യാപക അവാർഡ്