എൽ പി എസ് ദേവർകോവിൽ വെസ്റ്റ്

19:18, 4 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16456 (സംവാദം | സംഭാവനകൾ)


................................

എൽ പി എസ് ദേവർകോവിൽ വെസ്റ്റ്
പ്രമാണം:000111000.jpg
വിലാസം
ദേവർകോവിൽ

തളിയിൽ പി.ഒ,
കോഴിക്കോട്
,
673 508
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9447436202
ഇമെയിൽdeverkovilwestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16456 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപവിത്രൻ എം.കെ
അവസാനം തിരുത്തിയത്
04-01-201916456


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

==                                                          ദേവർകോവിൽ വെസ്റ്റ് എൽ.പി.സ്കൂൾ
                             വടക്കെ മലബാറിൽ കിഴക്കെ ഉൾനാടൻ പ്രദേശം - പശ്ചിമഘട്ടം പൂർവ്വദിക്കിലങ്ങനെ തല ഉയർത്തി നിൽക്കുന്നതായ് കാണാം. ഏകദേശം 90 വർഷങ്ങൾക്കപ്പുറം പച്ചപ്പു തപ്പണിഞ്ഞവിശാലമായ പാടം. ഇരുണ്ട തെങ്ങിൻ തോപ്പുകളും കാടുകളും നിറഞ്ഞ പ്രദേശം കരിങ്ങാട് പൂതം പാറമലയിൽ നിന്ന് പാറകളിൽ തട്ടി ചിതറി വരുന്ന പുഴ പ്രദേശത്ത് കൂടെ പരന്നൊഴുകുന്നു. ദേ വർകോവിൽ പുഴ നാടിന്റെ പ്രധാന സിരയായി മാറുന്നു. ഗ്രാമത്തിന്റെ ഏക ഘടികാരമായ സായിപ്പിന്റെ ഫൈബർ ഫാക്ടറിയിൽ നിന്ന് ഇടയ്ക്കിടെ ഉയരുന്ന സൈറൻ നാടിന്റെ സംഗീതമായി അലിയുന്നു.ചെറുതും വലുതുമായ വയനാടൻ മലകളെ തൊട്ട് അടുത്തായ് കാണാം. ജനവാസം കുറഞ്ഞ് സമീപത്തൊന്നും ഒരു പള്ളിക്കുടവും ഇല്ല. മിക്കവാറും കുടിലുകെട്ടി താമസിക്കുന്നവർ ഗ്രാമീണർ പാടത്തും പറമ്പിലും മണ്ണിനോട് മല്ലിടുകയാണ്.അങ്ങാടികളും ആൾത്തിരക്കുമില്ലാതെ ഇടുങ്ങിയ ചെമ്മൺപ്പാതകളിൽ കൂടി അക്ഷരങ്ങൾ അറിയാത്ത ഒറ്റപ്പെട്ടവർ നടന്നു നീങ്ങുന്നു .തലച്ചുവട് ഏന്തിയവരും പണിയായുധങ്ങൾ ഉള്ളവരും ഉണ്ട്. നാൽക്കാലികൾ മേഞ്ഞു നടക്കുന്നുണ്ട് .ആളുകൾ പരിമിതമായ വസ്ത്രങ്ങളെ ധരിച്ചിട്ടുള്ളു. കാവും കാടും മൂടിക്കിടക്കുന്ന ദേവി ക്ഷേത്രം നാടിന്റെ സ്പന്ദനമായി നിലകൊള്ളുന്നു.അമ്പല പറമ്പിലെ വലിയ ഇലഞ്ഞിമരത്തിൽ നിന്ന് പൊഴിയുന്ന ഇലഞ്ഞി പൂക്കളുടെ സുഗന്ധം ഗ്രാമത്തിന്റെ സുഗന്ധമായി മാറുന്നു. ഏത് ചിത്രകാരനും അവന്റെ കേൻവാസിൽ കോറിയിടാൻ ഇഷ്ടപ്പെടുന്ന പ്രകൃതി ദൃശ്യത്തിന്റെ തനിരൂപം ഈ പ്രദേശത്ത് കാണാം.
                           കർഷകരൂം കർഷകതൊഴിലാളികളും അധിവസിക്കുന്ന  ഈ പ്രദേശത്ത് അക്ഷരങൾ അറിയുന്നവർ വളരെ ചുരുക്കം മിക്ക ആൾക്കാരും കൂലിവേല ചെയ്യുന്നവരും നാൽക്കാലികളെ നോക്കുന്നവരുമായിരുന്നു. കിഴന്റെ മലയോര പ്രദേശത്തെ ഒരു സ്കൂൾ സ്ഥ>പിക്കാനുള്ള ആലോചനയുമായ് പ്രദേശത്ത് കാരനായ പുതിയ പറമ്പത്ത് ശ്രീ.അച്ച്യുതൻ നായർ ശ്രമം ആരംഭിക്കുകയാണ്.അദ്ദേഹത്തിന്റെ ശ്രമഫലമായി ദേവർ കോവിൽ ക്ഷേത്രത്തിന് തൊട്ടടുത്തായി സ്കൂൾ സ്ഥാപിക്കാനുള്ള സ്ഥല° സൗജന്യമായി ലഭിക്കുന്നു 
                          'സ്വതന്ത്ര്യ ഇന്ത്യയ്ക്ക് മുമ്പ് 1927 ൽ ദേവീക്ഷേത്രത്തിന് തൊട്ടടുത്തായി ശ്രീ. പുതിയ പറമ്പത്ത് അച്ചുതൻ നായർ സ്കൂൾ സ്ഥാപിച്ചു.അന്ന് സ്കൂളിന്റെ പേര് ദേവർ കോവിൽ ഹിന്ദു എലിമെന്ററി സ്കൂൾ എന്നായിരുന്നു. സ്കൂളിന്റെ മാനേജർ ശ്രീ;പുതിയ പറമ്പത്ത് അച്ചുതൻ നായരായിരുന്നു .ഒരു ഓലഷെഡിലാണ് സ്കൂൾ പ്രവർത്തിച്ചത് .എലിമെന്ററി സ്കൂൾ അന്ന് അഞ്ചാം തരം വരെയും ഹയർ എലിമെന്ററി സ്കൂൾ എട്ടാം തരം വരെയും ആയിരുന്നു. സർവ്വ ശ്രീ മൗക്കാത്ത് കണാരൻ, തൊള്ളം പാറ പൊക്കൻ, മണ്ടിലിച്ചിക്കണ്ടി പൊക്കൻ നായർ ° ചാത്തു നായർ. തുടങ്ങിയ വ രാ യി രു ന്നു സ്കൂളിലെ ആദ്യകാല വിദ്യാർത്ഥികൾ. കുട്ടികൾ സ്കൂളിൽ തൊണ്ടും മണലും എഴുത്തോലയും എഴുത്താണിയും പഠനത്തിനായ് കൊണ്ട് വന്നിരുന്നു! സ്കൂളിന്റെ ആരംഭകാലത്ത് ട്രയനിംഗ് കഴിഞ്ഞ അധ്യാപകരെ കിട്ടാൻ പ്രയാസമായതിനാൽ എട്ടാം തരം പാസായവരായ്രുന്നു .അന്നത്തെ അധ്യാപകർ വളരെ കുറഞ്ഞ തുക മാത്രമായിരുന്നു വേതനമായി കിട്ടിയിരുന്നത്. വർഷത്തിൻ ഒരിക്കൽ മാനേജർക്ക് കിട്ടിയിരുന്ന ഗ്രാന്റ് മാനേജരുടെ ഇഷ്ടാനുസരണം വീതിച്ചു കൊടുക്കാറാണ് പതിവ്. നിത്യ ദാരി (ദ്യം ഉള്ളവരായിരുന്നു മിക്കവരും.മഴക്കാലത്ത് മിക്കവാറും കുട്ടികൾക്ക് ഓലക്കുട യാ യി രു ന്നു ആശ്രയ o' കാലുള്ളതു° തൊപ്പി വച്ചതും ഉണ്ടായിരുന്നു. നാട്ടുമ്പുറത്ത് ഓലക്കുട നിർമ്മിക്കൽ ഒരു തൊഴിൽ ആയിരുന്നു. അക്കാലത്ത് വയലിൽ ജോലി ചെയ്യുന്ന പുരുഷൻമാർ തലക്കുടയും സ്ത്രീകൾ വിരിയോ ല യു മാ ണ് ഉപേയാഗിച്ചിരുന്നത്. രക്ഷിതാക്കൻമാർക്ക് വർഷത്തിൽ ഒരിക്കൽ ഒത്ത് ചേരാനുo പുതിയ കുട്ടികളെ സ്കൂളിൽ എത്തിക്കുവാനും സഹായകമായ നവരാത്രി വളരെ നല്ല നിലയിൽ ആഘോഷമായി നടത്തിയിരുന്നു. ഇന്നും അത് തുടരുന്നു.
