പി. പി. രാമചന്ദ്രൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jipson (സംവാദം | സംഭാവനകൾ) (പുതിയ താള്‍: മലയാള കവി, അമെച്വര്‍ നാടകപ്രവര്‍ത്തകന്‍, വെബ്ജേണല്‍ എഡിറ്റര…)

മലയാള കവി, അമെച്വര്‍ നാടകപ്രവര്‍ത്തകന്‍, വെബ്ജേണല്‍ എഡിറ്റര്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ശ്രീ. പി. പി. രാമചന്ദ്രന്‍.

ജീവിത രേഖ

മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ല്‍ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടര്‍ന്നു് ബിരുദം നേടുകയും പൊന്നാനി ഏ.വി.ഹൈസ്കൂളില്‍ അദ്ധ്യാപകനാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സാംസ്കാരികരംഗത്തു് അക്കാലം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കവിതാരചനയോടൊപ്പം അമേച്വര്‍ നാടകപ്രവര്‍ത്തനവും സജീവമായി നിര്‍വ്വഹിക്കുന്നു.മൂന്നു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 'കാണക്കാണെ' (കറന്റ് ബുക്സ്-1999), 'രണ്ടായ്‌ മുറിച്ചത്‌' (കറന്റ് ബുക്സ്-2004),'കലംകാരി-ഒരു നാടകീയകാവ്യം' (2007) എന്നിവയാണവ. ഇവയില്‍ കാണക്കാണെ 2002 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടി.

"https://schoolwiki.in/index.php?title=പി._പി._രാമചന്ദ്രൻ&oldid=1317" എന്ന താളിൽനിന്ന് ശേഖരിച്ചത്