ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ജീവിതം
ശുചിത്വത്തിലൂടെ ജീവിതം
ഒരു മനുഷ്യന്റെ നിത്യ ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. അത് നമ്മുടെ ആരോഗ്യത്തെ വളരെ അധികം സ്വാധീനിക്കുന്ന ഒന്നാണ്. ശുചിത്വമില്ലാതെ നല്ലൊരു ആരോഗ്യം വീണ്ടെടുക്കാൻ നമുക്ക് കഴിയില്ല. അതിൽ വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ വളരെ അധികം പങ്കു വഹിക്കുന്നുണ്ട് . നമ്മൾ സ്വയം ശുചിത്വം പാലിക്കുന്നതോടൊപ്പം നമ്മുടെ വീടും പരിസരവും, ഒപ്പം സമൂഹ ശുചിത്വവും ഉറപ്പാക്കുന്നു. ഒട്ടു മിക്ക അസുഖങ്ങളെയും നമുക്ക് ശുചിത്വം കൊണ്ട് ചെറുത്തു നിൽക്കാനാകും. വീടും നാടും നഗരവും വൃത്തിയോടെ കാത്തു സൂക്ഷിക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. അതില്ലെങ്കിൽ നമ്മുടെ ജീവന് തന്നെ ഭീഷണിയാണ്. അങ്ങനെ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് പോയിക്കൊണ്ടിരിക്കുന്നത്. കൊറോണ അഥവാ കോവിഡ് 19.ഇന്ന് ലോകത്തിനു മുഴുവൻ ഭീഷണിയായി മാറിയ ഒരു മഹാമാരിയാണിത്. ഇതിനെ ചെറുക്കാൻ നാമോരോരുത്തരും കരുതലോടെ മുന്നേറേണ്ടതുണ്ട്. ഇത് പോലുള്ള പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടണമെങ്കിൽ ശുചിത്വം വളരെ അധികം അത്യാവശ്യമാണ്. അത് കൊണ്ടു തന്നെ നമ്മുടെ ജീവിതത്തിൽ എല്ലാവരും ശുചിത്വം പാലിക്കണം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം