എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/2016 സെപ്റ്റംബർ 5 അദ്ധ്യാപക ദിനം
സെപ്റ്റംബര്‍ 5 ാം തീയതി തിങ്കളാഴ്ച അദ്ധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.9.45 നു് അസംബ്ലിയില്‍ വച്ച് യോഗ നടപടികള്‍ ആരംഭിച്ചു. അസംബ്ലി നടത്തിയത് അദ്ധ്യാപകരായിരുന്നു.ഡെപ്യൂട്ടി. എച്ച്.എം ശ്രീമതി.ലിസി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഈ സ്കൂളിലെ മുന്‍ പ്രിന്‍സിപ്പലായിരുന്ന ശ്രീ.ഹരിലാല്‍ സാര്‍,ശ്രീ.ഭാസി സാര്‍,ശ്രീമതി.ലീന ടീച്ചര്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.ലീന ടീച്ചര്‍ സ്വാഗതം ആശംസിച്ചു.ലിസി ടീച്ചര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി.തുടര്‍ന്ന് വിശിഷ്ടാതിഥിയായശാരീ.ഹരിലാല്‍ സാര്‍ സംസാരിച്ചു.അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും നല്ല ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.ശ്രീ.ഭാസി സാര്‍ ആശംസകള്‍ അര്‍പ്പിച്ചു.ശ്രീമതി.ലിസി ടീച്ചര്‍ ശ്രീ.ഹരിലാല്‍ സാറിനെ പൊന്നാട അണിയിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു.അതിനു ശേഷം സാറിന്റെ ശിഷ്യരായിരുന്ന,ഈ സ്കൂളിലെ അദ്ധ്യാപകര്‍ സാറിനു് പൂച്ചെണ്ടു നല്‍കി ആദരിക്കയുണ്ടായി. ആദരിച്ചതിനും ഉപഹാരം നല്‍കിയതിനുമുള്ള സന്തോഷം സാര്‍ അറിയിച്ചു.ശ്രീ.ബിബിന്‍ സാര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.യോഗാനന്തരം 10-B യില്‍ വച്ച് ശ്രീ.ഹരിലാല്‍ സാര്‍ അദ്ധ്യാപകരോട് സംസാരിച്ചു.പഠന-അദ്ധ്യാപന നിലവാരം ഉയര്‍ത്തുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്കി.ശ്രീ.ഭാസി സാര്‍