ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്കുവേണ്ടി പാഠപുസ്തകങ്ങൾ രൂപകൽപന ചെയ്തത് എ.ആർ.രാജരാജവർമ്മയുടെ നേതൃത്വത്തിലായിരുന്നു.അദ്ധേഹത്തെ ആദ്യ പ്രിൻസിപ്പലായി നിയമിച്ചു.അക്കാലത്തു സാഹിത്യത്തിനും,ശാസ്ത്രത്തിനും നല്ല പ്രാധാന്യം നൽകിയിരുന്നു.എ.ഡി .1899 -ൽ ഡോ.ഗണപതി ശാസ്ത്രികൾ പ്രഥമാധ്യാപകനായി നിയമിതനായി.

ശ്രീ.ചിത്തിരതിരുനാൾ മഹാരാജാവ് രാജാധികാരം ഏറ്റപ്പോൾ വിദ്യാലയത്തിന് കാതലായ മാറ്റങ്ങൾ ഉണ്ടാവുകയും വിദ്യാലയം രണ്ട് തട്ടിലായി വിഭജിക്കുകയും ചെയ്തു.പ്രാഥമിക പഠനത്തിന് രാജകീയ സംസ്‌കൃത പാഠശാലയും ഉപരിപഠനത്തിന് രാജകീയ സംസ്‌കൃത കലാശാലയും സ്ഥാപിതമായി.

1919-ൽ പാൽകുളങ്ങര ഡി .കൃഷ്ണൻ തമ്പിയുടെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1942 -ൽ ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ സന്ദർശനത്തോടുകൂടിയാണ് സ്കൂൾ വിഭാഗം കോട്ടയ്ക്കകത്തെ കുതിരാലയത്തിലേക്കും,കോളേജ് വിഭാഗം ആർട്സ് കോളേജിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടത്..ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഗോപാലപിള്ളയായിരുന്നു.

1936-ൽ ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷം നാനാജാതി മതസ്ഥർക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചു.1948 -ൽ സംസ്കൃതപഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്‌കൃത സ്കൂളുകളെയും കോളേജുകളെയും പറ്റി പഠിച്ച് നിർദ്ദേശിക്കുന്നതിന് ഒരു കമ്മറ്റിയെ നിയമിക്കുകയും അതിന്റെ ഫലമായി സ്കൂളുകളിൽ സംസ്‌കൃതം ഐശ്ചിക വിഷയമെടുത്ത് ഒന്നാം ഭാഷയായി പഠിക്കാം എന്ന തീരുമാനമാവുകയും ചെയ്തു.കാലക്രമത്തിൽ സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസുകൾ ക്രമീകരിക്കുകയും ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം