പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ലിതിൻ കൃഷ്ണ ടി ജി (സംവാദം | സംഭാവനകൾ) (ഇൻഫോ ബോക്സ് തിരുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട്
വിലാസം
ബ്ലാങ്ങാട് ആട്

ബ്ലാങ്ങാട് പി.ഒ.
,
680506
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0487 2503667
ഇമെയിൽpvmalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24218 (സമേതം)
യുഡൈസ് കോഡ്32070301904
വിക്കിഡാറ്റQ64088820
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടപ്പുറം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ239
പെൺകുട്ടികൾ215
ആകെ വിദ്യാർത്ഥികൾ454
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്എ കെ ഫൈസൽ
എം.പി.ടി.എ. പ്രസിഡണ്ട്ബേബി വത്സൻ
അവസാനം തിരുത്തിയത്
01-01-2022ലിതിൻ കൃഷ്ണ ടി ജി




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

              തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന്  നൂറ്റിയൊന്ന്  വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട  ബ്ലാങ്ങാട് ദേശത്തെ  ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത  ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക്‌ അന്ന്അക്ഷരങ്ങൾ അന്യമായിരുന്നു ,പിന്നോക്കാവസ്ഥയിൽപെട്ട മൽസ്യ തൊഴിലാളികളുടെയും,കർഷക തൊഴിലാളികളുടെയും ബീഡി തൊഴിലാളികളുടെയും  മക്കൾക്ക് സ്കൂൾപഠനം ഒരു കേട്ടുകേൾവിയായിരുന്നു.ഇതിനൊരുമാറ്റം വരുത്തിയാണ് ആയിരത്തി തൊള്ളായിരത്തി പതിനാറിൽ  സ്കൂൾ നിലവിൽ വന്നത് .
              ബ്ലാങ്ങാട് ഗ്രാമത്തിലെ കുട്ടികളുടെ മത പഠനത്തിനായി ഉപയോഗിച്ചിരുന്ന ഓത്തുപള്ളികുടമാണ് സ്കൂൾ ആയി രൂപാന്തരപ്പെട്ടത് .രാവിലെ മദ്രസ പഠനം പത്തുമണിക്ക് സ്കൂൾ പഠനം .ഓലമേഞ്ഞ ഈ ഓത്തുപള്ളികുടം ഒരു കൊടുംകാറ്റിൽ നിലംപൊത്തി .കുട്ടികളുടെ പഠനം മുടങ്ങുമോ എന്നതായിരുന്നു രക്ഷിതാക്കളുടെ ഭയം  അവരുടെ ആശങ്കയ്ക്ക് വിരാമമിട്ടു ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ പുത്തൻപുരക്കൽ മുഹമ്മദുണ്ണി സ്കൂൾ ഏറ്റെടുത്തു ,
               അദ്ദേഹത്തിന്റെ  നിര്യാണത്തെ തുടർന്ന് ആയിരത്തിത്തൊള്ളായിരത്തി  നാല്പത്തിയൊന്നിൽ  ഉമ്മർ മൗലവി സ്കൂൾ മാനേജരായി .ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറിൽ  പുത്തന്പുളി വേലായുധൻ സ്കൂൾ  മാനേജർ ആയതോടെ സ്കൂൾ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തി , സ്കൂൾ കെട്ടിടത്തിന് മാറ്റം വന്നതോടെ കുട്ടികളുടെ പഠന നിലവാരവും   മികച്ചതായി .
