തഖ്വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്
തഖ്വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട് | |
---|---|
വിലാസം | |
അണ്ടത്തോട് തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-11-2016 | Sabarish |
തഖ്വയുടെ ബ്ലോഗ് ചാവക്കാടിനും അണ്ടത്തോടിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് തഖ്വ റെസിഡെന്‍ഷ്യല്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍. തൗഫീഖ് ചാരിറ്റബിള്‍ ട്രസ്റ്റ് 1998-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
ചരിത്രം
മലപ്പുറം ജില്ലയുടെ പിറവിക്ക് മുമ്പ് പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന അണ്ടത്തോട് പിന്നീട് തൃശ്ശൂര്‍ ജില്ലയിലേക്ക് ചേര്‍ക്കപ്പെടുകയായിരുന്നു. കേരളത്തിന്റെ പ്രഥമ നിയമസഭയില്‍ ഒരു അസംബ്ലി മണ്ഡലമായിരുന്നു അണ്ടത്തോട്. ഇപ്പോള്‍ പെരുമ്പടപ്പ് പോലീസ് സ്റ്റേഷന് ആദ്യകാലത്ത് അണ്ടത്തോട് പോലീസ് സ്റ്റേഷനായിരുന്നു .എഴുപതുകളില്‍ എണ്ണ സമ്പന്നമായ അറബ് നാടുകളിലുണ്ടായ സാമ്പത്തിക പുരോഗതിയുടെ സ്വാധീനം അണ്ടത്തോടിനേയും ബാധിച്ചു. ഗള്‍ഫിലേക്കുളള കുടിയേറ്റമാണ് ഇന്ന് നാട്ടിലുള്ള പുരോഗതിയുടെ യഥാര്‍ത്ഥ ഹേതു.
മതസൗഹാര്‍ദ്ധത്തിനും മതേതരത്വത്തിനും വളക്കൂറുള്ള മണ്ണാണ് അണ്ടത്തോട്. പഴക്കമുള്ള അണ്ടത്തോട് ജുമുഅത്ത് പള്ളിപോലെത്തന്നെ പെരിയമ്പലം എന്നറിയപ്പെടുന്ന വേട്ടക്കൊരുമകന്‍ ക്ഷേത്രം വര്‍ഷങ്ങളായി പ്രദേശത്തെ ഭക്ത ജനങ്ങളുടെ ആശാകേന്ദ്രമാണ്. അതിന്റെ ചാരത്ത് തന്നെയാണ് തഖ്വ യത്തീംഖാന സ്ഥിതിചെയ്യുന്നത്.
സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് നിറഞ്ഞുനിന്നിരുന്ന ഉസ്മാന് മൗലവി തന്റെ സ്വന്തം നാട്ടില്‍ ഒരു സ്ഥാപനം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും സമകാലികരും പൗരപ്രമുഖരുമായ അണ്ടത്തോടിലെ തന്റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടുകയും ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കമ്മിറ്റിയുടെ പ്രഥമ പ്രസിഡണ്ടായി എം.സി മൊയ്തുട്ടി ഹാജിയേയും സെക്രട്ടറിയായി ഉസ്മാന് മൗലവിയേയും തെരഞ്ഞെടുത്തു. പ്രസ്തുത കമ്മറ്റിയുടെ കീഴില്‍ ഉസ്മാന് മൗലവിയുടെ വീടിന് മുന്നിലുണ്ടായിരുന്ന പീടികയുടെ പിറകില്‍ ഓലപ്പുര മറച്ചുകെട്ടിയുണ്ടാക്കി എല്ലാ മതക്കാര്‍ക്കും ജാതിക്കാര്‍ക്കും ഒരുമിച്ചിരുന്ന് പഠിക്കാന്‍ കഴിയുന്ന വനിത തുന്നല്‍ പരിശീലന കേന്ദ്രം ആരംഭിച്ചു. തുടക്കത്തില്‍ 14 മെഷീനുമായി തുടക്കം കുറിച്ച സ്ഥാപനം പിന്നീട് വിപുലപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും പരിസരപ്രദേശങ്ങളിലുളള പൗരപ്രമുഖരേയും പണ്ഡിതന്മാരേയും സാമൂഹ്യ രാഷ്ടീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരേയും ഉള്‍പ്പെടുത്തി വിപുലമായ കമ്മറ്റി രൂപീകരിച്ചു. പ്രവര്‍ത്തന സൗകര്യം കണക്കിലെടുത്ത് "തൗഫീഖ് ചാരിറ്റബിള്‍ ട്രസ്റ്റ് "എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചു .പിന്നീട് ട്രസ്റ്റിന്റെ ചെയര്‍മാനായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു.
ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനായി എം.സി. മൊയ്തുട്ടിഹാജി , ജനറല്‍ സെക്രട്ടറിയായി എ.കെ ഉസ്മാന് മൗലവി , ട്രഷററായി പി.കെ .ചേക്കുഹാജി , മെമ്പറായി കെ.അബുഹാജി എന്നിവരേയും തെരഞ്ഞെടുത്തു. പ്രസ്തുത ട്രസ്റ്റിനു കീഴില്‍ ഒരു എക്സിക്യൂട്ടീവ് കമ്മറ്റിക്കും രൂപം നല്കി. ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും എ.കെ ഉസ്മാന് മൗലവി ജനറല്‍ സെക്രട്ടറി , പി.കെ ചേക്കുഹാജി ട്രഷറര്‍ ,എം.സി മൊയ്തുട്ടി ഹാജി വര്‍ക്കിങ്ങ് പ്രസിഡന്റ് , എം.ടി .മൊയ്തുട്ടിഹാജി, എം.വി ഹൈദറലി ,കെ .അബുഹാജി ,എ.അബ്ദുറഹിമാന് ഹാജി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും എ.വി ഹസ്സന്‍ഹാജി, എ.മാമു എന്നിവര്‍ ജോ.സെക്രട്ടറിമാരും ,എം.സി.അബ്ദു , എ.എം അലാവുദ്ധീന്‍ ,ഡോ.മുഹമ്മദ്, ടി.അഹമ്മദ് , ടി.എ പരീത് , കെ.ഹംസഹാജി , പി.അലിയാര് ,വി.പി.അബ്ദുല്ലക്കുട്ടി, എം.എ.റഷീദ് , എ.ഹസ്സനാജി , കെ.എം. മുഹമ്മദുണ്ണി , കെ.വി അബ്ദുല്‍ റഹ്മാന് ,കെ.ടി.മുഹമ്മദ് ഹാജി ,പെരുമ്പുള്ളി കുഞ്ഞിമോന് മാസ്റ്റര്‍ എന്നിവര്‍ അംഗങ്ങളുമായി.
സ്ഥാപിത ലക്ഷ്യങ്ങളില്‍ പ്രധാനമായ അഗതികളും അനാഥകളുമായ പെണ്‍കുട്ടികളെ സംരക്ഷിക്കുക എന്ന പദ്ധതി പെട്ടന്നു തന്നെ പ്രവര്‍ത്തനമാരംഭിക്കുകയും മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങള്‍ കൊണ്ട് തറക്കല്ലിടപ്പെട്ട ബനാത്ത് യത്തീംഖാന വളരേ വേഗത്തില്‍ തന്നെ പടര്‍ന്ന് പന്തലിച്ചു. വിദ്യാര്‍ത്ഥിനികളുടെ ഭക്ഷണ ,താമസ ,വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതോടൊപ്പം തന്നെ അനുയോജ്യരായ വരന്മാരെ കണ്ടെത്തി വിവാഹം നടത്തിക്കൊടുക്കാന്‍ കൂടി ട്രസ്റ്റ് നേതൃത്വം നല്കുന്നു.
