ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/2021-22
ഓൺലൈൻ പ്രവേശനോത്സവം
2021- 22 അക്കാദമിക വർഷത്തെ പ്രവേശനോത്സവം സ്വാഗത സംഘം രൂപീകരിച്ചു
![](/images/thumb/7/77/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-%E0%B4%93%E0%B5%BA%E0%B4%B2%E0%B5%88%E0%B5%BB_.jpg/197px-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_-%E0%B4%93%E0%B5%BA%E0%B4%B2%E0%B5%88%E0%B5%BB_.jpg)
ഓൺലൈൻ വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ഓൺലൈൻ അസംബ്ലി നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എവി സുശീല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിനം
![](/images/thumb/1/19/WhatsApp_Image_2021-12-24_at_8.36.15_PM_%285%29.jpg/216px-WhatsApp_Image_2021-12-24_at_8.36.15_PM_%285%29.jpg)
വാർഡ് മെമ്പർ ശ്രീമതി രജനി പരിസ്ഥിതി ദിനം സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നടത്തി. ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.
വായനാദിനം
പ്രശസ്ത നടൻ കണ്ണൂർ ശിവദാസ്. ഉദ്ഘാടനം ചെയ്തു .തുടർന്നുള്ള ദിവസങ്ങളിൽ കലാ രംഗത്തെ അതുല്യ പ്രതിഭകൾ കുട്ടികൾക്ക് വായന സന്ദേശം നൽകി.
![](/images/thumb/0/06/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8.jpg/220px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8.jpg)
ഷിബു കുത്താട്ട്( കവി,brc ട്രെയിനർ), രതീ കണിയാര് ത്ത്( കവയിത്രി, അധ്യാപിക) സാദിർ തലപ്പുഴ( കവി, പോലീസ് ഓഫീസർ), പ്രേമരാജൻ കാര( കവി ഗാനരചയിതാവ്) , ധന രേഖ( സംഗീത അധ്യാപക) തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.
ബഷീർ ദിനം
![](/images/thumb/2/20/Basheer...png/266px-Basheer...png)
ബഷീറിനെ അറിയാം, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, കാരിക്കേച്ചർ വീഡിയോ പ്രദർശനം, ക്വിസ്മത്സരം മുതലായ പരിപാടികൾ സംഘടിപ്പിച്ചു. up തലത്തിൽ ഒരു കുട്ടിയെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ആറാം ക്ലാസിലെ ആമിതയാണ് യുപി തലത്തിലെ വിജയിച്ചത്.
തണലിടം
![](/images/thumb/2/28/Thanalidam..jpg/201px-Thanalidam..jpg)
രക്ഷാകർതൃ ബോധവൽക്കരണ പരിപാടിയായ വീടാണ് വിദ്യാലയം തണൽ ഇടം എന്ന പേരിൽ ജൂലൈ 11ന് രാത്രി 7 30ന് ഗൂഗിൾ മീറ്റ് വഴി നടത്തി. ക്ലാസ്സ് കൈകാര്യം ചെയ്തത് ഡയറ്റ് ഫാക്കൽറ്റി ശ്രീ ഡോക്ടർ രമേശൻ കടൂർ സാറാണ്. രക്ഷാകർത്താക്കളുടെ പങ്കാളിത്തം കൊണ്ടും ക്ലാസ് അവതരണ ശൈലി കൊണ്ടും തണൽ ഇടം എന്ന പരിപാടി ശ്രദ്ധേയമായി
ആരോഗ്യ ബോധവൽക്കരണ ക്ലാസ്- july 22
![](/images/thumb/0/07/Denque-14-38..png/300px-Denque-14-38..png)
ഡെങ്കിപ്പനി വിരുദ്ധ മാസാചാരണത്തിന് ഭാഗമായി ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വെക്ടർ കൺട്രോൾ ഓഫീസർ പ്രകാശ് കുമാർ ക്ലാസ്സ് കൈകാര്യം ചെയ്തു. രക്ഷിതാക്കളുടെ പങ്കാളിത്തം മികച്ചതായിരുന്നു. ക്ലാസിനുശേഷം വിശദമായ ചർച്ചയും നടന്നു
ചാന്ദ്രദിനം ജൂലൈ 21
വിവിധ കലാപരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. സാധാരണ നടത്തുന്ന ക്വിസ് പോസ്റ്റർ പതിപ്പ് മുതലായ പ്രവർത്തനങ്ങൾ കൂടാതെ ബഹിരാകാശ വുമായി ബന്ധപ്പെട്ട മോഡലുകൾ വീഡിയോ പ്രെസൻറ്റേഷൻ അമ്പിളിമാമനെ അറിയാം -സർഗോത്സവം എന്നിവയും സംഘടിപ്പിച്ചു.
