അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

NCC

2021-22 അധ്യായന വർഷത്തിൽ അഞ്ചരക്കണ്ടി എച്ച് എസ് എസ് എൻ സി സി യൂണിറ്റ് വിവിധ പ്രവർത്തനങ്ങൾ നടത്തി. മെയ് 30ന് അഞ്ചരക്കണ്ടി എച്ച് എസ് എസ് എൻ സി സി യൂണിറ്റ് കോവിഡ് മുന്നണി പോരാളികളായ പോലീസുകാർക്ക് ഉച്ചഭക്ഷണം ഒരുക്കി സ്നേഹാദരം അർപ്പിച്ചു. പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി വിവിധയിനം മാവിൻതൈകൾ സ്കൂൾ പരിസരത്ത് വെച്ച് പിടിപ്പിച്ചു. ജൂൺ 9ന് കേഡറ്റ്സ് സമാഹരിച്ച തുക ഉപയോഗിച്ച് ചക്കരക്കൽ ഗവൺമെൻറ് ആസ്പത്രിയിലും കണ്ണാടിവെളിച്ചം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും 10 ഓക്സിമീറ്റർ, 35 ലിറ്റർ സാനിറ്റൈസർ, 500 മാസ്ക് ഗ്ലൗസ് എന്നിവയടങ്ങുന്ന കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി. ജൂൺ 21ന് യോഗ ദിനവുമായി ബന്ധപ്പെട്ട എം പി സി കേഡറ്റുകൾ യോഗ പരിശീലനം വീടുകളിൽ വെച്ച് നടത്തി. സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ദിന ക്വിസ് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ഗാന്ധിജയന്തി ദിനത്തിൽ പ്രസംഗ മത്സരം നടത്തി. നവംബർ 11 ന് സ്കൂളിൽ വച്ച് എംസിസിയുടെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു മമ്പറം എച്ച്എസ്എസിലെ എൻസിസി ഓഫീസർ ലഫ്റ്റ. ജയകൃഷ്ണൻ സാർ ക്ലാസ് കൈകാര്യം ചെയ്തു. ഡിസംബർ ഏഴിന് കേഡറ്റ് സ്കൂളും പരിസരവും ശുചീകരിച്ചു.