വനിതാ യത്തീംഖാനയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന എക്സിക്യൂട്ടീവ് അംഗങ്ങളുടെ വിയോഗം കാരണത്താല്‍ കമ്മറ്റി അഴിച്ചു പണിയുകയും പുതിയ ചെയര്‍മാനായി മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനും വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗത്ത് കഴിവും പ്രവര്‍ത്തനമികവും ഉള്ള അവിടുത്തെ പുത്രന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ ട്രസ്റ്റ് ചെയര്‍മാനും കമ്മിറ്റി പ്രസിഡന്റുമായി തെരഞ്ഞെടുത്തു. എം.സി മൊയ്തുട്ടിഹാജിയെ ജനറല്‍ സെക്രട്ടറിയാക്കുകയും വര്‍ക്കിംഗ് പ്രസിഡന്റായി എം.വി ഹൈദരലി , ,വൈസ് പ്രസിഡന്റായി കെ.അബുഹാജി , സെക്രട്ടറിയായി എം.എ റഷീദ് ,ട്രഷററായി പി.കെ ചേക്കുഹാജി എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. എം.സി അബ്ദു , എ. എം അലാവുദ്ധീന്‍ , എ.വി .ഹസ്സന്‍ഹാജി ,കെ.മുഹമ്മദുണ്ണി ,ടി.എം.പരീത് , പി .അലിയാര് ,വി.മായിന്‍കുട്ടി , വി.കെ മുഹമ്മദ് , വി.പി.അബ്ദുല്ലകുട്ടി ,സി .അഷ്റഫ് എന്നിവര്‍ അംഗങ്ങളായുള്ള കമ്മറ്റിയാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ബനാത്ത് യത്തീംഖാനയില്‍ ഇപ്പോള്‍ നൂറോളം കുട്ടികള്‍ താമസിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്നു .അവരുടെ ദൈനംദിന കാര്യങ്ങള്‍ നോക്കിനടത്തുന്നതിന് കഴിവുറ്റവരും അര്‍ഹരുമായ സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്. സ്ഥാപനത്തിനു കീഴില്‍ ആദികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വം കൊടുക്കുന്ന ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടു കൂടിയുള്ള സെക്കന്ററി മദ്രസയും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിനികളുടെ മത വിദ്യാഭ്യാസത്തിനും സംസ്കാര രൂപീകരണത്തിനും ഉതകുന്ന വിധത്തിലുള്ള പഠനങ്ങള്‍ക്ക് നേതൃത്വം നല്കാന് കഴിവുള്ള അബ്ദുള്ളക്കുട്ടി ബാഖവിയുടെ നേതൃത്വത്തില്‍ പ്രസ്തുത സ്ഥാപനം നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
തഖ്വ അഫ്സല് ഉലമ അറബിക് കോളജ് ഇതിനു കീഴില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള തൃശ്ശൂര്‍ ജില്ലയിലെ ഏക അറബിക് കോളജാണ് ഇത്. നൂറോളം വിദ്യാര്‍ത്ഥിനികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന പ്രസ്തുത സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഭൂരിഭാഗം വിദ്യാര്‍ത്ഥിനികളും ഇന്ന് വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു എന്നത് ഒരു വലിയ നേട്ടമായി സ്ഥാപനം കാണുന്നു. തഖ്വ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ പരിസര പ്രദേശത്ത് ഗവണ്മെന്റിന്റെ സിലബസ് പഠിപ്പിക്കുന്ന അപൂര്‍വ്വം അണ് എയ്ഡഡ് സ്കൂളുകളില്‍ ഒന്നാണ്. ജില്ലാതലത്തിലും മറ്റും നടത്തുന്ന പല മത്സര പരീക്ഷകളിലും ഉന്നത വിജയം കരഗതമാക്കാനും നിലവാരം പുലര്‍ത്താനും സ്കൂളിന് സാധിച്ചിട്ടുണ്ട് .
