എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധമാണ് പ്രധാനം

പതിവുപോലെ ജോലികളെല്ലാം തീർത്ത് ഉണ്ണിക്കുട്ടൻ മണിക്കുട്ടനേയും കാത്ത് ഉമ്മറത്തിരുന്നു.ഇന്നെന്താ അമ്മേ മണിക്കുട്ടനെ കാണാത്തത്‌? അവനെന്തെങ്കിലും അസുഖം വന്നിട്ടുണ്ടാകുമോ? " ഉണ്ണിക്കുട്ടന്റെ ചോദ്യങ്ങൾ തീരും മുമ്പേ മണിക്കുട്ടൻ വന്നു. "എന്താ മണിക്കുട്ടാ നീ വൈകിയത്?"ഉണ്ണിക്കുട്ടൻ ചോദിച്ചു." ശ്ശ്.... മെല്ലെ..... അപ്പുറത്ത് അമ്മയുണ്ട്, കേൾക്കും. കൊറോണയല്ലേ..... പുറത്തിറങ്ങരുതെന്നാ അമ്മ എന്നോട് പറഞ്ഞിരിക്കുന്നത്". ശരിയാ... മണിക്കുട്ടാ.... എത്ര ദിവസമായി നമ്മളൊന്ന് പുറത്തിറങ്ങിയിട്ട്... എത്രയെത്ര ആളുകളാ ദിവസവും മരിക്കുന്നത്. ഈ കൊറോണ കാരണം ലോകം തന്നെ പേടിച്ചു വിറച്ചിരിക്കുകയല്ലേ... പേടിയാവുന്നു അല്ലേ ഉണ്ണിക്കുട്ടാ.. പേടിക്കേണ്ട മണിക്കുട്ടാ.ആരോഗ്യവകുപ്പ് പറയുന്നത് നമ്മളെപ്പോഴും കേൾക്കുന്നതല്ലേ.ഭയമല്ല വേണ്ടത് ജാഗ്രതയാണെന്ന്. കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുക, അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാൽ മതി. അപ്പോഴാണ് മണിക്കുട്ടന്റെ അമ്മയുടെ വിളി. "മണിക്കുട്ടാ... വേഗം വന്ന് കുളിക്കൂ". ഇതുകേട്ട ഉണ്ണിക്കുട്ടൻ മണിക്കുട്ടനോട് ചോദിച്ചു, "അല്ല മണിക്കുട്ടാ... നേരം ഇത്രയായിട്ടും നീ കുളിച്ചില്ലേ?". ഉണ്ണിക്കുട്ടൻ മണിക്കുട്ടനെ അടിമുടിയൊന്നു നോക്കി. കയ്യിലും കാലിലും നഖങ്ങൾ വളർന്നിരിക്കുന്നു. മാത്രവുമല്ല അതിൽ ചെളിയും നിറഞ്ഞിരിക്കുന്നു. "എന്താ മണിക്കുട്ടാ ഇതൊക്കെ? നമ്മുടെ പെരുവയറൻ രാജാവിന്റെ കഥ നീ മറന്നോ? ". മണിക്കുട്ടാ നീയൊരു കാര്യം എപ്പോഴും ഓർക്കണേ... നമുക്ക് ആരോഗ്യത്തോടെ വളരാൻ പോഷകാഹാരങ്ങൾ മാത്രം പോരാ ട്ടോ.... വ്യക്തിശുചിത്വവും, ആഹാരശീലങ്ങളും, പരിസരശുചിത്വവും, ചെറിയ ചെറിയ വ്യായാമങ്ങളും എല്ലാം വേണം. മാത്രവുമല്ല നീ രോഗപ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചും കേട്ടിട്ടില്ലേ.. അതും അത്യാവശ്യമാണ്. ഈ കാര്യങ്ങളെല്ലാം നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ കൊറോണയെ അല്ല അവനെക്കാളും വലിയവനെ നമുക്ക് തുരത്തിയോടിക്കാം."ഉണ്ണിക്കുട്ടാ.. ഞാൻ പോയി നഖം വെട്ടി, കുളിച്ചു വൃത്തിയായിട്ട് വേഗം വരാം."ഉണ്ണിക്കുട്ടൻ വീട്ടിലേക്കോടി. ഇതെല്ലാം കണ്ടും കേട്ടും ഉമ്മറത്തു നിന്ന അമ്മ ഉണ്ണിക്കുട്ടനെ കെട്ടിപ്പിടിച്ച് ഒരു പഞ്ചാരയുമ്മ നൽകി.


ശ്രീഹരി. വി
2 A എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