സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/യ‍ൂട്യ‍ൂബ് ചാനൽ

Schoolwiki സംരംഭത്തിൽ നിന്ന്

യ‍ൂട്യ‍ൂബ് ചാനൽ

ജാഗരൂകരാകുക നാടിൻ നൻമയ്ക്ക്

സെൻറ് ഫിലോമിനാസ് ജി എച്ച് എസ് പൂന്തുറ അവതരിപ്പിക്കുന്ന ആദ്യ യൂട്യൂബ് വീഡിയോ ജാഗരൂകരാകുക നാടിൻ നൻമയ്ക്ക് 20 മാർച്ച് 2020 ന് പോസ്റ്റ് ചെയ്തു. കോവിഡ് സുരക്ഷാ അവബോധം നൽകുന്നതിനും, നല്ല ആരോഗ്യ ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കി കോവിഡ് കാലത്ത് സുരക്ഷിതരായി ഇരിക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു വീഡിയോയായിരുന്നു ഇത്. അധ്യാപകരുടെ സഹായത്തോടെ പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തിൽ സെൻറ് ഫിലോമിനാസിലെ വിദ്യാർത്ഥിനികളാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

ഓണാഘോഷം 2020

2020-ലെ ഓണാഘോഷം ഓൺലൈനായാണ് ആഘോഷിച്ചത്. സെന്റ് ഫിലോമിനാസ് ജി എച്ച് എസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജിയുടെ ഓണാശംസകളോടു കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്. മഴമേഘങ്ങളെ ഉല്ലഘിച്ച് ഉയരത്തിൽ പറക്കുന്ന കഴുകനെപോലെ നമുക്കും ഈ കോവിസ് കാല പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കട്ടെ എന്ന് സിസ്റ്റർ ആശംസിച്ചു. കുട്ടികൾ വീടുകളിലായിരുന്നു കൊണ്ട് അവതരിപ്പിച്ച ഓണപ്പാട്ടുകൾ, ഓണക്കളികൾ, ഓണവുമായി ബന്ധപ്പെട്ട അറിവിന്റെനുറുങ്ങുകൾ എന്നിവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുട്ടികൾ ഓണവിഭവങ്ങൾ തയ്യാറാക്കുന്നതും ഓണാഘോഷത്തിന് കൂടുതൽ നിറം നൽകി.[ഓൺലൈൻ ഓണാഘോഷം 2020]

അധ്യാപക ദിനം

കോവിഡ് കാലത്ത് ക്ലാസ് മുറികൾ വീടുകളിലേക്ക് ചുരുങ്ങിയ വേളയിൽ, ഈ വർഷത്തെ അധ്യാപക ദിനം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹ ആശംസകൾ അർപ്പിക്കുന്നതിനായി പോസ്റ്ററുകളും, ഗാനങ്ങളും, ആശംസാപ്രസംഗങ്ങളും കുട്ടികൾ തയ്യാറാക്കി. ഇവയോടൊപ്പം തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ മധുര സ്മരണകൾ ഉണർത്തുന്ന ചിത്രങ്ങളും ചേർത്ത് [അധ്യാപക ദിനം വീഡിയോ] അതിമനോഹരം ആക്കിത്തീർത്തു.

ക്രിസ്മസ് 2020

കുട്ടികളുടെ ക്രിസ്മസ് ഗാനത്തോടുകൂടിയാണ് ആണ് വീഡിയോ ആരംഭിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിൽനിന്ന് മികച്ചവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ ക്രിസ്മസ് അലങ്കാര വസ്തുക്കളുടെ നിർമ്മാണവും ക്രിസ്മസ് കേക്ക് നിർമാണവും ഇതിലുൾപ്പെടും. വിദ്യാർത്ഥികളുടെ വീടുകളിലെ [ക്രിസ്മസ് ആഘോഷം 2020] ന്റെ ചിത്രങ്ങളും വീഡിയോയും നമുക്ക് ഈ വീഡിയോയിൽ കാണാം.