തഖ്വ മലയാളം മീഡിയം ഹയര്‍സെക്കന്ററി സ്കൂള്‍ യത്തീംഖാനയിലെ അന്തേവാസികള്‍ക്കും പരിസര പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്കും സുരക്ഷിതമായി പഠനം നടത്താന്‍ കഴിയുന്ന ഒരു സ്ഥാപനമാണ്. ഉയര്‍ന്ന വിജയശതമാനവും അച്ചടക്കവും മറ്റുസ്കൂളുകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു.തഖ്വ കിന്‍ര്‍ ഗാര്‍ട്ടന്‍ ചെറിയ കുട്ടികള്‍ക്ക് ആവശ്യമായ ഗൈഡന്‍സും ക്ലാസ്സും നല്കി ഇംഗ്ലീഷ് ഭാഷാ പ്രാധാന്യം നേടാനുതകുന്ന വിധത്തില്‍ കളികളിലൂടെയും മറ്റും വളര്‍ത്തിക്കൊണ്ട് വരുന്ന സ്ഥാപനം മികച്ച നിലവാരം പുലര്‍ത്തി വരുന്നു. മത്സര പരീക്ഷകളില്‍ പലപ്പോഴും ഇവിടുത്തെ കുട്ടികള്‍ ഉയര്‍ന്ന മാര്‍ക്കുകളും മെഡലുകളും വാങ്ങിക്കാറുണ്ട്. എ.എം എല്‍. പി .സ്കൂള്‍ പാലപ്പെട്ടി സൗത്ത് (കാപ്പിരിക്കാട്)(എയ്ഡഡ്) എന്ന സ്ഥാപനം ഈ ട്രസ്റ്റിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അണ്ടത്തോട് എന്ന പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റി മറിച്ചുകൊണ്ട് വളര്‍ന്നു വരുന്ന ഈ വിദ്യാഭ്യാസ സമുച്ചയത്തിന്റെ കരുത്തും കെല്‍പ്പും നിലനില്‍പ്പും സ്വദേശത്തും വിദേശത്തും ഉള്ള നമ്മുടെ പ്രിയപ്പെട്ടവരുടെ നിര്‍ലോഭമായ സഹകരണം ഒന്ന് മാത്രമാണ് എന്നത് ഇത്തരുണത്തില്‍ ഏറെ നാം ഓര്‍ക്കേണ്ടതാണ്.ഇതിന് ഊടും പാവും നല്കുന്നതില് നിസ്സീമമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഇതിനോട് സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കുമാറാകട്ടെ ആമീന്‍.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- .
മാനേജ്മെന്റ്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ ട്രസ്റ്റ് ചെയര്‍മാനും കമ്മിറ്റി പ്രസിഡന്റുമായി തെരഞ്ഞെടുത്തു. എം.സി മൊയ്തുട്ടിഹാജിയെ ജനറല്‍ സെക്രട്ടറിയാക്കുകയും വര്‍ക്കിംഗ് പ്രസിഡന്റായി എം.വി ഹൈദരലി , ,വൈസ് പ്രസിഡന്റായി കെ.അബുഹാജി , സെക്രട്ടറിയായി എം.എ റഷീദ് ,ട്രഷററായി പി.കെ ചേക്കുഹാജി എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. എം.സി അബ്ദു , എ. എം അലാവുദ്ധീന്‍ , എ.വി .ഹസ്സന്‍ഹാജി ,കെ.മുഹമ്മദുണ്ണി ,ടി.എം.പരീത് , പി .അലിയാര് ,വി.മായിന്‍കുട്ടി , വി.കെ മുഹമ്മദ് , വി.പി.അബ്ദുല്ലകുട്ടി ,സി .അഷ്റഫ് എന്നിവര്‍ അംഗങ്ങളായുള്ള കമ്മറ്റിയാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. റസാക്ക്, അഷറഫ് ,സൗദ , പി.കെ അബൂബക്കര്‍ , അബൂബക്കര്‍ കൊറ്റുതൊടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
- NH 66(മുന്‍പ് NH-17) ന് തൊട്ട് മലപ്പുറം ജില്ലയുടെയും തൃശ്ശൂര്‍ ജില്ലയുടേയും അതിര്‍ത്തി ഗ്രാമമായ അണ്ടത്തോട് എന്ന തീരദേശ മേഖലയില്‍ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="10.687177" lon="75.982561" zoom="14">
(A) 10.677224, 75.969343, THAQWA REHS
ANDATHODE SCHOOL
</googlemap>