ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) (ചരിത്രം ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു നൂറ്റാണ്ട് മുൻപ് അധഃസ്ഥിതയെന്ന കാരണത്താൽ പഞ്ചമിയെന്ന ബാലികയ്ക്ക് വിദ്യാഭ്യാസം നിഷേധിച്ച കണ്ടല കുടിപ്പള്ളിക്കൂടമാണ് ഊരൂട്ടമ്പലം സ്‌കൂൾ. സാമൂഹ്യപരിഷ്‌കർത്താവായ മഹാത്മാ അയ്യങ്കാളിയുടെ കൈപിടിച്ച് സ്‌കൂൾ മുറ്റത്തെത്തിയ ബാലികയെ പുറത്തിരുത്തി പഠിപ്പിക്കാൻ നിർദേശിച്ചതിനെ തുടർന്നുണ്ടായ ലഹളയിൽ കുട്ടിയിരുന്ന ബഞ്ചും കത്തിച്ചു.

എഡി 1915-ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ ഊരൂട്ടമ്പലം ലഹള (പത്തൊമ്പതാം നൂറ്റാണ്ടിലെ കലാപം) അയ്യങ്കാളിയുടെ നേതൃത്വത്തിൽ അരങ്ങേറി. ഒരു ഗവൺമെന്റ് സ്കൂളിലെ പുലയ പെൺകുട്ടിയെ അംഗീകരിക്കാൻ അയ്യങ്കാളി നടത്തിയ ശ്രമം സമൂഹത്തിന് എതിരെ ഉയർന്ന ജാതിക്കാർക്കും ഊരൂട്ടമ്പലം ഗ്രാമത്തിലെ സ്കൂൾ കെട്ടിടത്തിന്റെ ചുറ്റുവട്ടത്തുള്ള അക്രമങ്ങൾക്കും ഇടയാക്കി. ഇത് 'ഊരൂട്ടമ്പലം ലഹള' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് രാജ്യത്തിൻെറ ചരിത്രത്തിലെ ആദ്യകാലത്തെ കർഷക സമരം, വേതനത്തിന് വേണ്ടിയല്ലാതെ, സ്കൂൾ പ്രവേശനത്തിനായി പോരാടി.

പഞ്ചമിയെന്ന പുലയ പെൺകുട്ടിയെ സ്‌കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യൻകാളി സ്‌കൂളിൽ എത്തി. തുടർന്ന് പഞ്ചമിയെ സ്‌കൂളിൽ കയറ്റി ഇരുത്തുകയായിരുന്നു. ഇതിൽ കുപിതരായ ജന്മിമാർ പള്ളിക്കൂടത്തിന് തീയിട്ടു. അതോടെ അയ്യൻകാളിയുടെ നേതൃത്വത്തിൽ ദളിതർ ലഹള ആരംഭിച്ചു. ഇതോടെയാണ് തിരുവിതാംകൂറിൽ ദളിതർക്ക് പഠനാവകാശം ലഭിച്ചത്.

പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ പഞ്ചമിയെയും കൂട്ടി അയ്യൻകാളിയും സംഘവും നെയ്യാറ്റിൻകര താലൂക്കിലെ ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവർണർ അതിനോട് പ്രതികരിച്ചത്.

ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ സ്മാർട്ട് ക്ലാസ് കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്.