ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40001 wiki (സംവാദം | സംഭാവനകൾ) ('== ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം == 2021 - 22 അക്കാദമിക വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം

2021 - 22 അക്കാദമിക വർഷത്തെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടന കർമ്മം 28/7/21 (ബുധൻ) 2.00 pm.ന് ബഹുമാന്യ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച് എം ശോഭ ടീച്ചറും മറ്റ് അധ്യാപകരും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഭാരവാഹികളായി പ്രസിഡന്റ് - ആദിത്യ എസ് രാജ് (9F), വൈസ് പ്രസിഡന്റ് - ആദിത്യ വി (10A), സെക്രട്ടറി - ഗായത്രിദേവി (10G), ജോയിന്റ് സെക്രട്ടറി - ലക്ഷ്മി രവീന്ദ്രൻ (9j) എന്നിവരെ തെരഞ്ഞെടുത്തു. ഉദ്ഘാടനത്തിന് ശേഷം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.

തുടർപ്രവർത്തനങ്ങൾ

ഞായറാഴ്ചകളിൽ 10 am ന്എല്ലാവരും ഗ്രൂപ്പിൽ എത്തിച്ചേരുകയും തിങ്കൾ മുതൽ വെള്ളി വരെ  ഗ്രൂപ്പിൽ പസിൽ ചോദ്യങ്ങൾ പോസ്റ്റ് ചെയ്യുന്നവരെയും ഞായറാഴ്ച ദിവസങ്ങളിൽ 8, 9, 10 ക്ലാസുകളിൽ നിന്ന് ഗണിതാശയങ്ങളെ ഉൾപ്പെടുത്തിയ വീഡിയോ അവതരിപ്പിക്കുന്ന കുട്ടികളെയും തെരെഞ്ഞെടുക്കുകയും ചെയ്തു വരുന്നു. എല്ലാദിവസവും രാവിലെ ഗണിതാശയങ്ങൾ ഉൾപ്പെടുന്ന അറിവുകൾ (വീഡിയോ , ചാർട്ട് മുതലായവ) 8 am ന് അധ്യാപകർ ക്ലബ്ബിൽ നൽകുന്നു. തുടർന്ന് 9 മണിക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടി ചോദ്യം ഗ്രൂപ്പിൽ അവതരിപ്പിക്കും. വൈകിട്ട് 3 മണി വരെ മറ്റ് കുട്ടികൾക്ക് അവരുടെ ഉത്തരങ്ങൾ ഗ്രൂപ്പിൽ അവതരിപ്പിക്കാൻ അവസരം നൽകുന്നു. 3 മണിക്ക് ചോദ്യം അവതരിപ്പിച്ച കുട്ടി ഉത്തരം അറിയിക്കുകയും ശരിയുത്തരം അയച്ച വരെ അഭിനന്ദിക്കുകയും ചെയ്യും. ഞായറാഴ്ച ദിവസങ്ങളിൽ വീഡിയോ പ്രസന്റേഷനും നടക്കുന്നു.

ഗ്രൂപ്പിൽ നല്കിയ അറിവുകളോ കുട്ടികൾ ശേഖരിച്ച അറിവുകളോ ജ്യോമടക്കൽ ചാർട്ടുകളോ കുട്ടികൾ ഗ്രൂപ്പിൽ അവതരിപ്പിക്കുന്നു. എല്ലാ മാസവും ഒരു ക്വിസ് മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ Quiz മത്സരം 28/8/21 (ശനിയാഴ്ച) നടത്തി.

ആഗസ്റ്റ് മാസത്തെ ക്വിസ് മത്സര വിജയികൾ

ഒന്നാം സ്ഥാനം- കീർത്തന ഗണേഷ് (10H), രണ്ടാം സ്ഥാനം- റെയ്ഹാന എൻ. (9 C), മൂന്നാം സ്ഥാനം- അനന്യ.ജി (9 C ).

സെപ്റ്റംബർ മാസത്തെ ക്വിസ് മത്സര വിജയികൾ

ഒന്നാം സ്ഥാനം- നാസിയ താജ് (8D), രണ്ടാം സ്ഥാനം- ലക്ഷ്മി രവീന്ദ്രൻ (9J), മൂന്നാം സ്ഥാനം- അനന്യ (9C).

ഒക്ടോബർ മാസത്തെ ക്വിസ്  മത്സര വിജയികൾ

ഒന്നാം സ്ഥാനം- ലക്ഷ്മി രവീന്ദ്രൻ (9j), രണ്ടാം സ്ഥാനം - അപർണ.എസ് (10 G), മൂന്നാം സ്ഥാനം- കൃഷ്ണവേണി (9 C).

നവംബർ മാസത്തെ ക്വിസ് മത്സര വിജയികൾ

ഒന്നാം സ്ഥാനം- അപർണ. സി (10 G), രണ്ടാം സ്ഥാനം - നവമി. പി. ആർ (8I), മൂന്നാം സ്ഥാനം- കീർത്തന ഗണേഷ്

ഗണിതാശയ അവതരണത്തിന്

Lenabiji (9 j) സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.