എൽപി തലത്തിലും യുപി തലത്തിലും ക്വിസ് മത്സരം നടത്തി ഓരോന്നുവീതം എൽ പി യിൽ നിന്നും യുപിയിൽ നിന്നും തെരഞ്ഞെടുത്ത ഈ തലത്തിൽ നടത്തുന്ന 'മിസ്റ്റർ സോങ് ചാങ്ങി നൊപ്പം' എന്ന പരിപാടിയിൽ രണ്ടു കുട്ടികളെ പങ്കെടുപ്പിച്ചു. ആറാം തരത്തിലെ നാസിഹ് യേയും അഞ്ചാം തരത്തിലെ ആവണിയും ആണ് പങ്കെടുപ്പിച്ചത്.
ഹിരോഷിമ നാഗസാക്കി ദിനം- ആഗസ്റ്റ് 6 9
![](/images/thumb/7/77/WhatsApp_Image_2021-12-24_at_8.36.15_PM_%281%29.jpg/300px-WhatsApp_Image_2021-12-24_at_8.36.15_PM_%281%29.jpg)
സഡാക്കോ കൊക്ക് നിർമ്മാണം ഡോക്യുമെൻററി പ്രദർശനം പ്രസംഗം പതിപ്പ് നിർമ്മാണം ക്വിസ് മുതലായ പ്രവർത്തനങ്ങൾ ഓൺലൈനായി ചെയ്തു
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനായി നടത്തി. ഓൺലൈൻ അസംബ്ലി നടത്തി. ഓൺലൈനായി കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു. സ്കൂളിൽ 9 30 ന് പതാക ഉയർത്തി.
![](/images/thumb/c/ce/Ind...png/300px-Ind...png)
ഓണാഘോഷം
ക്ലാസ് തല പൂക്കളമത്സരം( പൂക്കളം കുടുംബത്തിനൊപ്പം) എന്നാൽ മത്സരവും ഓണപ്പാട്ട് ഓണപ്പാട്ട് എന്നിവ ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. ക്ലാസ് തലത്തിൽ വിവിധ പരിപാടികൾ നടത്തി.
അദ്ധ്യാപക ദിനം-സെപ്റ്റംബർ 5
. കുട്ടികൾ ആശംസ കാർഡ് നിർമ്മിച്ച അധ്യാപകർക്ക് അയച്ചുകൊടുത്തു. യുപി യതലത്തിൽ വിദ്യാർത്ഥികൾ അധ്യാപക ദിനത്തിൽ വാട്സാപ്പിലൂടെ ഗൂഗിൾ മീറ്റ് വഴിയും കുട്ടികൾ അധ്യാപകരായി
ക്ലാസ് കൈകാര്യം ചെയ്തു.
