സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈടെക് വൽക്കരണ പ്രഖ്യാപനം - സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര

സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 'എന്റെ സ്കൂൾ ഹൈടെക്' പദ്ധതി പൂർത്തീകരണത്തോടനുബന്ധിച്ച് 2020 ഒക്ടോബർ 12 രാവിലെ 11 മണിക്ക് കോവിഡ് 19 പ്രോട്ടോകോളിന് വിധേയമായി, ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ - ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം എന്ന പരിപാടിയുടെ സംപ്രേക്ഷണം വിക്ടേഴ്സ് ചാനലിലൂടെ വീക്ഷിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി.

സ്കൂൾ ഹൈടെക് പ്രഖ്യാപനം പി ടി എ പ്രസിഡന്റ് ശ്രീ ടി.എ.റെജികുമാർ നിർവഹിച്ചു. യോഗത്തിൽ മുനിസിപ്പൽ വാർഡ് മെമ്പർ ശ്രീമതി അജിത, ഹെഡ്മാസ്റ്റർ ഷാജി മാത്യു സ്റ്റാഫംഗങ്ങൾ എന്നിവർ പങ്കെടുത്തു

കേരളപ്പിറവി ദിനാഘോഷം - സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര

'ഓൺലൈൻ' കേരളപ്പിറവി ദിനാഘോഷം ഈ വർഷം തികച്ചും വേറിട്ട ഒരനുഭവമായിരുന്നു. Nov 1 കേരളപ്പിറവി ദിനത്തിൽ വൈകിട്ട് 7.30 ഓടെ ഗൂഗിൾ മീറ്റിന്റെ സഹായത്തോടെ കലാലയത്തിന്റെ ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം ആരംഭിച്ചു. വിശിഷ്ടാതിഥിയായി കുട്ടികളുടെ പ്രിയപ്പെട്ട ചെറുകഥാകൃത്തും കവിയുമായ സിപ്പി പള്ളിപ്പുറം മീറ്റിംഗിൽ പങ്കെടുത്തു സ്കൂളിന്റെ കോ. ഓപ്പറേറ്റീവ് മാനേജർ റവ. ഫാ മാത്യു പുന്നക്കുളവും സ്കൂളിന്റെ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട ഷാജി സാറും സ്കൂളിലെ അധ്യാപകരും കുട്ടികളും ആണ് മീറ്റിംഗിൽ പങ്കെടുത്തത്. ഹെഡ്മാസ്റ്റർ ഷാജി സാറിന്റെ നേതൃത്വത്തിൽ [അധ്യക്ഷതയിൽ] യോഗം ആരംഭിച്ചു. അധ്യാപകരുടെ ഭാഗത്തുനിന്ന് ശാലു ടീച്ചർ എല്ലാവരെയും മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് റവ. ഫാ മാത്യു പുന്നക്കുളം സംസാരിക്കുകയുണ്ടായി. ശേഷം പ്രിയപ്പെട്ട കഥാകാരന്റെ ഊഴമായിരുന്നു. ഇന്നത്തെ ഈ സാഹചര്യത്തിൽ `കൊറോണ´യ്ക്ക് മുമ്പിൽ എല്ലാറ്റിനെയും അടിയറവുവെച്ച് പേടിച്ചിരിക്കുകയല്ല വേണ്ടതെന്നും ഇതിനപ്പുറം ഒരു ജീവിതമുണ്ടെന്നും സ്ഥാപിച്ചു കുട്ടികളെ ഉന്മേഷ ഭരിതരാക്കുകയാരുന്നു അദ്ദേഹം.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെപ്പറ്റി അദ്ദേഹം പറയുകയുണ്ടായി. 16 സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ടുവെന്നും അതിൽ നമ്മുടെ കൊച്ചുകേരളം ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐക്യകേരളത്തിന്റെ 64മത് ജന്മദിനമാണ് നാം ഇപ്പോൾ ആഘോഷിക്കുന്നതെന്നും അതിനുമുമ്പ് `വേറൊരു കേരളം´ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൈസൂർ കർണാടകയായി മാറിയതും മദ്രാസ് തമിഴ്നാടായി രൂപം പ്രാപിച്ചതും ഭാഷാടിസ്ഥാനത്തിലാണന്ന് അദ്ദേഹം പ്രസ്താവിച്ചു. 'ഹിസ്റ്ററി ക്ലാസ്സുകളിലേക്ക് ' തിരിച്ചുകൊണ്ടുപോയ സിപ്പി പള്ളിപ്പുറം സാറിന് ശാലു ടീച്ചർ അത്യധികമായി നന്ദി രേഖപ്പെടുത്തി. കേരളപ്പിറവി ദിനത്തിൽ തന്റെ ബാല്യകാല അനുഭവങ്ങൾ കുട്ടികളോട് പറയുകയും അവരിൽ തിരിച്ചറിവുണ്ടാക്കുകയും ചെയ്തതിനൊപ്പം ബാല്യകാലത്തിന്റെ മധുരത്തോടൊപ്പം മലയാള മണ്ണിനെ സ്നേഹിക്കാനുള്ള ഒരു ബോധ്യപ്പെടുത്തലും കൂടി സാർ നൽകുകയുണ്ടായി. അധ്യാപകരുടെ ഭാഗത്തുനിന്നുള്ള ആശംസകളും വിലയേറിയ നന്ദിയും ഒഴുകിയെത്തി.

