സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 24 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13053 (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ
വിലാസം
കണ്ണൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
അവസാനം തിരുത്തിയത്
24-11-201613053



കണ്ണൂര്‍ ജില്ലയിലെ നടുവില്‍ ഗ്രാമപഞ്ചായത്തില്‍ തളിപ്പറമ്പ് -കുടിയാന്മല മലയോരപാതയിലുള്ള പുലിക്കുരുമ്പ ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


ചരിത്രം

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട പുലിക്കുരുമ്പയില്‍ 1983 ജൂണ്‍ മാസം ഒന്നാം തീയതി സെന്റ് ജോസഫ് സ് ഹൈസ്കൂള്‍ സ്ഥാപിതമായി. പുലിക്കുരുമ്പയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂള്‍. യശ്ശഃശരീരനായ ബഹു. ഫാദര്‍ ജോസഫ് കൊട്ടുകാപ്പിള്ളില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. പ്രഥമ പ്രധാന അധ്യാപകന്‍ ശ്രീ. കെ. എസ്. ജോസഫ് ആയിരുന്നു. തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ റവ. ഫാദര്‍ ജോസഫ് കളരിക്കല്‍ ആണ്.സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ ശ്രീ.ബേബി കെ.ഡി.ആണ്. അര്‍പ്പണബുദ്ധിയുള്ള അധ്യാപകനും നിസ്വാര്‍ത്ഥരായ തദ്ദേശീയരും ഈ വിദ്യാലയത്തിന്റെ മുതല്‍കൂട്ടാണ്.

                                 2008 ല്‍ രജത ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തില്‍ നിന്ന്  S S L C  കഴിഞ്ഞ നിരവധി കുട്ടികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

                 മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസുകളിലായി 9 ഡിവിഷനുകള്‍ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 12 ക്ലാസ് മുറികളും വിവിധ ലബോറട്ടറികളും ഈ സ്കൂളില്‍ പ്രവര്‍ത്തന സജ്ജമാണ്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ബ്രോഡ് ബ്രാന്‍ഡ്  ഇന്‍റര്‍നെറ്റോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്  ക്ലാസ് റൂമും ഈ സ്കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്
                                       മാനേജ്മെന്റ്, P. T. A. ,നല്ലവരായ നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ സ്കൂളിനാവശ്യമായ സൗകര്യങ്ങള്‍  മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.  എങ്കിലും സൗകര്യപ്രദമായ സ്റ്റേഡിയം ,ഫലപ്രദമായ ശുദ്ധജലവിതരണ സംവിധാനം, ലൈബ്രറി, വായനാമുറി, എന്നിവയ്ക്കുവേണ്ടി ഒരു സ്വതന്ത്രകെട്ടിടം,  ഇവയെല്ലാം ഈ സ്കൂളിന്റെ സ്വപ്നങ്ങളില്‍ ചിലതു മാത്രമാണ്. സമീപഭാവിയില്‍ ഇവയെല്ലാം ഉണ്ടാകും എന്ന്  പ്രത്യാശിക്കാം. പ്രകൃതിരമണീയമായ പശ്ചാത്തല ഭംഗിയില്‍ നിലകൊള്ളുന്ന ഈ വിദ്യാക്ഷേത്രം ഐശ്വര്യത്തിന്റെയും  വിജയത്തിന്റെയും  നിറകുടമായി പരിലസിക്കുന്നു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

.. ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് യൂണിയന്‍ .. സോഷ്യല്‍ സര്‍വീസ് ലീഗ് .. ദീപിക ചില്‍ഡ്രന്‍സ് ലീഗ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
            വിവിധ ക്ലബ്പ്രവര്‍ത്തനങ്ങള്‍ കൂടാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും  ആവശ്യമായ ബോധവല്‍ക്കരണം  നടത്തുകയും  ചെയ്യുന്നു. 
                                കായിക രംഗത്ത് കുട്ടികള്‍ക്ക് പരിശീലനം  നല്‍കുകയും  ജില്ലാ,റവന്യൂജില്ലാ, സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കലാരംഗത്തും ഈ വിദ്യാലയത്തിലെ  കുട്ടികള്‍  ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനായി ദേശീയ സമ്പാദ്യ പദ്ധതിയായ സഞ്ചയിക നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. മുഴുവന്‍ കുട്ടികളും ഈ പദ്ധതിയില്‍ അംഗങ്ങളാണ്. വ്യക്തിത്വവികസനത്തിനും ധാര്‍മികനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം നടത്തുന്നു. ഓണം , ക്രിസ്മസ് , ഗാന്ധിജയന്തി തുടങ്ങിയ പ്രധാനദിവസങ്ങളെല്ലാം അധ്യാപകരും കുട്ടികളും ഒന്നിച്ച് സമുചിതമായി ആഘോഷിക്കുന്നു. 


പാഠ്യപ്രവര്‍ത്തനങ്ങള്‍

                         ജില്ലയിലെ മികച്ച  എയിഡഡ് വിദ്യാലയങ്ങളിലൊന്നാണ്  ഈ വിദ്യാക്ഷേത്രം. 2008 - ല്‍ 100 ശതമാനം എസ്. എസ്. എല്‍. സി. വിജയം നേടിയ  ഈ സ്കൂളിന് കടന്നുപോയ വര്‍ഷങ്ങളിലെല്ലാം മികച്ച വിജയം നേടാനായി.
                  കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്  മാനേജ്മെന്റിന്റെയും  P. T. A. യുടെയും  സഹായത്തോടെ പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികള്‍ക്കു വേണ്ടി പ്രത്യേക ക്ലാസ്സുകള്‍ നടത്തുന്നു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള  'മുകുളം'പദ്ധതി കാര്യക്ഷമമായി നടത്തുന്നു. സ്മാര്‍ട് ക്ലാസ്റൂം, ലൈബ്രറി , വായനാമുറി , I.T. ലാബ് എന്നിവയുടെ ഫലപ്രദമായ ഉപയോഗം  കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുന്നു. 
     

മാനേജ്മെന്റ്

                  തലശ്ശേരി കോര്‍പ്പറേറ്റ്  എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന് നാട്ടുകാരുടെയും മാനേജ്മെന്‍റിന്റെയും പൂര്‍ണസഹകരണമുണ്ട് . മുന്‍കാലങ്ങളില്‍ സ്കൂള്‍മാനേജര്‍മാരായിരുന്ന  വികാരിയച്ചന്‍മാരെ  നന്ദിയോടെ സ്മരിക്കുന്നു.  സ്കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതുകൂടാതെ സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പി. ടി. എയുടെയും മാനേജ്മെന്റിന്റെയും ശക്തമായ സഹകരണം  സ്കൂളിനെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


          ... ശ്രീ. കെ.എസ്. ജോസഫ്
          ...  ശ്രീ. കെ.എ.  ജോസഫ്
          ...  ശ്രീ.  മാത്തുക്കുട്ടി സക്കറിയ
          ...   ശ്രീ.  പി.വി. ജോസഫ്
          ...    ശ്രീ. എം.എം. വര്‍ക്കി
          ...     ശ്രീ. എ.ജെ. ജോസഫ്
          ...      ശ്രീ. കെ.ജെ. വര്‍ഗീസ്
          ...      ശ്രീ. എ. ഡി. ജോസഫ്
          ...      ശ്രീ. ബേബി കെ ഡി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി




<googlemap version="0.9" lat="12.155472" lon="75.464401" zoom="13" width="350" height="350" selector="no" controls="none"> 12.154423, 75.465195, ST JOSEPH'S HIGH SCHOOL PULIKURUMBA </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക