ജി.എച്ച്. എസ്.എസ്. കക്കാട്ട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അതിജീവനം 2021 (സപ്തദിന ക്യാമ്പ്)

UNIT NO: 449

കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ സപ്ത ദിന ക്യാമ്പ് 2021 ഡിസംബർ 26 മുതൽ 2022 ജനുവരി 1 വരെ സ്കൂളിൽ വച്ചുനടന്നു. ഇടം എന്ന പേരിൽ സ്കൂളിൽ എൻ.എസ്. എസ് തനതിടം തയ്യാറാക്കുക, ക്യാമ്പസ്സിൽ കൃഷിയിടം സജ്ജമാക്കുക, ഉദ്ബോധ് സർവ്വേ പഠനം, ഭരണഘടനയെ അറിയാം, സമദർശൻ,മറ്റ് വൈവിധ്യമാർന്ന ക്ലാസുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ "അതിജീവനം 2021" എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പുമായി നടന്നു. എൻ. എസ്. എസ് വളന്റിയർമാരുടെയും, അധ്യാപകരുടെയും, PTA ഭാരവാഹികളുടെയും സഹകരണത്തോടെ കോവിഡ് പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് നല്ല രീതിയിൽ ക്യാമ്പ് നടത്താൻ യൂണിറ്റിന് സാധിച്ചു. ഒന്നാം ദിനം : 26/12/2021 ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ കക്കാട്ട് എൻ.എസ്.എസ് സപ്‌തദിന ക്യാമ്പ് 26/12/2021 ന് തുടക്കംകുറിച്ചു. രാവിലെ 8:30ഓടുകൂടി രജിസ്‌ട്രേഷൻ ആരംഭിക്കുകയും, 9 മണിയോടുകൂടി പതാക ഉയർത്തൽ ചടങ്ങ് പി.ടി.എ പ്രസിഡൻറ് ശ്രീ.മധു.കെ.വി നിർവഹിച്ചു. പ്രിൻസിപ്പാൾ സതീശൻ.പി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ രൂപേഷ്.എം, അധ്യാപകരായ ചന്ദ്രശേഖരൻ നായർ പി.യു, അശോകൻ.കെ.വി, രാജലക്ഷ്‌മി.എ, രജിത പി.വി, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. 2021 ഡിസംബർ 26 മുതൽ 2022 ജനുവരി 1 വരെ നടക്കുന്ന ക്യാമ്പ് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് നടത്തപ്പെടുന്നത്. 9:30 ന് ആലിങ്കിൽ ജങ്ഷനിൽ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയിൽ പ്ലകാർഡുകൾ ഏന്തിക്കൊണ്ട് വളന്റിയർമാർ വിളംബരജാഥയിൽ അണിനിരന്നു. വിളംബരജാഥ ബങ്കളം ടൗണിനെ വലംവച്ച് സ്കൂളിൽ പ്രവേശിച്ചു. കാസറഗോഡ് ജില്ലയുടെ എൻ. എസ്. എസ് കോർഡിനേറ്റർ ഹരിദാസ്. വി സർ ക്യാമ്പ് സന്ദർശിക്കുകയും, വളന്റിയർമാരുമായി സംവദിക്കുകയും ക്യാമ്പിന് ആശംസകൾ അറിയിക്കുകയും ചെയ്തു. 11 മണിക്ക് ഉദ്‌ഘാടനസമ്മേളനം എൻ. എസ്. എസ്. ഗീതത്തോടുകൂടി ആരംഭിച്ചു. പ്രിൻസിപ്പാൾ സതീശൻ.പി സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീമതി രാധയുടെ (വാർഡ് മെമ്പർ, മടിക്കൈ ഗ്രാമപഞ്ചായത്ത്) അധ്യക്ഷതയിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രീത.എസ് ഉദ്ഘാടനം നിർവഹിച്ചു. ശ്രീ.മധു.കെ. വി (പ്രസിഡന്റ്, PTA GHSS കക്കാട്ട്), ശ്രീ. പ്രകാശൻ (സ്റ്റാഫ്‌ സെക്രട്ടറി, GHSS കക്കാട്ട്), എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു. ശ്രീ. വിജയൻ.പി (ഹെഡ് മാസ്റ്റർ, GHSS കക്കാട്ട്) ചടങ്ങിന് നന്ദി അർപ്പിച്ചു സംസാരിച്ചു

12 മണിയോടുകൂടി മഞ്ഞുരുക്കൽ ഷൈജു ബിരിക്കുളത്തിന്റെ നേതൃത്വത്തിൽ നടന്നു. 2 മണിക്ക് ക്യാമ്പ് ഉച്ചഭക്ഷണത്തിന് പിരിയുകയും 3 മണിക്ക് കോവിഡ് ബോധവൽക്കരണക്ലാസ്സ്‌ കരിന്തളം ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാബു. കെ.എസ് ന്റെ നേതൃത്വത്തിൽ നടക്കുകയും ചെയ്തു.

