എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

എൻറെ നാടിൻറെ ചരിത്രം

കുഞ്ഞോളങ്ങൾ ചിലമ്പുന്ന വേമ്പനാട്ടു കായലിൻറെ വിരിമാറിൽ ഒരു മരതക പതക്കം കണക്കെ വിരാജിക്കുന്ന മനോഹരമായ ഒരു കൊച്ചു ദ്വീപാണ് പെരുമ്പളം .പച്ച പുതപ്പണിഞ്ഞ നെൽപാടങ്ങളും , തല ഉയർത്തി നിൽക്കുന്ന കേരവൃക്ഷങ്ങളും ഈ നാടിൻറെ  പ്രകൃതി മനോഹാരിതയ്ക്ക് ചാരുതയേകുന്നു .അനവധി മഹാ  ക്ഷേത്രങ്ങളുടെ നാടുകൂടിയാണ്  ഈ കൊച്ചു ഗ്രാമം .പെരുമ്പളം എന്ന  പേരുണ്ടായത് പള്ളം എന്ന വാക്കിൽ നിന്നാണെന്ന് പറയപെടുന്നു .പള്ളം എന്നാൽ ചതുപ്പ് പ്രദേശം ,കടലോരം എന്നിങ്ങനെ അർത്ഥം  ഉണ്ട് .പെരും  എന്നാൽ വലിയത് എന്നർഥം .അപ്പോൾ പെരുമ്പളം എന്നാൽ വലിയ കടലോരമെന്നോ ,വലിയ ചതുപ്പ് പ്രദേശം എന്നോ അർഥം ഗ്രഹിക്കാം . പണ്ട് ഈ ദ്വീപ്‌ കണ്ടൽ വനങ്ങളും മുതല മുൾക്കാടുകളും കൈതകളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു.1200 വർഷങ്ങൾക്ക്  അപ്പറമായിരിക്കാം ഇവിടെ ജനവാസം ആരഭിച്ചതെന്നു ചരിത്രകാരൻമാർ  പറയുന്നു .പഴയ കൊച്ചി രാജ്യത്തിൻറെ വടക്കേ അതിർത്തിയിൽ താമസിച്ചിരുന്ന നമ്പൂതിരിമാർ ,കൊച്ചി -കോഴിക്കോട്   രാജ്യങ്ങൾ തമ്മിൽ  നിരന്തരമായി നടന്നുവന്ന യുദ്ധങ്ങളിൽ പൊറുതിമുട്ടി  തങ്ങൾക്കു സമാധാനമായി താമസിക്കാൻ കുറച്ചു സ്ഥലം നല്ക്കണമെന്നു കൊച്ചി രാജാവിനോട് അപേക്ഷിച്ചു .അങ്ങനെ രാജാവ് ഇവർക്ക് താമസിക്കാനായി നൽകിയ പ്രദേശം പെരുമ്പളം ദ്വീപായിരുന്നു .ഈ നമ്പൂതിരി കളാണ് പെരുമ്പലത്തെ  ആദിമവാസികലെന്നും  അതല്ലാ അരയന്മാരയിരുന്നു ഇവുടത്തെ ആദ്യ താമസക്കാർ എന്നും രണ്ടഭിപ്രയമുണ്ട് .A  D  1341 ജൂൺ മാസത്തിലെ വിനാശകരമായ വെള്ളപോക്കത്തിൽ പല പ്രദേശങ്ങൾക്കും  ഭൂമി ശാസ്ത്രപരമായ  പല മാറ്റങ്ങളും സംഭവിച്ചു . ഒരിക്കൽ ഇന്നത്തെ പൂത്തോട്ടയുമായി ചേർന്ന് കിടന്നിരുന്ന ഈ പ്രദേശം ആ വെള്ള പൊക്കത്തിൽ , മൂവാറ്റുപുഴ ആറ്  കവിഞ്ഞൊഴുകി  പൂത്തോട്ടയിൽ നിന്നും അകന്നു മാറിയതായും  ഭൂമിശാസ്ത്രകാരന്മാർ രേഖപെടുത്തുന്നു .ഈ ദ്വീപിനെ ചുറ്റി ധാരാളം ചെറു ദ്വീപുകളും നമുക്ക് കാണാം  .ഇതെല്ലാം സൂചിപ്പിക്കുനത്  ഒരിക്കൽ ഈ ദ്വീപുകളെല്ലാം ഒന്നായിരുന്നു എന്നാണ്


കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്ത്, ചേർത്തല താലൂക്കിലെ ഏറ്റവും കുറവ് വോട്ടർമാരും ഇവിടെ തന്നെ!പൂച്ചാക്കൽ: കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്ത് എന്ന് വിശേഷിപ്പിക്കുന്ന പെരുമ്പളത്തിനു മറ്റൊരു പ്രത്യേകത കൂടി. ചേർത്തല താലൂക്കിൽ വോട്ടർമാരുടെ എണ്ണം ഏറ്റവും കുറവുള്ള പഞ്ചായത്ത് ഇത് തന്നെ. 7838 ആണ് ഇവിടുത്തെ വോട്ടർമാരുടെ എണ്ണം. ഇവരിൽ 3840 പുരുഷന്മാരും 3990 സ്ത്രീകളും ആണുള്ളത്. ജില്ലയിൽ 10,000ത്തിൽ താഴെ വോട്ടർമാരുള്ള മൂന്ന് പഞ്ചായത്തുകളിൽ പെരുമ്പളം ഉൾപ്പെടുന്നു.