ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 16 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48052 (സംവാദം | സംഭാവനകൾ) (S S CLUB Page formed)

സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളിലൊന്നായ കരുവാരകുണ്ട് ഹയർ സെക്കന്ററി സ്കൂളിൽ വളരെ മികച്ച പ്രവർത്തനമാണ് സോഷ്യൽ സയൻസ് ക്ലബ് നടത്തുന്നത്. വിശ്വമാനവിക കാഴ്ച്ചപ്പാട് കുട്ടികളിൽ വളർത്തുന്നതിൽ ക്ലബ് വലിയ സ്വാധീനമാണ് ചെലുത്തുന്നത്.അദ്ധ്യാപകരുടെ പ്രോത്സാഹനവും വിദ്യാർത്ഥികളുടെ ഉത്സാഹവുമാണ് ഇത്തരം പ്രവർത്തനങ്ങളുടെ അടിസ്ഥാനം. വർഷാവർഷം വിവിധ ദിനാചരണവും മറ്റും ക്ലബ് സംഘടിപ്പിക്കുന്നു.കൊറോണ മഹാമാരിയുടെ ഈ കാലത്തും പ്രശംസനീയമായ പ്രവർത്തനം കാഴ്ചവെക്കാൻ ക്ലബിന് സാധിച്ചു.2021 വർഷം ശാസ്ത്രരംഗം പരിപാടിയുടെ ഭാഗമായി വണ്ടൂർ BRC ക്ക് കീഴിൽ നടന്ന പ്രാദേശിക ചരിത്ര രചന മത്സരത്തിൽ സനുഷ  ഒന്നാം സ്ഥാനം നേടി.2021-22 വർഷം ഓൺലൈൻ അയാണ് ss ക്ലബ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രധാനാദ്ധ്യാപകൻ ഹരിദാസൻ ക്ലബ് ഉദ്ഘാടനം ചെയ്തു. രതീഷാണ് ക്ലബ് കൺവീനർ.