സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മികവു പ്രവർത്തനങ്ങളിലൂടെ..........

കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്തു ,ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വര്ഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു .

സംസ്ഥനതല അധ്യാപക അവാർഡ്

സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽ എസ് എസ്

സീഡ് ജില്ലാതല വിജയികൾ

മികച്ച അധ്യാപക കോർഡിനേറ്റർ അവാർഡ്

മുൻ വർഷങ്ങളിലെ പ്രധാന നേട്ടങ്ങൾ