കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക‍‍

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18577 (സംവാദം | സംഭാവനകൾ)


മുസ്ലിം കുടുംബങ്ങൾ കൂടുതലുള്ള ഈ പ്രദേശത്ത് ആ കാലഘട്ടത്തിൽ മഞ്ചേരിയിൽ പോയി തുടർന്ന് പഠിക്കുവാൻ അനുവാദമുണ്ടായിരുന്നു. ആണ്കുട്ടികൾക്കാണെങ്കിൽ സാമ്പത്തിക ചുറ്റുപാടും ഉണ്ടായിരുന്നില്ല. അതിനാൽ എൽ.പി.ക്ലാസിൽ തന്നെ പഠനം നിർത്താനുള്ള അവസ്ഥയുമുണ്ടായി .ഈ സാഹചര്യത്തിലാണ് തുടർ വിദ്യാഭ്യാസത്തിനുള്ള സാഹചര്യ മൊരുക്കിയതിന് സ്കൂൾ അപ്ഗ്രേഡ്ചെയ്യുവാൻ ഗവൺമെന്റിലേക്ക് നിവേദനം നൽകുകയുണ്ടായി.മുസ്ലിം കുട്ടികൾ ധാരാളമുള്ള ഇവിടുത്തെ കുട്ടികൾ  അഞ്ചാം  ക്ലാസ്സോടെ പഠനം നിർത്തേണ്ട ഒരു അവസ്ഥ സംജാതമായി .

      

               സ്ഥാപക മാനേജരായ ശ്രീ.മൊയ്‌ദീൻ മൊല്ലാക്ക്  ശേഷം 1976 -ൽ ശ്രീമതി  വി.ജാനകി സ്കൂൾ ഏറ്റെടുക്കുകയും അതേ വര്ഷം തന്നെ    A.M.U.P.S   മുള്ളമ്പാറ എന്ന പേരിൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു .

ഇപ്പോഴത്തെ മാനേജരായ ശ്രീ. കെ.ബി.അബ്ദുൽ മജീദ് 1985-ൽ വിദ്യാലയം ഏറ്റെടുക്കുകയും ഇന്നുവരെ വിദ്യാലയത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും നൽകി സ്കൂളിന്റെ നടത്തിപ്പിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്  വിദ്യാലയത്തിൽ കുടിവെള്ള വിതരണപദ്ധതി നടപ്പിൽ വരുത്തിയതും സ്ഥിരം സ്റ്റേജ് നിർമ്മിച്ചതും എല്ലാവർക്കും അഭിമാനാര്ഹമാണ്  .

               ഇത്രയും കാലത്തിനിടയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ മികച്ച പ്രാഥമിക വിദ്യാഭ്യാസം നൽകാനും അതുവഴി വിദ്യാസമ്പന്നരായ ജനതയെ രൂപപ്പെടുത്തുന്നതിലും വിദ്യാലയം ഒട്ടേറെ സഹായിച്ചിട്ടുണ്ട് .1 മുതൽ 7 വരെ ക്ലാസുകളിൽ  16 ഡിവിഷനുകളിലായി 400 ഓളം വിദ്യാർഥികൾ പഠിക്കുന്നു .ഹെഡ് മിസ്‌ട്രസ്സും  22  സഹഅദ്ധ്യാപകരും റിസോഴ്‌സ് ടീച്ചറും വിദ്യാർത്ഥികളും പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ  ചെലുത്തന്നു .


ദുരിതാശ്വാസനിധിയിലേക്ക് റെ‍ഡ്ക്രോസിലെ കുഞ്ഞുങ്ങൾ സംഭാവനയുമായി , പ്രളയബാധിതർക്ക് കൈത്താങ്ങുമായി അധ്യാപകരും