                           സ്കൂളിൽ കാലക്രമേണ ട്രെയിനിംഗ് കഴിഞ്ഞ അദ്ധ്യാപകർ വേണo എന്ന നിബന്ധനവന്നപ്പോൾ ശ്രീ' വി കെ ഉണ്ണി നായരെ കൊയിലാണ്ടിയിൽ നിന്നും ക്ഷണിച്ച് വരുത്തി സ്ക്കൂളിൽ അധ്യാപകനായി നിയമിച്ചു.അദ്ദേഹത്തിന്റെ വീട്ടിൽ താമസം, ഭക്ഷണം, എന്നീ സൗകര്യങ്ങൾ ഒരുക്കി കൊടുത്തു.മൂന്ന് കൊല്ലക്കാലം അദ്ദേഹം പ്രധാന അധ്യാപകനായ് ജോലി ചെയ്തു പിന്നീട് കുറ്റിപ്പുറം സ്വദേശി പി.ഗോവിന്ദൻ നായർ അധ്യാപക നായി സ്കൂളിൽ ചേർന്നു. അദ്ദേഹവും മാനേജരുടെ വീട്ടിൽ താമസിച്ചാണ് സ്കൂളിൽ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചത് സർവ്വശ്രീ  വി. കൃഷ്ണൻ നായർ, പി പി . ഗോവിന്ദർ ,എൻ. കുഞ്ഞികൃഷ്ണക്കുറുപ്പ്,എം കുഞ്ഞിക്കണ്ണൻ  നായർ തുടങിയവർ ട്രയിനിംങ് കഴിഞ്ഞ്   സ്കൂളിൽ ചേർന്ന് സേവനം അനുഷ്ടിച്ച ആധ്യാപകരായിരുന്നു. അപ്പോഴേക്കും സ്കൂൾപരിസരത്ത് റോടും ഛിലകച്ചവടസ്ഥാപനങൾ ചായക്കട തുടങിയവയുണ്ടായി കടംവാങുന്ന സമ്പ്രദായം അന്നേ ഉണ്ടായിരുന്നു . കച്ചവടം നഷ്ടത്തിലായതിനാൽ പലരും കച്ചവടം നിർത്തേണ്ടി വന്നു. അക്കാലത്ത് ശ്രീ എ.വി . കുഞ്ഞിരാമൻ നായർ സ്കൂളിൽ ചേർന്നു. ചുരുങിയകാലം സൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു.1942ൽ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനാൽ  ശ്രി എ വി യുടെ സർട്ടിഫിക്കറ്റ്  സസ്പെന്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു.ഇന്ത്യൻ സ്വാതന്ത്ര്യ  പ്രസ്ഥാനത്തിൽ വളരെ സജീവമായി പങ്കെടുക്കുകയും ജയിൽവാസം അനുഷ്ടിക്കുകയും ചെയ്ത  പ്രശസ്തനായ ഒരധ്യാപകനായിരുന്നു ശ്രീ .എ.വി.
                           സ്ഥലസൗകര്യകുറവ് കെട്ടിടങളുടെ പിന്നോക്കനില, സാമ്പത്തികപ്രശ്നം തുടങിയ കാരണത്താൽ  മാനേജർ ശ്രീ പുതിയപറമ്പത്ത് അച്ചുതൻ നായർക്ക് സ്കൂൾ നടത്തി കൊണ്ടുപോകാൻ  പ്രയാസമനുഭവപ്പെട്ടു. അദ്ദേഹം സ്കൂൾ നല്ലരീതിയിൽ നടത്തിക്കൊണ്ടുപോകാൻ താൽര്യമുള്ളവർക്ക്  കൈമാറാൻ തീരുമാനിച്ചു.പുത്തൻ പുരയിൽ കേളപ്പൻ,മൗക്കാത്ത്  കണാരൻ,കച്ചേരിത്തറ കേളപ്പൻ തുടിയ ഒരുകൂട്ടം സാമൂഹികപ്രവർത്തകർ സ്കൂൾ ഏറ്റെടുത്ത് നടത്താൻ മുന്നോട്ട് വരികയും പ്രദേശത്ത്  എസ് .എൻ. ഡി. പി.യുടെ ഒരു ശാഖ രൂപീകരിക്കുകയും സ്കൂൾ വാങിക്കാനുള്ള ധനശേഖരണാർത്ഥം ഒരുനാടകം കളിപ്പിച്ച് ഫണ്ട സ്വരൂപിക്കുകയും ചെയ്തു. ശ്രീ  അച്ചുതൻ നായരിൽനിന്നും എസ്. എൻ.