എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ് & സ്കൂൾ മാഗസിൻ

  • സ്കൂളിലെ ഓരോ കുട്ടിയുടെയും പേരിൽ അത് ക്ലാസ് ടീച്ചറുടെ ലാപ്ടോപ്പിൽ  ഫോൾഡർ നിർമ്മിക്കുന്നു. അതിലേക്ക്
  • ഓരോ കുട്ടിയുടേയും സൃഷ്ടികൾ സേവ് ചെയ്യുന്നു.
  • ഓരോ മാസത്തിലും പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
  • C.P.T.A യിൽ slide show രൂപത്തിൽ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.
  • ഓരോരുത്തരുടെയും പ്രവർത്തനങ്ങൾ വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു.
  • ഈ പ്രവർത്തനങ്ങളെല്ലാം ക്രോഡീകരിച്ച്  ഡിജിറ്റൽ ക്ലാസ് മാഗസിൻ നിർമ്മിക്കാൻ വേണ്ട സഹായങ്ങൾ അദ്ധ്യാപകർക്ക് നൽകുന്നു.
  • എല്ലാ ക്ലാസിലും മികച്ച സൃഷ്ടികൾ ക്രോഡീകരിച്ച് ഓരോ ടേമിലും ക്ലാസ്  & സ്കൂൾ ഡിജിറ്റൽ മാഗസിൻ നിർമ്മിക്കുന്നു.
  • സ്കൂളിലെ ഓരോ കുട്ടിയുടെയും ഡിജിറ്റൽ മാഗസിൻ   തയ്യാറാക്കുന്നു.
  • സ്കൂളിൽ നടന്ന നല്ല പ്രവർത്തനങ്ങളുടെ വാർത്തകളും ഇതിൽ ഉൾപ്പെടുത്തുന്നതാണ് .

സ്കൂൾ ആകാശവാണി

👉 കുട്ടികളുടെ സർഗ്ഗവാസനകൾ വർദ്ധിപ്പിക്കുന്നതിനും സ്വഭാവ രൂപീകരണത്തിനും ഉപയോഗിക്കാവുന്ന ഒരു നല്ല പ്രവർത്തനമാണ് സ്കൂൾ ആകാശവാണി.

👉 എല്ലാദിവസവും രാവിലെ 10 .20 മുതൽ 10. 25 വരെ കുട്ടികൾക്കുള്ള Thought (മഹത് വചനങ്ങൾ) നൽകുന്നു.

👉 ദിവസവും ഓരോ കുട്ടിക്ക് അവസരം നൽകുന്നു.

👉 മുഴുവൻ കുട്ടികളും മലയാളം നോട്ട് ബുക്കിൽ കുറിച്ചു വയ്ക്കുന്നു.

👉കുട്ടികൾക്കു വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നു.

👉 cpta യിൽ ഈ പ്രവർത്തനം അവതരിപ്പിക്കുന്നു.

👉 ഉച്ചയ്ക്ക് 2 .15 മുതൽ 2 .25 വരെ കുട്ടികൾക്ക് അവരുടെ സർഗ്ഗസൃഷ്ടികൾ അവതരിപ്പിക്കാനുള്ള അവസരമാണ്.

👉 ദിവസത്തിൽ ഒന്ന് എന്ന രീതിയിൽ തൽക്കാലം ക്രമീകരിക്കാം.

👉 കുട്ടികൾക്കും, ക്ലാസ് ടീച്ചർക്കുമുള്ള നിർദ്ദേശങ്ങൾ നൽകുന്നു.

👉 നല്ല പാട്ടുകൾ മൊബൈൽ നിന്നും കുട്ടികൾക്ക് ശ്രവിക്കാനുമുള്ള അവസരം നൽകുന്നു.

👉 std.1 ഒന്നു മുതൽ 4 വരെ കുട്ടികൾക്കും അവസരമുണ്ട്.

👉 ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നു.

👉 വെള്ളിയാഴ്ചകളിൽ സ്മാർട്ട് ടി .വി ഉപയോഗിച്ച് ഷോർട്ടഫിലിം കുട്ടികൾക്ക് കാണിച്ചു കൊടുക്കാവുന്നതാണ്.