രണ്ടാം ദിനം : 27/12/2021 ക്യാമ്പിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച്ച 9 മണിമുതൽ തനതിടം ശുചീകരണം, സൗന്ദര്യവൽക്കരണം നടന്നു. ഉച്ചയ്ക്ക് 1:30 ഓടുകൂടി ഗാന്ധി സ്മൃതിയുമായി ബന്ധപ്പെട്ട് "ഗാന്ധി" സിനിമാ പ്രദർശനം നടന്നു. 4:30 ന് ക്യാമ്പ് വിലയിരുത്തലോട് കൂടി അന്നേ ദിവസത്തെ ക്യാമ്പ് അവസാനിച്ചു. മൂന്നാം ദിനം : 28/12/2021 ക്യാമ്പിന്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച്ച 9 മണിമുതൽ ഇടം സൗന്ദര്യവൽക്കരണം നടന്നു. ഉച്ചഭക്ഷണത്തിന് ശേഷം 2 മാണിയോട് കൂടി "We the people" ഭരണഘടനയെ അറിയാം ക്ലാസ്സ്‌ നടന്നു. നേതൃത്വം: സദാശിവൻ.എൻ (HSST Political Science, GHSS Chayoth) ശേഷം വളന്റിയർമാരുടെ കലാപരിപാടികൾ അരങ്ങേരി. 4:30 ന് ക്യാമ്പ് വിലയിരുത്തലോട് കൂടി അന്നേ ദിവസത്തെ ക്യാമ്പ് അവസാനിച്ചു. നാലാം ദിനം : 29/12/2021 ക്യാമ്പിന്റെ നാലാം ദിനമായ ബുധനാഴ്ച്ച 9 മണിക്ക് കൃഷിയിടം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് "സമദർശൻ" ക്ലാസ്സ്‌ നടന്നു. നേതൃത്വം: രാജലക്ഷ്മി.എ (HSST Jr. Zoology, GHSS Kakkat) പരിപാടിയിൽ മുഖ്യാതിഥിയായി Trans Community അംഗം വർഷാ ജിതിൻ പങ്കെടുക്കുമയും വളന്റിയർമാരുമായി സംവദിക്കുകയും ചെയ്തു. അഞ്ചാം ദിനം : 30/12/2021 ക്യാമ്പിന്റെ അഞ്ചാം ദിനമായ വ്യാഴാഴ്ച്ച 9 മണിക്ക് കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ "ഉദ്‍ബോധ്" സർവ്വേ നടത്തി. ഉച്ചയ്ക്ക് 2 മണിക്ക് "കാവലാൾ" ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ് നടന്നു. നേതൃത്വം: നാരായണൻ (Excise Preventive Officer, Circle Office Hosdurg) ശേഷം വളന്റിയർമാരുടെയും, അധ്യാപകരുടെയും കലാപരിപാടികൾ അരങ്ങേരി. ക്യാമ്പ് വിലയിരുത്തലിനുശേഷം അന്നേ ദിവസത്തെ ക്യാമ്പ് അവസാനിച്ചു. ആറാം ദിനം : 31/12/2021 ക്യാമ്പിന്റെ ആറാം ദിനമായ വെള്ളിയാഴ്ച്ച "കൃഷിയിടം" ഗ്രോബാഗിൽ ചെറുകൃഷിയിടം നിർമ്മിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് യോഗക്ലാസ്സ് നൽകി. നേതൃത്വം: Dr.വിഭാസ്. ശേഷം തൊഴിൽ പരിശീലന ക്ലാസ്സ്‌ നടന്നു. നേതൃത്വം: ചന്ദ്രശേഖരൻ നായർ പി. യു (HSST Malayalam, GHSS Kakkat) 4:30 ന് ക്യാമ്പ് വിലയിരുത്തലോട് കൂടി അന്നേ ദിവസത്തെ ക്യാമ്പ് അവസാനിച്ചു. ഏഴാം ദിനം : 01/01/2022 ക്യാമ്പിന്റെ സമാപന ദിനമായ ശനിയാഴ്ച്ച 9 മണി മുതൽ ക്യാമ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഉച്ചയ്ക്ക് 2:30 ന് ആരംഭിച്ച സമാപന സമ്മേളനം അബ്ദുൾ റഹ്മാൻ ഉദ്ഘാടനം നിർവഹിക്കുകയും, ശേഷം മികച്ച ക്യാമ്പർമാരായി ശ്രീരാഗ്. കെ, ഹീര എസ് പ്രസാദ് എന്നിവരെ തെരഞ്ഞെടുക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു. ക്യാമ്പ് അനുഭവം വളന്റിയർമാരായ വൈഷ്ണവ് വത്സൻ, നീരജ്, അനുശ്രീ, അഖില എന്നിവർ പങ്കുവെക്കുകയുണ്ടായി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ രൂപേഷ് സംസാരിച്ചു.