എച്ച്.എസ്സ്.എസ്സ്,മുതുകുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഇന്ത്യ റിപ്പബ്ലിക്കായ 1950 നു ശേഷവും മുതുകുളത്ത് ഒരു ഹൈസ്ക്കൂളിന്റെ അഭാവം ഒരു പോരായ്മ തന്നെ ആയിരുന്നു.മിഡിൽസ്ക്കൂൾ വിദ്യാഭ്യാസനന്തരം ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും തുടർന്നു പഠിക്കുവാനുളള സാഹചര്യം ഇല്ലാതെ പഠിത്തം അവസാനിപ്പിക്കേണ്ടിവന്നു. അത് പ്രധാനമായും രണ്ട് കാരണങ്ങളാതാണ് .പത്ത് മൈലെങ്കിലും ദൂരമുളള കായംകുളത്തോ, ഹരിപ്പാട്ടോ, മാവേലിക്കരയോ, കരുവാറ്റയോ പോയിപ്പഠിക്കുന്നതിനു വേണ്ട സഞ്ചാര സൗകര്യമോ സാമ്പത്തിക ശേഷിയോ ഏറെപ്പേർക്കും ഇല്ലാത്തതായിരുന്നു ഒരു കാരണം. അന്ന് 6 രൂപ ഫീസ് കൊടുക്കുക നിസ്സാരകാര്യമല്ല.

വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ പ്രഗത്ഭരായ വ്യക്തികളുടെ ജന്മംകൊണ്ടും , കർമ്മം കൊണ്ടും അനുഗ്രഹീതമായ മുതുകുളത്ത് എത്രയും വേഗം ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കണം എന്ന ചിന്ത പൗരമുഖ്യന്മാരെ വേട്ടയാടി. പര്യാപ്തമായ സ്ഥലം , കെട്ടിടം എന്നിവയ്ക്കുണ്ടാകാവുന്ന