👉 സ്കൂൾ ആകാശവാണി കുട്ടികളെ തയ്യാറാക്കുന്നതിനുള്ള ചുമതല std.3 ലെ അധ്യാപകർക്ക് നൽകുന്നു.

സുദിനം ദിനപത്രം

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ സ്കൂളിലെയും ക്ലാസിലേയും പ്രധാനവാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഡിജിറ്റൽ രൂപത്തിൽ പത്രം പുറത്തിറക്കുന്നു. pdf രൂപത്തിൽ എല്ലാ ക്ലാസിലെയും വാട്സാപ്പ് ഗ്രൂപ്പുകളിലും എത്തുന്നു. രക്ഷിതാക്കൾക്ക് സ്വന്തം കുട്ടിയുടെ ക്ലാസിലും സ്കൂളിലും നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ അതത് ദിവസങ്ങളിൽ അറിയാനും രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്വന്തം സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനുമുള്ള ഒരു നല്ല അവസരമാണ്.

പത്രത്തിന്റെ ഉള്ളടക്കം

1) സ്കൂളുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ, ചിത്രങ്ങൾ.

2) ഇന്നത്തെ ആകാശവാണി വാർത്ത.

3) ഓരോ ക്ലാസുമായി ബന്ധപ്പെട്ട വാർത്തകൾ ചിത്രങ്ങൾ.

4) മെഗാ ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും.

5) കുട്ടികളുടെ സൃഷ്ടികൾ രക്ഷിതാക്കളുടെ സർഗ്ഗസൃഷ്ടികൾ.

6) പ്രധാന അറിയിപ്പുകൾ.

7) എഡിറ്റോറിയൽ, സന്ദേശങ്ങൾ, ചിന്തകൾ, കുട്ടികൾക്കുള്ള ലളിത പ്രവർത്തനങ്ങൾ, നാടൻ ഭക്ഷ്യവിഭവങ്ങളുടെ പാചകക്കുറിപ്പ്, പ്രചോദനപരമായ കൗതുകവാർത്തകൾ (ലിങ്ക് )

പ്രവർത്തന ഘട്ടങ്ങൾ

1) ഓരോ ക്ലാസിൽ നിന്നും രണ്ടോ മൂന്നോ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുന്നു.

2) എഡിറ്റോറിയൽ ബോർഡിലെ അംഗങ്ങളാണ് പ്രധാനമായും പത്ര നിർമ്മാണത്തിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്.

3)ഓരോ ദിവസവും പത്രം Publish ചെയ്യുന്നതിന്റെ ചുമതല ഓരോ അധ്യാപകർക്കും നൽകുന്നു.

4) സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും HM - ന്റെ സഹായത്തോടെ SRG കൺവീനർ കളക്റ്റ് ചെയ്യുന്നു.

5) ക്ലാസിലെ വാർത്തകളും ചിത്രങ്ങളും അതത് ക്ലാസിലെ കുട്ടികൾ ടീച്ചറുടെ സഹായത്തോടെ നിർമിക്കുന്നു. ക്ലാസ് ടീച്ചർ ചുമതലയുള്ള അധ്യാപകന് send ചെയ്യുന്നു.

6)ചുമതലയുള്ള അധ്യാപകൻ വാർത്തകളും ചിത്രങ്ങളും ക്രോഡീകരിച്ച് pdf രൂപത്തിൽ ഗ്രൂപ്പിൽ Post ചെയ്യുന്നു.

ദിനപത്രം കൊണ്ടുള്ള നേട്ടങ്ങൾ

1)ഒരു പത്രം രൂപപ്പെടുന്നതെങ്ങനെ എന്ന് കുട്ടികൾക്ക് ബോധ്യപ്പെടുന്നു.

2) കുട്ടികളുടേയും രക്ഷിതാക്കളുടേയും സർഗ്ഗവാസനകളും, പൊതു വിജ്ഞാനവും പരിപോഷിപ്പിക്കുന്നു.

3) റേഡിയോ വാർത്ത കേൾക്കുന്ന ശീലം കുട്ടികളിലും രക്ഷിതാക്കളിലും വളർത്താൻ കഴിയുന്നു.

4)പ്രധാന പ്രവർത്തനങ്ങൾ അതത് ദിവസം തന്നെ രക്ഷിതാക്കളിലും സമൂഹത്തിലും എത്തുന്നു.

മെഗാ ക്വിസ് പ്രോഗ്രാം

♦️ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും LSS പരീക്ഷയ്ക്കുള്ള മുന്നൊരുക്കത്തിനും സഹായകമായ വിധത്തിൽ പ്ലാൻ ചെയ്ത പദ്ധതിയാണ് മെഗാ ക്വിസ്.ഒന്നു മുതൽ നാലു വരെയുള്ള മുഴുവൻ കുട്ടികളും ഇതിൽ പങ്കാളികളാണ്.

♦️ ദിവസവും അഞ്ചു ചോദ്യങ്ങൾ കുട്ടികൾക്ക് കൊടുക്കുന്നു. ചോദ്യങ്ങൾ നിർമ്മിക്കാനുള്ള ചുമതല ഓരോ ദിവസവും ഓരോ ക്ലാസ് അധ്യാപകനു നൽകുന്നു.

♦️ രാവിലെ 9 30 ന് മുൻപായി ഒഫീഷ്യൽ ഗ്രൂപ്പിൽ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യണം അടുത്ത ദിവസം ചോദ്യങ്ങൾക്കുള്ള ഉത്തരവും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം.

♦️ അതത് ക്ലാസ് അധ്യാപകർ തൻറെ ക്ലാസ് വാട്സപ്പ് ഗ്രൂപ്പിലേക്ക് ചോദ്യങ്ങൾ ഫോർവേഡ് ചെയ്യണം.

♦️ ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഒട്ടിക്കുകയും വേണം.

♦️ ഒരാഴ്ച അഞ്ചു ചോദ്യങ്ങൾ വീതം കൊടുക്കുകയും അടുത്ത ആഴ്ച ഓരോ വിഷയങ്ങൾ, പത്ര കട്ടിങ്ങുകൾ എന്നിവ കൊടുക്കുന്നു. കുട്ടികൾ അതു വായിച്ചു മനസ്സിലാക്കി നോട്ടുബുക്കിൽ എഴുതുന്നു.

♦️ വെള്ളിയാഴ്ചകളിൽ കുട്ടികൾക്ക് ഒരു വിഷയം കൊടുക്കുകയും അവർ അതിനെ പറ്റി പഠിച്ചു തിങ്കളാഴ്ച നോട്ട്ബുക്കിൽ എഴുതി വരുകയും ചെയ്യുന്നു.(Std.3 & Std.4മാത്രം ആയാലും മതി)

♦️ എല്ലാ കുട്ടികൾക്കും ഒരു മെഗാ ക്വിസ് നോട്ട് ബുക്ക് വേണം. നോട്ട്ബുക്ക് വീട്ടിൽ സൂക്ഷിച്ചാൽ മതിയാകും. മെഗാ ക്വിസു മായി ബന്ധപ്പെട്ട് ഓരോ ദിവസവും നടക്കുന്ന പ്രവർത്തനങ്ങൾ date ഇട്ട് നോട്ട്ബുക്കിൽ എഴുതണം. മാസത്തിൽ ഒരു പ്രാവശ്യം ക്ലാസ് ടീച്ചർ വിലയിരുത്തലും രേഖപ്പെടുത്തലും നടത്തണം. രക്ഷിതാക്കൾക്ക് ആണ് നോട്ട് ബുക്കിന്റെ സംരക്ഷണച്ചുമതല.

♦️ എല്ലാ മാസത്തിലും ക്ലാസ് തലത്തിൽ ക്വിസ് മത്സരം നടത്തുകയും സി പി ടി എ യിൽ വിജയികളെ അഭിനന്ദിക്കുകയും വേണം.

♦️ ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ വിലയിരുത്തൽ monthly srgയിൽ അവതരിപ്പിക്കുകയും വേണം.

♦️ സ്കൂൾ തലത്തിൽ ഓരോ termലും പ്രധാനപ്പെട്ട ദിനാചരണവുമായി ബന്ധപ്പെട്ട്, മുഴുവൻ രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ഡിജിറ്റൽ രൂപത്തിൽ മെഗാ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

♦️ മെഗാ ക്വിസ് മായി ബന്ധപ്പെട്ട ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ അടുത്ത ദിവസം തന്നെ ലാപ്ടോപ്പിൽ സൂക്ഷിക്കുന്നതിന് ഷംലി ടീച്ചറെ ചുമതലപ്പെടുത്തുന്നു.

♦️ മെഗാ ക്വിസുമായി ബന്ധപ്പെട്ട ,സ്കൂളിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളും സുമതി ടീച്ചറുടെ നേതൃത്വത്തിൽ ആയിരിക്കും നടക്കുക.

സ്റ്റുഡന്റസ് പോലീസ്

മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും 20 വീതം കുട്ടികളെ ഉൾപെടുത്തിക്കൊണ്ടാണ് സ്റ്റുഡന്റസ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. സ്റ്റുഡന്റസ് പോലീസിന് പ്രതേകം യൂണിഫോം അനുവദിച്ചിട്ടുണ്ട് മാസത്തിലൊരുതവണ മീറ്റിംഗ് വിളിച്ചു കഴിഞ്ഞ മാസത്തെ പ്രവർത്തനങ്ങളെ വില യിരുത്തുകയും അടുത്ത മാസത്തെ പ്രവർത്തനങ്ങളെ അസൂത്രണം ചെയ്യുകയും ചെയ്യുന്നു.ഹെൽത്ത്‌ ക്ലബ്നെ സഹായിക്കുകയും. കുട്ടികളെ റോഡ് മുറിച് കടക്കാൻ സഹായിക്കലും, അപകടങ്ങളെ കുറിച്ച് ക്ലാസ്സ്‌ എടുക്കലും, കുട്ടികളെ വാഹനങ്ങളിൽ കയറ്റലും അസംബ്ലിക്ക് കുട്ടികളെ ക്രമീകരിക്കൽ തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.

സഞ്ചരിക്കുന്ന ആസ്വാദനകുറിപ്പ്

നാലാം ക്ലാസ്സിലെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണിത്.പേര് പോലെ തന്നെ ഒരു കുട്ടിയുടെ കയ്യിൽ നിന്നും മറ്റൊരു കുട്ടിയുടെ കയ്യിലേക്ക് ഇത്‌ സഞ്ചരിക്കുന്നു.ഓരോ കുട്ടിയും താൻ വായിച്ച കഥയുടെ ആസ്വാദനക്കുറിപ്പ് ഈ പുസ്തകത്തിൽ എഴുതുന്നു.അടുത്ത കുട്ടിക്ക് കൈമാറുന്നു.ഈ പ്രവർത്തി തുടർന്നു കൊണ്ടേയിരിക്കുന്നു.വർഷവസാനം ആവുമ്പോഴേക്കും എല്ലാ കുട്ടികളുടെയും ആസാദന കുറിപ്പ് അടങ്ങിയ ഒരു പുസ്തകം തയ്യാറാക്കുന്നു. കോറോണയുടെ മാറിയ സാഹചര്യത്തിൽ കഥകളുടെ പി ഡി ഫ്‌ ക്ലാസ്സ്‌ ഗ്രൂപ്പുകളിലേക്ക് അയച്ചു കൊണ്ടാണ് ഇപ്പോൾ ആസ്വാദനകുറിപ്പ് തയ്യാറാക്കി കൊണ്ടിരിക്കുന്നത്.