ദേശീയ ഹിന്ദി ദിവസം( സെപ്റ്റംബർ 14)
സീനിയർ അസിസ്റ്റൻറ് രമിത് ടീച്ചറുടെ അധ്യക്ഷതയിൽ ശ്രീമതി ആശാദേവി ഹിന്ദി ക്ലാസ് ഉദ്ഘാടനവും മറ്റു പല പ്രവർത്തനങ്ങളും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
![](/images/thumb/a/ad/Hindi_diwas.png/300px-Hindi_diwas.png)
പോഷൻ അഭിയാൻ- സെപ്റ്റംബർ 1
പോഷൻ അഭിയാൻ മാസാചരണ മായി ബന്ധപ്പെട്ട ഓൺലൈൻ അസംബ്ലി നടത്തി. രാവിലെ 10 മണി മുതൽ പരിപാടികൾ സംഘടിപ്പിച്ചു. തരത്തിലെ വേദ വിനോദിനെ പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഇൻസ്റ്റാൾ ശ്രീ രാമചന്ദ്രൻ മാസ്റ്റർ ആമുഖ സംഭാഷണം നടത്തി. തുടർന്ന് ശ്രീ രാജേഷ് മാസ്റ്റർ പ്രഭാഷണം നടത്തി.
![](/images/thumb/e/ef/Poshan_abhiyan.png/300px-Poshan_abhiyan.png)
ഗാന്ധിജയന്തി
ഹിന്ദി ദിനത്തിൽ സ്കൂൾ പരിസര ശുചീകരണ യജ്ഞം നടത്തി. വാർഡ് മെമ്പർ ശ്രീമതി രജനി ഉദ്ഘാടനം നിർവഹിച്ചു. നമ്മോടൊപ്പം നെഹ്റു യുവകേന്ദ്ര വളണ്ടിയർമാരും ക്ലബ് പ്രവർത്തകരും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ബോട്ടിൽ ശേഖരിച്ചു മറ്റു ശുചീകരണ പ്രവർത്തനങ്ങളിൽ. അധ്യാപകരും രക്ഷിതാക്കളും ശുചീകരണ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. പഞ്ചായത്ത് മെമ്പർമാർ ഞങ്ങളോടൊപ്പം ചേർന്നത് ശ്രദ്ധേയമായി.
കെട്ടിടോദ്ഘാടനം- ഒക്ടോബർ 23
നബാഡ് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന് ഉദ്ഘാടനം ശ്രീമതി സുശീല പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷതയിൽ അഴീക്കോട് മണ്ഡലം എംഎൽഎ ശ്രീ നിർവഹിച്ചു. മതി പോടാ പ്രസന്ന( വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചേർ പേഴ്സൺ), വാർഡ് മെമ്പർ രജനി ടീ, ശ്രീ കെ നാരായണൻ, ശ്രീ പി പവിത്രൻ, ശ്രീ ഓ കെ മൊയ്തീൻ, മുൻ എച്ച് എം അനിത ടീച്ചർ, മുൻ അധ്യാപിക ശ്രീമതി ശൈലജ ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫിനെ വക പായസ വിതരണവും നടന്നു
![](/images/thumb/4/40/13659.1.jpeg/300px-13659.1.jpeg)
പ്രവേശനോത്സവം-
നവംബർ 1 നവംബർ 4 ഈ ദിവസങ്ങളിൽ വളരെ നന്നായി തന്നെ പ്രവേശനോത്സവം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ ഒന്നാം ക്ലാസിലെ യും രണ്ടാം ക്ലാസിലെ യും കുട്ടികളെ ഇരുത്തി അവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ പ്രമോദ് രജനി തീ ഒക്കെ മൊയ്തീൻ മുൻ അധ്യാപക ശൈലജ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ബി ആർ സി എ പ്രതിനിധീകരിച്ച് മഞ്ജുള ടീച്ചറും വന്നിരുന്നു. രണ്ടു ബാച്ചിലെ യും കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം പ്രവേശനോത്സവം സംഘടിപ്പിച്ചു. കൃത്യമായി സാമൂഹിക അകലം പാലിച്ചിരുന്നു മുഴുവൻ പരിപാടികളും നടത്തിയത്.
![](/images/thumb/1/12/Prrr.jpg/300px-Prrr.jpg)
![](/images/thumb/9/9d/Ssr.jpg/300px-Ssr.jpg)
![](/images/thumb/1/18/..jpg/300px-..jpg)
![](/images/thumb/2/2f/-.jpg/300px--.jpg)