ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
10:28, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42011 ghsselampa (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|സ്കൗട്ട് ലോഗോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൗട്ട് ലോഗോ


'വി ലേൺ ടു സെർവ്'  എന്ന ആപ്തവാക്യവുമായി 2010 ൽ  കേരളത്തിൽ ബഹു. ഐ. ജി. ശ്രീ പി. വിജയൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്യപ്പെട്ട് പ്രവർത്തനമാരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ട് ഇന്ന് ലോകത്തിനാകെ മാതൃകയായിട്ടുള്ള ഒന്നായി മാറിയിരിക്കുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും താങ്ങും തണലുമായി വർത്തിക്കുന്ന ഈ വടവൃക്ഷത്തിന്റെ ഒരു ചെറു ചില്ലയായി മാറാൻ ഇളമ്പ ഗവ.  HSS ന് അവസരം ലഭിച്ചത് 2020 ജനുവരിയിലാണ്. 2020 ആഗസ്റ്റ് മാസത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എട്ടാം ക്ലാസിലെ 22 പെൺകുട്ടികളും 22 ആൺകുട്ടികളും ഉൾപ്പെട്ട ആദ്യ ബാച്ച് കർമ പഥത്തിലേക്കിറങ്ങി. അന്നുതൊട്ടിന്നോളവും SPC ഇളമ്പയൂണിറ്റ് സ്കൂളിന്റെയും സമൂഹത്തിന്റെയും വിവിധ സേവന രംഗങ്ങളിൽ വിശ്രമമില്ലാതെ കർമബദ്ധമായി നിലകൊള്ളുന്നു. 2021 ജൂണിൽ ജൂനിയർ ബാച്ച് നിലവിൻ വന്നു.  നിലവിലുള്ള എൺപത്തെട്ട് കേഡറ്റുകളിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികളിലും നന്മയുടെയും, സുരക്ഷിതത്വത്തിന്റെയും, സാമൂഹ്യ സേവനത്തിന്റെയും, ശരിയായ അറിവു നിർമാണത്തിന്റെയും ആത്യന്തികമായ പാഠങ്ങൾ പകർന്നു നല്കുന്നതിലൂടെ പ്രബുദ്ധമായ ഒരു ഭാവി സമൂഹം കെട്ടിപ്പടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടു കൂടിയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.


കോവിഡ് മഹാമാരി സൃഷ്ടിച്ച ലോക്ഡൗൺ എന്ന ജീവിത പ്രതിരോധ സമയത്ത് സമൂഹത്തിന്റെ സമസ്ത മേഖലകളും നിശ്ചലമായി നിന്ന സമയത്ത് , നിർദ്ധനരായ സഹപാഠികൾക്ക് കൈത്താങ്ങാവുക എന്നതായിരുന്നു എസ്.പി..സി. പ്രഥമ ദൗത്യം. ഓണത്തിന് ഭക്ഷ്യക്കിറ്റ്, പഠനോപകരണങ്ങൾ, ടി.വി എന്നിവയെല്ലാം സ്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് എസ്.പി.സി. യൂണിറ്റ് സമാഹരിച്ചു നൽകി. മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന രക്ഷാകർത്താക്കൾക്ക് ചികിത്സാ സഹായം സമാഹരിച്ച് നൽകാനും കഴിഞ്ഞു. കേഡറ്റുകൾ തങ്ങളുടെ വീടിനു പരിസരത്തെ നിർദ്ധനരായവരെ കണ്ടെത്തി , വേണ്ട സഹായങ്ങൾ നൽകി.