അടുക്കളത്തോട്ടം

തനതു പ്രവർത്തനമായ അടുക്കളത്തോട്ടം, വിഷമില്ലാത്ത പച്ചക്കറികൾക്കായി ഒരല്പം സ്ഥലം മാറ്റിവെച്ചുകൊണ്ട് മണ്ണിനെ അറിഞ്ഞ് ഒരു ചെറിയ പഠനം. കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ഒരു ബൃഹദ് പദ്ധതി. വിഷ രഹിത പച്ചക്കറി നമ്മുടെ മുറ്റത്ത് നിന്നും നമുക്കാവശ്യത്തിന് നാം തന്നെ ഉൽപാദിപ്പിക്കാം . കൃത്യമായ നിർദ്ദേശങ്ങളും ക്ലാസ്സുകളും അടങ്ങിയ ഒരു പ്രൊജക്റ്റ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പദ്ധതി കുട്ടികളുടെയും രക്ഷിതാക്കളുടെയും മണ്ണും മനസ്സും നിറയ്ക്കാൻ ഉതകുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയമില്ല. പ്രഗൽഭർ നയിക്കുന്ന ക്ലാസുകൾ, കൃഷിഭവനുമായി ബന്ധപ്പെട്ട് വിത്ത് വിതരണം, അനുഭവസ്ഥരുമായി അഭിമുഖം. ഇവയെല്ലാം ഈ പ്രോജക്റ്റിന്റെ ഭാഗമാണ്. അടുക്കളത്തോട്ടത്തോടൊപ്പം മീൻ വളർത്തൽ, പ്രാവ് വളർത്തൽ, കോഴി വളർത്തൽ ഇവയും ഇതിന്റെ ഭാഗമാകും.

വളരണം വായന

കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷം നടത്തുന്ന വളരണം വായന എന്ന പദ്ധതി, ആഴ്ച അവസാനം നൽകുന്ന വായനാ സാമഗ്രികളിൽ നിന്നും വായനാ കുറിപ്പ് തയ്യാറാക്കി ടീച്ചറിന് നൽകുക. ടീച്ചർ അവ പരിശോധിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു.വായനയോടുള്ള താത്പര്യം വർധിപ്പിക്കുന്നതിനോടൊപ്പം അവരിലെ സർഗ്ഗാത്മകത വളർത്തുക എന്ന ഉദ്ദേശം കൂടി ഈ പദ്ധതിയിൽ വിഭാവനം ചെയ്യുന്നു. ആദ്യം വായനാ കാർഡിൽ നിന്നും തുടങ്ങുന്ന വായന പതിയെ പുസ്തകങ്ങളുടെ ലോകത്തേക്ക് മാറുന്നു. അതുവഴി അവന്റെ /കുട്ടിയുടെ വായനാലോകം വലുതാവുന്നു.,കുട്ടിയുടെ പേരിനു നേരെ അവൻ വായിച്ച പുസ്തകങ്ങളുടെ പേര് എഴുതി ചേർക്കുന്നു. ഞാൻ വായിച്ച പുസ്‌തകങ്ങൾ ഏറ്റവും നല്ല കുറിപ്പിന് സമ്മാനവും നൽകുന്നു.

മികവുത്സവം

വർഷാവസാനം മുഴുവൻ ക്ലാസുകളിലും ഓരോ കുട്ടിയുടെ ഫോൾഡറിൽ ഉള്ള മികച്ച പ്രവർത്തനങ്ങൾ കോർത്തിണക്കി തയ്യാറാക്കുന്ന ഒരു ഉത്സവം അതിൽ സ്കൂളിൽ നടന്ന പ്രധാനപ്പെട്ട മികച്ച പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കുന്ന ഡിജിറ്റൽ രൂപത്തിലുള്ള ഉത്സവമേളം.

സ്കൂൾ പ്രോഗ്രാം ഡോക്യൂമെന്റഷൻ

ഒരു മാസത്തിൽ സ്കൂളിലെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വ്യത്യസ്ത രീതിയിൽ വീഡിയോ നിർമാണം നടത്തുന്നു. ഒരോ മാസത്തെയും documentation ഓരോ അധ്യാപകർ ഏറ്റെടുത്തു നടത്തുന്നു.

👉News Reading

ടിവിയിൽ വാർത്ത വായിക്കുന്ന രീതിയിലാണ് document ചെയ്യുന്നത്. വാർത്ത വായിക്കുന്ന ഒരു കുട്ടിയെ തിരഞ്ഞെടുക്കുന്നു. വാർത്ത വായിക്കുന്നതോടൊപ്പം തന്നെ പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോസ് എന്നിവയും കാണിക്കുന്നു. ഒരോ ക്ലാസ്സിലെയും ന്യൂസ് അവതരിപ്പിക്കുന്നതിന് ക്ലാസിലെ ഒരു കുട്ടിയെ റിപ്പോർട്ടറായി തെരഞ്ഞെടുക്കുന്നു.

