കന്നേറ്റി സി എം എസ്സ് എൽ പി എസ്സ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വിദ്യാഭാസഉപജില്ലയിലെ ആദ്യ പ്രൈമറി സ്‌കൂൾ . കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി ഇരുപതാം ഡിവിഷനിൽ അയണിവേലികുളങ്ങര എന്ന ഗ്രാമത്തിൽ 1874 സിഎംഎസ് മിഷനറിമാര് സ്ഥാപിതമായ ഓലമേഞ്ഞ ഒരു കൊച്ചു പള്ളിക്കൂടം . സാധാരണക്കാർക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1874 സ്ഥാപിതമായ ഈ വിദ്യാലയം കരുനാഗപ്പള്ളിയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് . ലോവർ പ്രൈമറി തലത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ജാതി മത വർഗ്ഗ ഭേദമന്യേ എല്ലാവരും വിദ്യ അഭ്യസിച്ചിരുന്നു . ആ കാലഘട്ടങ്ങളിൽ കുക്കു ഗ്രാമമായ ഈ സ്ഥലത്ത് വിദ്യ അഭ്യസിക്കുന്നത് നായി വിദ്യാർത്ഥികൾ ദീർഘ ദൂരം കാൽനടയായി ആണ് വന്നിരുന്നത് അറിവിൻറെ വെളിച്ചം പകർന്ന ഈ വിദ്യാലയത്തിന് സാമൂഹിക രാഷ്ട്രീയ സാംസ്കാരിക തലത്തിൽ പല പ്രമുഖരെയും വളർത്തിയെടുക്കാൻ സാധിച്ചു .