പല പുതിയ അറിവുകളും വേറിട്ട അനുഭവങ്ങളും ഈ `ഓൺലൈൻ´ കേരളപ്പിറവി ദിനാഘോഷത്തിൽലൂടെ ലഭിക്കുകയായിരുന്നു. അങ്ങനെ കേരളം മുത്തശ്ശിപട്ടികയിലേക്കും കുതിക്കുകയാണ്, എങ്കിലും മനസ്സിൽ ഒരുപാട് സ്നേഹം മാത്രം.

ലോക് ഡൗൺ വർക്സ്

ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചപ്പോൾ വിവിധ ദൃശ്യങ്ങൾ

പ്രവൃത്തി പരിചയ പഠനം

ശാസ്ത്രീയ ചിന്തയുടെയും യുക്തി നിരീക്ഷണത്തിന്റേയും സാധ്യതകൾ അനവധി ഉള്ള സവിശേഷമായ മേഖലയാണ് പ്രവൃത്തിപരിചയ പഠനം. വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെയും, ആത്മാർത്ഥതയോടും കൂടി ചെയ്യുവാൻ കഴിയുന്ന ഒരു പ്രവർത്തന സമാഹാരമാണ് ഇത്. പ്രവൃത്തിപരിചയ ക്ലബ് വഴി കുട്ടികൾക്ക് വളരെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന രീതിയിൽ സ്കൂളിൽ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. പ്രവർത്തന കലണ്ടർ തയ്യാറാക്കിയാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.

  • ജൂൺ: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നത് ആവശ്യമായ ബോധവൽക്കരണം; ന്യൂസ് പേപ്പർ ഉപയോഗിച്ച് വേസ്റ്റ് ബാസ്കറ്റ്, ഫോട്ടോ ഫ്രെയിം, പെൻ സ്റ്റാൻഡ് തുടങ്ങിയവയുടെ നിർമ്മാണത്തിന്റെ പരിശീലനം.
  • ജൂലൈ: കൃഷിയുമായി ബന്ധപ്പെട്ട ക്ലബ്ബ് അംഗങ്ങളുടെ വീട്ടിൽ ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്നു. പച്ചക്കറി വിത്തുകൾ നട്ട് പരിപാലിക്കുന്ന രീതിയിൽ പരിശീലിപ്പിക്കുന്നു.
  • ഓഗസ്റ്റ്:ഫയൽ നിർമ്മാണം, ഓഫീസ് കവർ നിർമ്മാണം.
  • സെപ്റ്റംബർ: പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, തഴയോല കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, പ്രകൃതിദത്ത നാരുകൾ (വാഴ, പന) ഇവയുടെ നാരുകൾ എടുത്ത് നിറം എടുപ്പിച്ച് ബാഗ്, പേഴ്സ്, തൊപ്പി, ടേബിൾ മാറ്റ് മുതലായവയുടെ നിർമ്മാണങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുന്നു. സ്വന്തമായി തയ്യാറാക്കി ഉപയോഗിക്കുവാൻ പരിശീലിപ്പിക്കുന്നു.

മേളകളുടെ ഒരുക്കത്തിനായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്ന ON THE SPOT മത്സരങ്ങളിൽ 20 items - സ്കൂളിൽനിന്ന് എല്ലാവർഷവും പങ്കെടുക്കുന്നു. ഉപജില്ലാ തലത്തിൽ തുടർച്ചയായി 12 വർഷവും Over all കരസ്ഥമാക്കുവാൻ സാധിച്ചു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും നല്ല പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട് . എല്ലാവർഷവും SSLC കുട്ടികൾക്ക് grace mark ലഭിക്കുന്നു. കഴിഞ്ഞ വർഷം 5 കുട്ടികൾക്ക് grace mark - ന് അർഹത ലഭിച്ചു. SSLC യ്ക്ക് full A+ കിട്ടുവാൻ ഈ grace mark പ്രയോജനമായിട്ടുണ്ട്

Work Experience - ON THE SPOT മത്സസരത്തിൽ സ്ഥിരമായി school -ൽ നിന്ന് പങ്കെടുക്കുന്ന items താഴെ പറയുന്നു

   • Agarbathi making    
   • Beads work
   • Book Binding
   • Coconut shell product
   • Coir door mats
   • Elecronics
   • Embroidery
   • Fabric Paint using vegetable
   • Fabric Painting
   • Fibre work (Natural)
   • Garment making
   • Metal Engraving
   • Clay madeing
   • Net making
   • Paper Craft
   • Thread pattern
   • Card Straw board work
   • Rexin Canvas work 
   • Screw pine  Ieaves products
   • Puppetry

ഐറ്റംസ് എല്ലാംതന്നെ ജില്ലാതലത്തിൽ പങ്കെടുത്തുവരുന്നു.കഴിഞ്ഞവർഷസംസ്ഥാന തലത്തിൽ പങ്കെടുത്ത ഐറ്റംസ്.

   • Fibre work                 -    Gladis Byju
   • Thread pattern         -    Jerin Joseph
   • Screw pine leaves    -    Athul krishna TR
   • Rexin work                 -   Lena Lin thomas
   • Pupperty                     -   Alwin
              

സ്കൂളിൽ 4 തയ്യൽ മെഷീനുകൾ ഉണ്ട്. Girls നെ കൊണ്ട് മെഷീൻ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയും സ്കൂളിന് ആവശ്യമായ ഡെസ്റ്റർ,മാസ്ക്,പില്ലോകവർ തുടങ്ങിയവ നിർമ്മിക്കാൻ സാധിച്ചു. ഏത്തവാഴയുടെ നാര് എടുത്ത് കളർ പിടിപ്പിച്ച് ബാഗ്‌, ഉറി, പൂക്കുട തുടങ്ങിയവ മനോഹരമായി ഉണ്ടാക്കി സംസ്ഥാനതലം വരെ മൽസരിച്ച് A+ നേടുവാൻ സാധിച്ച Gladis Byju വിന് അഭിനന്ദനങ്ങൾ. Thread pattern ൽ വിവിധ നിറത്തിലുളള നൂൽ ഉപയോഗിച്ച് ജ്യരതീയ രൂപങ്ങളുടെ സൃഷ്ടി, Jerin നെ അഭിനന്ദിക്കുന്നു. Rexin കൊണ്ട് ആവശ്യമായ ബാഗ്‌,ഫോൺ കവർ,പൗച്ച് തുടങ്ങിയവയുടെ നിർമ്മാണത്തിൽ Leena പ്രഗൽഭയാണ്. Puppetry: പാവകളിക്കുളള പാവയുടെ നിർമ്മാണവും പ്രവർത്തനവും പാവയെ കളിപ്പിച്ച് കഥ പറയുന്ന രീതിയും Alwin ന് നല്ല പരിചയമാണ്

സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും ഈ മേഖലയിൽ പരിശീലനം നടത്തുന്നു. പില്ലോകവർ,മേശവിരി, സാരി എന്നിവയിൽ പരിശീലിപ്പിക്കുന്നു. ഈ പ്രവർത്തനത്തിന്, വിവേക് അതിസമർത്ഥനാണ്. പേപ്പർ കൊണ്ട് വിവിധ ഒറിഗാമി രൂപങ്ങൾ തയ്യാറാക്കുന്നതിനും, ലെവാൾപെയ്റ്റിംഗ്, ഐസ്ക്രീം സ്റ്റിക്സ് കൊണ്ട് വിവിധ രൂപങ്ങൾ നിർമ്മിക്കുന്നതിനും വിവേക് പ്രഗൽഭനാണ്. ഉപജില്ലാ, ജില്ലാ തല മത്സരത്തിൽ പങ്കെടുത്തുവരുന്നു.