👉Panel Discussion

പാനൽ ചർച്ച രീതിയിലാണ് documentation അവതരിപ്പിക്കുന്നത്. ഓരോ ക്ലാസിൽ നിന്നും ഒരു പ്രതിനിധിയായി കുട്ടിയെ ഉൾപ്പെടുത്തുന്നു. ചർച്ച നിയന്ത്രിക്കുന്നതിനായി മോഡറേറ്റർ ഉണ്ടായിരിക്കും. സ്കൂളിൽ പുതുതായി നടത്തുന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനായി സ്കൂൾ ലീഡറേയും ഉൾപ്പെടുത്താം.

👉self Reporting

ഇവിടെ ഒരു കുട്ടി മൊത്തം പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഭാവാത്മകമായി അവതരിപ്പിക്കുകയാണ്. കൂടെ ചിത്രങ്ങൾ വീഡിയോസ് എന്നിവ കാണിക്കുകയും ചെയ്യുന്നു. പ്രോഗ്രാമിന്റെ ഗുണങ്ങളും പോരായ്മകളും വിലയിരുത്തലുകളും ഇതിൽ നടത്തും.

👉Slide show presentation

പ്രെസൻറ്റേഷൻ അവതരിപ്പിക്കുന്നതിന് കുട്ടിയെ തെരഞ്ഞെടുക്കുന്നു. Slide കാണിക്കുകയും അതിന്റെ വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നു.

👉video conferencing

ഹൈടെക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് documentation നടത്തുന്നത് , ഓരോ ക്ലാസിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളെ മുൻകൂട്ടി കണ്ടെത്തി തയ്യാറാക്കുന്നു. ആവശ്യമെങ്കിൽ ഒന്നാം ക്ലാസിലേയും രണ്ടാം ക്ലാസിലേയും രക്ഷിതാക്കളെ പങ്കെടുപ്പിക്കാവുന്നതാണ്. അവതാരക ഓരോ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ചോദിക്കുകയും വീഡിയോ കോളിൽ ഉള്ളവർ അതിന് മറുപടി പറയുകയും ചെയ്യുന്നു. ഇത് സ്ക്രീൻ ഷൂട്ടിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Record ചെയ്യുന്നു.

👉Recording voice call

സ്കൂൾ ലീഡർ ആ മാസത്തെ പ്രവർത്തനങ്ങളും വിലയിരുത്തലുകളും നടത്തുന്നതിനായി പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കളെ ഫോൺ ചെയ്യുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും റെക്കോർഡ് ചെയ്യുന്നു. രക്ഷിതാക്കളെ മുൻകൂട്ടി തീരുമാനിക്കുകയും അവർ പരിപാടികളിൽ സ്കൂളിൽ വന്നു പങ്കെടുക്കുകയും വേണം. ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ വീഡിയോ documentation പത്രത്തിൽ കൊടുക്കുകയും youtube ചാനലിൽ പോസ്റ്റ് ചെയ്യുന്നു.

👉Puppet show

പാവനാടക രൂപത്തിലാണ് Documentation വീഡിയോ നിർമ്മിക്കുന്നത്. പാവകൾ സംസാരിച്ച് അഭിനയിക്കുന്നതിനോടൊപ്പം പ്രവർത്തനങ്ങളുടെ ഫോട്ടോസ് വീഡിയോസ് എന്നിവയും കാണിക്കുന്നു.

മാനസികോല്ലാസ പ്രവർത്തനങ്ങൾ

കുട്ടികൾക്ക് Covid സാഹചര്യത്തിൽ സ്കൂളിൽ വന്ന് തന്റെ കൂട്ടുകാരോട് കളിക്കാനും പഠിക്കാനും കഴിയാത്തതിൽ ഒരുപാട് മാനസിക പ്രശ്നങ്ങൾ ഉളവാക്കുന്നുണ്ട്. അതിൽനിന്നെല്ലാം അവരെ മോചിപ്പിക്കാനും സന്തോഷം നൽകാൻ ഉതകുന്ന തരത്തിലുള്ള ധാരാളം പ്രോഗ്രാമുകൾ എല്ലാ ശനിയാഴ്ചയോ, ഞായറാഴ്ചയോ ഓൺലൈൻ ആയി സംഘടിപ്പിക്കുന്നു.

