ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്ഥലപരിമിതകൾക്കുള്ളിൽ നിന്നു കൊണ്ടുതന്നെ കുട്ടികളിലെ പഠനനിലവാരം ഉയർത്തുന്നതിലേയ്ക്കായി  മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി. ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, സ്കൂൾ ബസ് എന്നിവ നിലവിലുണ്ട്.

ലൈബ്രറി


  അറിവിന്റെ വാതായനങ്ങളാണ് പുസ്തകങ്ങൾ.  ആറായിരത്തിലധികം പുസ്തകങ്ങളുള്ള  ബൃഹത്ശേഖരം  നമുക്കുണ്ട്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി സാഹിത്യശാഖയിലെ പുസ്തകങ്ങളും സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഗണിതശാസ്ത്രം, കായികവിദ്യാഭ്യാസം, കല അങ്ങനെ എല്ലാ മേഖലയിൽപ്പെടുന്ന പുസ്തകങ്ങളും നമ്മുടെ ലൈബ്രറിയിൽ സുലഭമാണ്. എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട എൻസൈക്ലോപീഡിയകളും  റഫറൻസ് ഗ്രന്ഥശേഖരവും നമുക്കുണ്ട്. നമ്മുടേത് തികച്ചും ഡിജിറ്റലൈസ്ഡ് ലൈബ്രറിയാണ്. കൂടാതെ പുസ്തകങ്ങൾ നിറഞ്ഞ ക്ലാസ് ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ ചുമതല വഹിക്കുന്നത് ശ്രീമതി ഗ്രൈസ്ലറ്റ് ഭായി ടീച്ചറാണ്.



ഹൈടെക് ക്ലാസ്സ്‌മുറികൾ

വിദ്യലയത്തില്ല എല്ലാ ഹൈസ്കൂൾ ക്ലാസ്സ്‌ മുറികളിലും പ്രൊജക്ടറും ലാപ്ടോപും സ്പീക്കറും നെറ്റ് കണക്ഷനും സ്ഥാപിച്ച് ഹൈടെക് റൂമുകളാക്കി മാറ്റിയിട്ടുണ്ട് യുപി വിഭാഗത്തിന് 9 ലാപ്ടോപ്പും 4 പ്രൊജക്ടറുകളും നിലവിലുണ്ട് ഇപ്പോൾ അവ ക്ലാസ്സ്‌ റൂമുകളിൽ കൊണ്ട് പോയി പഠന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു പുതിയ കെട്ടിടം യഥാർത്യം ആകുമ്പോൾ എല്ലാമുറികളും ഹൈടെക് ആക്കി മാറ്റുന്നതാണ്



സയൻസ് ലാബ്

യു.കെ യിലെ ചാർട്ടേഡ് അക്കൗണ്ടൻ്റ് ശ്രീമതി. ലിഡിയ എബ്ഡൻ എന്ന വിദേശ വനിതയുടെ സഹായത്തോടെ 2 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മികച്ച സയൻസ് ലാബ്   നമുക്കുണ്ട്.

രസതന്ത്രത്തിേലയും ഊർജ്ജതന്ത്രത്തിലേയും എല്ലാ പരീക്ഷണങ്ങളും കുട്ടികൾക്ക് ചെയ്തു  നോക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട്



സ്മാർട്ട് ക്ലാസ് റൂം

മുൻ മന്ത്രി ശ്രീ.വി.എസ്.ശിവകുമാർ സാറിൻ്റെ പ്രവർത്തന ഫണ്ടിൽ നിന്നും 1 ലക്ഷം രൂപ ചെലവാക്കി ഒരു Smart class room വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.



സ്കൂൾ ബസ്

നമ്മുടെ വിദ്യാലയത്തിന് 2 സ്കൂൾ ബസുകളാണ് നിലവിലുള്ളത്. അധ്യാപകർ, PTA, പൂർവ വിദ്യാർത്ഥിനികൾ എന്നിവരുടെ സഹായത്തോടെ ആദ്യ സ്കൂൾ ബസ് വാങ്ങി. രണ്ടാമത്തേത് ശ്രീ.സുരേഷ് ഗോപിയുടെ MP ഫണ്ടിൽ നിന്നും പൂർവ വിദ്യാർത്ഥിനികളുടെ ശ്രമ ഫലമായി ലഭിച്ചതാണ്.


ഐ റ്റി ലാബ്

കുട്ടികളിലെ വിവര സാങ്കേതിക വിദ്യയുടെ വികാസത്തിലേക്കായി വിശാലമായ ഒരു ഐ റ്റി ലാബ് നിലവിലുണ്ട്. പുതിയ കെട്ടിടം യാഥാർത്ഥ്യമാകുമ്പോൾ ഇതിലും മികച്ച ഒരു IT ലാബ് നിലവിൽ വരുന്നതാണ്. 12 കമ്പ്യൂട്ടറുകളും 16  ലാപ്ടോപ്പുകളും നിലവിലുണ്ട്.




ടോയ്ലറ്റ് ബ്ലോക്ക്

പൂർവ വിദ്യാർത്ഥിനിയായ ശ്രീമതി. ബിന്ദുവിൻ്റെ സഹായത്തോടെ Indian oil corporation ൻ്റെ സഹായത്താൽ 18 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു ടോയ്ലറ്റ് ബ്ലോക്ക് നിലവിലുണ്ട്