ഇലക്ട്രോണിക്സിന്റെ ഉപയോഗ യോഗ്യവും പ്രവർത്തനക്ഷമത ഉളളതുമായ ഉൽപന്നങ്ങളുടെ സർക്ക്യൂട്ട് തയ്യാറാക്കി പരമാവധി പത്തുൽപ്പന്നങ്ങൾ നിർമ്മിച്ച് സ്റ്റേറ്റ് തലത്തിൽ അഞ്ചാം സാഥാനം വരെ കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

നമ്മുടെ നാട്ടിൽ നിന്ന് മാറിപ്പോയ തഴപ്പായ് നിർമ്മാണത്തിൽ ഏറെ പ്രഗൽഭം നേടിയ അതുൽ‍കൃഷ്ണ മത്സര വേദികളിൽ വളരെ ശ്രദ്ധേയമാണ്.

വർക്ക് എക്സ്പീരിയെൻസിന്റെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ സ്ക്കൂളിൽ നടത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഹെഡ്മാസ്റ്റർ, ടീച്ചേർസ്, ഓഫീസ് സ്റ്റാഫ് അംഗങ്ങൾ, എല്ലാകുട്ടികൾക്കും, നന്ദി.

പ്രവേശനോത്സവം 2019

ഇരുവള്ളിപ്ര സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 2019 - 20 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6 വ്യാഴാഴ്ച സമുചിതമായി ആഘോഷിക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ശ്രീ.ഷാജി മാത്യു സ്വാഗതം ആശംസിച്ചു. ലോക്കൽ മാനേജർ റവ.ഫാ മാത്യു പുന്നക്കുളം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ കോർഡിനേറ്ററായ ശ്രീ.സാം ഈപ്പൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 2018-19 അധ്യയന വർഷം മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പുതിയ വർഷം കടന്നു വന്ന നവാഗതരെ സ്വാഗതം ചെയ്യുകയും അവർക്കുള്ള പാഠപുസ്തക വിതരണം 8ാം ക്ലാസ്സിനെ പ്രതിനിധീകരിച്ച് 2 കുട്ടികൾക്ക് നൽകി കൊണ്ട് വാർഡ് കൗൺസിലർ ശ്രീമതി. അജിതാകുമാരി നിർവ്വഹിച്ചു. പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്കും കുട്ടികൾക്കും ആശംസകളറിയിച്ചു കൊണ്ട് ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീ.ജയ മാത്യു, പി.ടി.എ അംഗങ്ങളായ ശ്രീ.ജോൺസൺ, ശ്രീ.റെജി കുമാർ എന്നിവർ സംസാരിച്ചു. ഒട്ടേറെ മാതാപിതാക്കൾ പങ്കെടുത്തു എന്നുള്ളത് വായനാദിനത്തിന്റെ പ്രത്യേകതയാണ്.

പരിസ്ഥിതി ദിനം

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക ത്തലയത്തോടെ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി. പരിസ്ഥിതി ദിനത്തിൽ വനംവകുപ്പിന്റെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയെടുക്കുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു. പരിസ്ഥിതി ദിസന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ ഉപയോഗിച്ച് പരിസ്ഥിതിദിന സന്ദേശറാലി സംഘടിപ്പിച്ചു.

വായനദിനം

അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2019 ജൂൺ 19 ബുധനാഴ്ച വായനദിനമായി ആചരിച്ചു. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. കുമാരി അന്ന സി ബിജു പ്രസംഗിക്കുകയും കുമാരി ബ്ലസ്സി സ്റ്റീഫൻ പുസ്തക പരിചയവും നടത്തി. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു സംഘഗാനം ആർച്ച നന്ദയും സംഘവും ആലപിച്ചു. മാസ്റ്റർ ഡാൻ ജേക്കബ് വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ അക്ഷര പ്രഭ എന്ന കയ്യെഴുത്തു മാസിക പ്രധാനാധ്യാപകന് നൽകി പ്രകാശനം നടത്തി.