1. പാവ നാടക കളരികൾ.

2. പേപ്പർ ക്രാഫ്റ്റ് നിർമ്മാണം.

3. കഥ, കവിത, ചിത്രരചന, ശില്പകല

4. വിശിഷ്ട അതിഥികളുമായി സമ്മതിക്കൽ.

5. കുട്ടികളുടെ കലാപരിപാടികൾ.

എന്റെ ഫോൾഡർ

ഓരോ കുട്ടിയുടെയും പേരിൽ ക്ലാസ് അധ്യാപിക തൻറെ ലാപ്ടോപ്പിൽ ഫോൾഡറുകൾ നിർമ്മിക്കുകയും അതിൽ ഓരോ വിഷയത്തിനും ഫോൾഡർ നിർമ്മിക്കുന്നു. ക്ലാസ് തലത്തിൽ രൂപപ്പെടുന്നതും കുട്ടിയുടെ പ്രത്യേക കഴിവുകൾ ഉൾപ്പെടുന്നതുമായ മികച്ച സൃഷ്ടികൾ വിഷയാടിസ്ഥാനത്തിൽ ഇതിൽ സൂക്ഷിച്ചുവെക്കുന്നു . വർഷാവസാനത്തിൽ ഓരോരുത്തരുടെയും മികവുത്സവം സംഘടിപ്പിക്കുകയും ചെയ്യുന്നു. കുട്ടിക്കും, രക്ഷിതാവിനും, സൃഷ്ടികൾ എപ്പോൾ വേണമെങ്കിലും കാണാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. PDF രൂപത്തിലാക്കി ഓരോ രക്ഷിതാവിനും, സമൂഹത്തിലും എത്തിക്കാവുന്നതാണ്.

എന്റെ എബിലിറ്റി നോട്ട് ബുക്ക്

ഓരോ കുട്ടിയുടേയും ഓരോ വിഷയത്തിനും ഉള്ള പഠനനേട്ടങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓരു നോട്ടാണിത് . എല്ലാ മാസത്തിലെയും C.P.T.A യിൽ രക്ഷിതാവിന്റെ മുന്നിൽ പ്രദർശിപ്പിക്കാനുള്ളതാണ്. കുട്ടിയെ കുറിച്ചുള്ള രക്ഷിതാവിന്റെയും അധ്യാപകന്റെയും ഒരു അഭിപ്രായ കുറിപ്പും ഇതിലുൾപ്പെടുന്നു.ഒരു അധ്യയന വർഷം മുഴുവനായും തുടർന്ന് പോകുന്ന തരത്തിലാണ് ഈ നോട്ട്സ് വിഭാവനം ചെയ്തിരിക്കുന്നത്. തന്റെ കുട്ടി ഓരോ മാസവും പഠനത്തിൽ എത്ര കണ്ട് മുന്നോട്ട് പോകുന്നു എന്ന് അധ്യാപകനും രക്ഷിതാവിനും കൃത്യമായി മനസിലാക്കാൻ ഇതിലൂടെ കഴിയുന്നു വരും വർഷങ്ങളിലെ ക്ലാസ് അധ്യാപകർക്കും ഓരോ കുട്ടിയേയും എളുപ്പത്തിൽ പഠിക്കാൻ സഹായകമാകുന്നു.

ടീച്ചേഴ്സ് ഡയറി

ഇന്നത്തെ online class ന്റെ സാഹചര്യത്തിൽ ഓരോ അധ്യാപകരും എഴുതി സൂക്ഷിച്ച് വെക്കേണ്ട കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ടീച്ചേഴ്സ് ഡയറി.

ഉള്ളടക്കം: (1) അധ്യാപികയുടെ വിവരങ്ങൾ. (2) ക്ലാസിലെ മുഴുവൻ കുട്ടികളുടെയും Details. (3) ഓരോ ദിവസത്തെയും online class ന്റെ അവലോകനറിപ്പോർട്ട്, (4) കുട്ടികൾക്ക് നൽകുന്ന തുടർപ്രവർത്തനങ്ങൾ വിലയിരുത്തിയ report. (5) ആഴ്ച്ചയിൽ അവസാനം, കുട്ടികളുടെ പ്രവർത്തനം വിലയിരുത്തി report, star board. (6) ഓരോ ദിവസവും 5 കുട്ടികളെ ഫോൺ വിളിച്ച് വിവരങ്ങൾ എഴുതി വെക്കണം. ഓരോ ആഴ്ച കൂടുമ്പോഴും pdf രൂപത്തിലാക്കി H.Mന് അയച്ചു കൊടുക്കുന്നു.

ഓൺലൈൻ ക്ലാസ് മാർഗ്ഗരേഖ

  • 21 മുതൽ മുതൽ ഓൺലൈൻ ക്ലാസ് നിർദ്ദേശങ്ങൾ  കുട്ടികൾക്ക് നൽകുന്നു.
  • തലേദിവസം തന്നെ  ടൈംടേബിൾ കുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകുന്നു.
  • ഓൺലൈൻ ക്ലാസ്സ് തുടങ്ങുന്നതിന് അരമണിക്കൂർ മുൻപേ  വിഷയവും സമയവും ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉപയോഗിച്ച് കുട്ടികളെ വീണ്ടും ഓർമ്മിപ്പിക്കുന്നു.
  • ഓൺലൈൻ ക്ലാസിനു ശേഷം ക്ലാസ് കണ്ടവരുടെയും കാണാത്തവരുടെയും ലിസ്റ്റ് എടുക്കുന്നു.
  • ഓൺലൈൻ ക്ലാസ്സ് ലിങ്ക് ഗ്രൂപ്പിൽ അയക്കുന്നു.
  • അധ്യാപകർ ക്ലാസ് കണ്ടതിനുശേഷം കുട്ടികൾക്ക് ആവശ്യമായ തുടർപ്രവർത്തനങ്ങൾ തയ്യാറാക്കുന്നു . സഹായക ക്ലാസ്  നൽകുന്നതിനാവശ്യമായ  മുന്നൊരുക്കങ്ങൾ നടത്തുന്നു. ആവശ്യമെങ്കിൽ ഡിജിറ്റൽ സ്റ്റുഡിയോ ഉപയോഗപ്പെടുത്തി വീഡിയോ ക്ലാസുകൾ തയ്യാറാക്കുന്നു.
  • സഹായ ക്ലാസ്സിന്  അര മണിക്കൂർ മുന്നേ ആവശ്യമായ നിർദ്ദേശങ്ങളും സമയവും ഓർമ്മപ്പെടുത്തി Broad cast list - ൽ കുട്ടികൾക്ക് Message അയക്കുന്നു.
  • തുടർ പ്രവർത്തനങ്ങൾ കൃത്യസമയത്ത് ചെയ്തയക്കാൻ നിർദ്ദേശം നൽകുന്നു.
  • തുടർപ്രർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം star board group-ൽ പ്രദർശിപ്പിക്കുന്നു.
  • പ്രവർത്തനങ്ങൾ ചെയ്യാത്തവരെ ഫോണിൽ ബന്ധപ്പെടുന്നു.
  • ക്ലാസിലെ അട്ടികളെ 6 ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ദിവസവും ഓരോ ഗ്രൂപ്പുമായും അധ്യാപകർ ഫോണിൽ ആശയവിനിമയം നടത്തുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സഹായം നൽകുന്നു.
  • ഓരോ ദിവസത്തേയും ഓൺലൈൻ ക്ലാസ് അവലോകനങ്ങൾ Teacher's diary -ൽ രേഖപെടുത്തുകയും എല്ലാ ഞായറാഴ്ചകളിലും HM - ന് അയക്കുകയും വേണം.
  • എല്ലാ ആഴ്ചയിലേയും SRG യിൽ ഓരോ ക്ലാസിലേയും online classകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു.
  • ഓരോ മാസത്തിലും ക്ലാസിലെ മികച്ച online Product ഉപയോഗിച്ച് class തല Digital Magazine തയ്യാറാക്കുന്നു.