സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ ::രോഗപ്രതിരോധം::
രോഗപ്രതിരോധം
ശാരീരികമായും മാനസികമായും സാമൂഹികമായുമുള്ള ബലമാണ് ആരോഗ്യം. പണവും പ്രതാപവും ഒന്നുമില്ലെങ്കിലും ആരോഗ്യമുള്ളവർ സന്തോഷവാന്മാരായിരിക്കും. ആരോഗ്യം എന്ന വാക്ക് പറയുമ്പോൾ ഏവരും ചിന്തിക്കുക രോഗത്തെപ്പറ്റിയാണ്. മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന വിപത്താണ് രോഗം. അങ്ങനെ വരുമ്പോൾ ബുദ്ധിജീവികളായ മനുഷ്യർ എങ്ങനെ രോഗത്തെ പ്രതിരോധിക്കാം എന്ന് ചിന്തിക്കുന്നു. 'രോഗപ്രതിരോധം' എന്ന പദം തന്നെ ഈ ചിന്തയിൽ നിന്നും ഉദിച്ചതാണ്. രോഗപ്രതിരോധം അത്യാവശ്യമായി വരുന്നത് പകർച്ചവ്യാധികളുടെ കാലത്താണ്. മനുഷ്യൻ ആദ്യമായി തിരിച്ചറിഞ്ഞ അയ്യായിരം വർഷം മുൻപ് ചൈനയിൽ ഉണ്ടായ പകർച്ചവ്യാധി മുതൽക്കെ 'രോഗപ്രതിരോധം എങ്ങനെ? 'എന്ന ചിന്ത ഉണർന്നിരിക്കാം. മനുഷ്യസമൂഹത്തിന്റെ വളർച്ചയോടൊപ്പം രോഗങ്ങളും വളർന്നുകൊണ്ടേയിരുന്നു എന്ന് വേണം കരുതാൻ. ഇരുപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ പടർന്നു പിടിച്ച 'കറുത്ത മരണം' എന്നറിയപ്പെടുന്ന പ്ലേഗ് ലക്ഷകണക്കിന് ജീവനുകളാണ് അപഹരിച്ചത്. ഈ പകർച്ചവ്യാധി ഉണ്ടായത് എലികളിൽ നിന്നാണ് എന്ന വസ്തുത രോഗപ്രതിരോധത്തിന്റെ ആവശ്യകത വിളിച്ചു പറയുന്നു. ശുചിത്വപൂർണമല്ലാത്ത ഒരു അന്തരീക്ഷമാണ് പകർച്ചവ്യാധികളിലേക്ക് നയിക്കുന്നത്. ആദ്യത്തെ രോഗപ്രതിരോധ നടപടി ശുചിത്വം തന്നെയാണ്. ശുചിത്വം ഉണ്ടെങ്കിൽ ഏറെക്കുറെ എല്ലാ പകർച്ചവ്യാധികളെയും അകറ്റി നിർത്താൻ നമുക്ക് സാധിക്കും. രോഗപ്രതിരോധം ശാസ്ത്രീയമായി സാധ്യമാക്കുന്നതിൽ ആദ്യം വിജയിച്ചത് എഡ്‌വേഡ് ജെന്
നർ ആണ്. വസൂരിക്കെതിരെയുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ച അദ്ദേഹത്തെ 'രോഗപ്രതിരോധത്തിന്റെ പിതാവ് ' എന്നു വിളിക്കുന്നതും അതുകൊണ്ട് തന്നെയാണ്. മാനസികമായുള്ള ആരോഗ്യം നിലകൊള്ളുന്നത് നമ്മുടെ ഉള്ളിലാണ് . മാനസികരോഗം പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം എല്ലാത്തിനെയും ഒരു പുഞ്ചിരിയോടെ നേരിടുക എന്നതാണ് . മാനസികമായ രോഗങ്ങൾ ഉണ്ടാകുന്നതിൽ ശാരീരികമായും സാമൂഹികവുമായുള്ള ആരോഗ്യത്തിന് സുപ്രധാന പങ്കുണ്ട്. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടവയാണ്. ഒന്നിന്റെ പതനം മറ്റു രണ്ടിന്റെയും നിലനിൽപ്പിനെ വളരെ കാര്യമായി തന്നെ ബാധിക്കും.ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകുള്ളൂ എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. മാനസികവും ശാരീരികവും സാമൂഹികവുമായുള്ള അടുപ്പമാണ് ആരോഗ്യം എങ്കിലും ചില സന്ദർഭങ്ങളിൽ ആരോഗ്യത്തിനുവേണ്ടി സാമൂഹിക അകലം പാലിക്കേണ്ടതായി വരുന്നു. പകർച്ചവ്യാധികളാണ് ആ സന്ദർഭങ്ങൾ . ഇത്തരം സാഹചര്യങ്ങളിലാണ് നമ്മുടെ സാമൂഹികപ്രതിബദ്ധത വ്യക്തമാകുന്നത്. സുരക്ഷിത അകലം പാലിക്കുന്നതിലൂടെ മറ്റുള്ളവരിൽ നിന്നും രോഗം നമ്മിലേക്ക് പകരുന്നത് തടയുക മാത്രമല്ല, നമ്മളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്നത് തടയാനും സാധിക്കുന്നു. രോഗപ്രതിരോധത്തിന്റെ ശാസ്ത്രീയവശങ്ങൾ നോക്കിയാൽ വളരെയധികം പുരോഗതി നേടിയിട്ടുണ്ടെങ്കിലും അതിനു ചില പരിമിതികളുമുണ്ട്. അതിനാൽ പുതിയതരം സാംക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യങ്ങളിൽ ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാർഗങ്ങളാണ് നാം തിരഞ്ഞെടുക്കേണ്ടത്. എങ്ങനെയായാലും ഒരു മനുഷ്യന്റെ ആരോഗ്യം ക്രമപ്പെടുത്തുന്നതിൽ രോഗപ്രതിരോധം വളരെ വലിയ ഒരു പങ്കു വഹിക്കുന്നു.
|
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