ഒലയിക്കര സൗത്ത് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒലയിക്കര സൗത്ത് എൽ പി എസ് | |
---|---|
വിലാസം | |
ഓലായിക്കര ഓലായിക്കര സൗത്ത് എൽ.പി സ്കൂൾ കണ്ണൂർ , 670643 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04902362558 |
ഇമെയിൽ | olayikkarasouth@gmail. Com |
കോഡുകൾ | |
സ്കൂൾ കോഡ് | 14647 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രേമവല്ലി |
അവസാനം തിരുത്തിയത് | |
26-12-2021 | MT 1259 |
ചരിത്രം
കോട്ടയം ഗ്രാമപഞ്ചായത്തിൽ ഓലായിക്കര ദേശത്താണ് ഓലായിക്കര സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.ആദ്യം ഓലായിക്കര ഗേൾസ് സ്കൂൾ എന്നനിലയിലാണ് ആരംഭിച്ചത്.പിന്നീട് ഓലായിക്കര ലോവർ പ്രൈമറി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു.1917 ൽ ശ്രീ കേളപ്പ കുറുപ്പ് ,ടി.കെ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ചേർന്ന് സ്കൂൾ തുടങ്ങി. ഇവരായിരുന്നു സ്കൂളിലെ ആദ്യത്തെ അദ്ധ്യാപകർ.1928ൽ ടി.കെ നാരായണക്കുറുപ്പ് ഈവിദ്യാലയത്തിലെ ഹെഡ്മാസ്റ്ററും സ്കുൾ മാനേജറും ആയിരുന്നു.ഇപ്പോഴത്തെ മാനേജർ ശ്രീ ടി അച്ചുതൻ മാസ്റ്റർ ആണ്. മുൻ കാലങ്ങളിൽ വയലും തോടും കടന്നാണ് കുട്ടികൾ സ്കൂളിലേക്ക് വന്നിരുന്നത്.ഇപ്പോൾ സ്കൂളിലേക്ക് വരാനായി വാഹനസൗകര്യം അദ്ധ്യാപകർ ഏർപ്പെടുത്തിയിട്ടുണ്ട്.രണ്ട് വർഷം മുൻപ് കോട്ടയം പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പ്രീ-കെഇആർ ബിൽഡിംഗ് , പെൺകുട്ടികൾക്കായി മൂത്രപ്പുരയും പൊതുവായി രണ്ട് കക്കൂസുകളും ഉണ്ട്. സ്കൂളിൽ വൈദ്ദ്യുതീകരിച്ചതിന് പുറമെ ടി.വി ,ഡി.വി.ഡി ,ഫാൻ ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഉപകരണങ്ങൾ ഉണ്ട്.പ്രീ പ്രൈമറി കെട്ടിടം 2015മുതൽ പ്രവർത്തിച്ചുവരുന്നു.പാചകപ്പുരയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിജ്ഞാനം വർദ്ധിപ്പിക്കൽ , പ്രവൃത്തിപരിചയം കലാപഠനം
മാനേജ്‌മെന്റ്
ശ്രീ ടി അച്ചുതൻ മാസ്റ്റർ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ:ശ്രീനിവാസൻ നിരവധി അദ്ധ്യാപകർ രാഘവൻ(തെയ്യം കലാകാരൻ) late ടി.കെ രവീന്ദ്രൻ (മുൻസിപ്പൽ കമ്മീഷണർ)