ഡി . പി കമ്മിറ്റി സ്കൂൾ  വാങുകയും  ശ്രീ .കുളമുള്ളപറമ്പത്ത് കൃഷ്ണൻ മാനേജർ സ്ഥാനംഏറ്റെടുക്കുകയും ചെയ്തു .സ്കൂളിന്റ പേര് ദേവർകോവിൽ  വെസ്റ്റ എൽ പി. സ്കൂൾ  എന്നായി തീർന്നു.സ്കൂളിന് പുതിയ കെട്ടിടം ഉൾപ്പെടെസൗകര്യങൾ ഉണ്ടാക്കി. ഒ.പി നാരായണൻനയർ  സംഭാവനയായി  ഒരു കിണർ കുഴിച്ചുതന്നു.കുന്നുമ്മൽ  സബ്ജില്ലയിൽ അഞ്ചാം തരം നിലനിൽക്കുന്ന അഞ്ച് സ്കൂളുകളിൽ ഒന്നായ ഇവിടെ 13 ഡിവിഷൻ വരെ ഉണ്ടായിരുന്നു .ഒരു അറബിക് അധ്യാപിയും ,വട്ടോളി എൽ. പി.സ്കൂളുമായി ക്ളബ് ചെയ്തു കൊണ്ട് നീഡിൽവർക് അധ്യാപികയുടെ തസ്തികയും ഉണ്ടായിരുന്നു. ആ അധ്യാപിക വിരമിച്ചപ്പോൾ  പ്രസ്തുത തസ്തിക പിന്നീട് അനുവദിക്കപ്പട്ടിട്ടില്ല 
                           1990കാലഘട്ടത്തിൽ  സ്കൂൾ  കമ്മിറ്റി  പുനഃ സംഘടിപ്പിച്ച്  പ്രവർത്തനനിരതമായ  കമ്മിറ്റി  നിലവിൽ  വരികയും  ഇന്ന്  കാണുന്ന  രണ്ട്  നില  കോൺഗ്രീറ്റ്  കെട്ടിടം,മൂത്രപ്പുര,കുടിവെള്ള സൗകര്യം  എന്നിവ  ഉണ്ടാക്കുകയും ചെയ്തു.  താഴത്തെ  നിലയിൽ  സ്റ്റേജ്  ഉൾപ്പെടെ രണ്ട്  നിലകളിലായി  പത്ത്  ക്ലാസ്സുകളും തൊട്ട്  പടിഞ്ഞാറ്  ഭാഗത്തായി  മൂന്ന്  ക്ലാസ്സും ഒരു  ഒാഫീസ് റൂമും  ഉണ്ട്. ഒരു സ്റ്റോർ റൂം,  ഒാടുമേഞ്ഞ  പാചകപ്പുര,  കക്കൂസ്,  കളിസ്ഥലം  എന്നിവകൂടി ഇന്ന്  സ്കൂളിനുണ്ട്.
                           ശ്രീ.  എൻ.കെ.  ചാത്തുക്കുറുപ്പ്,  വി.കൃഷ്ണൻ  നായർ, പി വി. കുഞ്ഞിക്കണ്ണൻ  നായർ,  കെ.യം  കുട്ടികൃഷ്ണമാരാർ, പി.വി.ഗോവിന്ദൻ  മാസ്റ്റർ  നാരായണൻ  മാസ്റ്റർ, ആണ്ടി  മാസ്റ്റർ, കെ.പി  ബാലൻനായർ, വി.കെ. കുഞ്ഞിരാമൻ  മാസ്റ്റർ  തുടങ്ങിയവർ ഈ  സ്ക്കൂളിലെ  അധ്യാപകരായിരുന്നു.  ഇവിടെ   പഠിച്ച വിദ്യാർത്ഥികളിൽ  പലരും  സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിൽ   എത്തിയവരുമുണ്ട്. സാമൂഹികപ്രവർത്തകർ  ഡോക്ടർമാർ, എഞ്ചിനീയർ, കൊളേജ്  പ്രൊഫസർമാർ തുടങ്ങിയവർ ധാരളം  ഉണ്ട്.  ശാസ്ത്രസാഹിത്യപരിഷത്തിൻ്റ്  വളരെ സജീവപ്രവർത്തകനും കോളേജ്  പ്രൊവസറുമായ   ശ്രീ  കെ പാപ്പൂട്ടി   ഈ സ്കൂളിലേ   പൂർവ്വ   വിദൃാർത്ഥിയാണ്. സാ൩ത്തിക പരാധീനതയും പിന്നോക്കാവസ്ഥയും  കാരണം  പലരും  ഹോട്ടൽ  തോഴിലാളികളും   ഡ്രൈവർമാരും  കൂലിവേല  ചെയ്യുന്നവരുമാണ്.
                          2001ൽ  സ്കൂൾ   കമ്മിറ്റി  വീണ്ടും പുനഃസംഘടിപ്പിച്ചു. ശ്രീ. പി.പി.ബാലൻ മാനേജറായ കമ്മിറ്റിയാണ്  ഇന്ന്  നിലവിലുള്ളത്. സ്കൂളിന്  ചുറ്റുമതിൽ   കെട്ടി  ഗെയിറ്റ് പണിത്  അടച്ചുറപ്പുള്ളതാക്കിയിട്ടുണ്ട്  നല്ല  ഫർണ്ണിച്ചർ,മെച്ചമായ ഭൗതികസാഹചര്യം   സ്കൂൾ ബസ്സ് തുടങ്ങിയവ ഇന്ന്  സ്കൂളിന്   ഉണ്ട്.
                          1927  ൽ  തുടങ്ങിയ സ്കൂളിന്   പ്രഗൽഭൻമാരായ അധ്യാപകർ, സാമുഹ്യപ്രവർത്തകർ, പഠനത്തെ വളരെ ഗൗരവത്തോടെയും  കുട്ടികളിലെ കഴിവുകളെ ബാല്യത്തിൽ  തന്നെ   കണ്ട്  അത്    പോഷിപ്പിച്ചെടുക്കാനുള്ള പരിപാടികളുമായി, കലാകായികരഗങ്ങളിൽ മെച്ചമായ നേട്ടങ്ങൾ  കൈവരിക്കാനും  ഈ  വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട്. 
              ശ്രീ. കൃഷ്ണൻനായർ  പുതിയപറ൩ത്ത്,   കൃഷ്ണൻനായർ  വേങ്ങക്കണ്ടിയിൽ, കെ. നാരായണമാരാർ, സി.പി.കുഞ്ഞിരാമൻനായർ, വി.കണാരൻ വൈദ്യർ,  ഉണ്ണിനായർ,  ഗോവിന്ദൻന൩്യാർ,അപ്പുണ്ണി വാര്യർ,എൻ കെ ചാത്തുക്കുറുപ്പ്,എൻ കെ ഗോവിന്ദൻ ന൩്യാർ, എം.കെ.ഗോവിന്ദൻന൩്യാർ, പി.പി.ഗോവിന്ദൻമാസ്റ്റർ, ടി.അനന്തൻ  നായർ, പി.ഗോവിന്ദൻ നായർ,  കെ.എം.കുട്ടികൃഷ്ണമാരാർ, പി.വി.കുഞ്ഞികൃഷ്ണൻനായർ,  എ.വി.കുഞ്ഞിരാമൻനായർ, ന൩ൂതിരിമാസ്റ്റർ(മൊയിലോത്തറ), ഗോവിന്ദൻ   വാര്യർ, പി.നരായണൻനായർ,  അടിയോടി മാസ്റ്റർ,  എൻ.കെ കുഞ്ഞികൃഷ്ണക്കുറുപ്പ്,   കുഞ്ഞിക്കണ്ണൻനായർ,  ബാലകൃഷ്ണമരാർ,  അച്ചുതൻനായർ,   രാഘവൻ മാസ്റ്റർ, നാരായണൻന൩്യാർ, കേശവൻ  ന൩ീശൻ, കുയ്യണ്ടത്തിൽ പാർവ്വതി,  കൃഷ്ണൻ,  പി.വി.ശാരദ,  നാരായണൻന൩്യാർ,  തോമസ്സ്,    പി.ആണ്ടി,  ന൩ൂതിരി മാസ്റ്റർ,   പത്മനാഭൻ മാസ്റ്റർ,   പത്മാവതി,  വി.കെ.കുഞ്ഞിരാമൻ,  കെ.പി. പൊക്കൻ,  പി.സുരേന്ദ്രക്കുറുപ്പ്,  കെ.കുമാരൻ,   സർവ്വീസിലിരിക്കേ  അന്തരിച്ച   കെ.പി.  ശങ്കരൻ മാസ്റ്റർ, മീനാക്ഷി,  സരസമ്മ,   ദാക്ഷായണി   തുടങ്ങിയവർ  ഈ  സ്കൂളിൽ  സേവനം  അനുഷ്ടിച്ച   അധ്യാപകരായിരുന്നൂ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}