               സ്കൂളിന്റെ ഇന്നത്തെ ഉയർച്ചയ്ക് ഇവിടുത്തെ മുൻപ്രധാനാധ്യാപകരുടെ പങ്ക് വലുതായിരുന്നു .പി.വി.മുഹമ്മദുണ്ണിമാസ്റ്റർ, പി.ടി.ഡേവിഡ്‌മാസ്റ്റർ,എന്നിവരുടെ സേവനം പ്രശംസനീയമാണ്. .ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയാറിൽ ആണ് ഇന്നത്തെ മാനേജർ പി.വി.രവീന്ദ്രൻ ചുമതല ഏറ്റത്.അദ്ദേഹത്തിന്റെ മാതാവുംഅധ്യാപികയുമായ അമ്മുടീച്ചറുടെ പ്രേരണയിലാണ് സ്കൂൾ കെട്ടിടത്തിന് കാതലായ മാറ്റംവരുത്താൻ മാനേജർ പി.വി.രവീന്ദ്രൻ തീരുമാനിച്ചത് .ഇത് സ്കൂളിന്റെ മാത്രമല്ല നാടിന്റെ തന്നെ മുഖച്ഛായമാറ്റി.എല്ലാ സൗകര്യവുമുള്ള മൂന്നുനില കെട്ടിടം നാടിന്റെ അഭിമാനമാണ്.
                വിവിധ കാലയളവിൽ ഒട്ടേറെ ബഹുമതികൾ സ്കൂളിനെ തേടിയെത്തി. രക്ഷാകർതൃസംഘടനയുടെയും, അധ്യാപകരുടെയും, മാനേജരുടെയും  ,സന്നദ്ധത സംഘടനകളുടെയും ,നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി വലിയതോതിലുള്ള പുരോഗതി സ്കൂളിനെ കൈവരിക്കാൻ കഴിഞ്ഞു.ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതിൽ കിട്ടിയ ജില്ലയിലെ "ബെസ്ററ്പി.ടി.എ.അവാർഡും",രണ്ടായിരത്തിൽ ലഭിച്ച സിറ്റിസൺ ഫോറത്തിന്റെ " ബെസ്ററ് എൽ .പി.സ്കൂൾ അവാർഡും" വിദ്യാഭ്യാസരംഗത്തുള്ള ഈ സ്കൂളിന്റെ പുരോഗതിയുടെ നേർസാക്ഷ്യങ്ങളാണ്.
                നിരവധി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്, ഉപജില്ലാ പ്രവൃത്തിപരിചയ മേളകൾ, കലാമേളകൾ,വിജ്ഞാനോത്സവം,പരീക്ഷകൾ എന്നിവയിൽ  ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങൾ ,തുടങ്ങിയവ  സ്കൂളിന് ലഭിച്ച ബഹുമതികളിൽ പ്രശംസനീയമാണ് .എൽ.പി .സ്കൂൾ ആണെങ്കിലും, ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങളിലായി  നാനൂറ്റിഅമ്പതോളം കുട്ടികളും പതിനേഴു  അധ്യാപകരും ,എൽ .കെ .ജി .യു.കെ .ജി .ക്ലാസ്സുകളിലായി ഇരുന്നോറോളം കുട്ടികളും അഞ്ചു അധ്യാപകരും ,ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട് .നൂൺ മീൽ ജീവനക്കാരായി രണ്ടു പേരും  ജോലി ചെയ്യുന്നു .കമ്പ്യൂട്ടർ ലാബ്, ലൈബ്രറി ,കബ്, ബുൾബുൾസംഘടനകൾ, പൂന്തോട്ടം ,പീച്ചി ഡാമിന്റെ മാതൃക ,എന്നിവയും വിദ്യാലയത്തെ ആകർഷകമാക്കുന്നു .
                മറ്റു സ്കൂളുകളിൽനിന്നും വ്യത്യസ്തമായി കനോലി കായലിനരികെ കുട്ടികൾ സ്കൂളിൽ എത്തിച്ചേർന്നിരുന്നത് സ്കൂളിന്റെ സ്വന്തം വഞ്ചിയിലായിരുന്നു.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ പരിശ്രമത്തിലൂടെ നടപ്പാലം യാഥാർഥ്യമായി .സ്കൂളിന്റെ ഭൂതകാലത്തെപ്പറ്റി ഇന്നത്തെ തലമുറയിലേക്കു വെളിച്ചം പകരുന്നതിനായി മുൻ പി.ടി.എ .നിർമിച്ച " പിന്നിട്ട പാതയിലൂടെ " എന്ന ഡോക്യൂമെന്ററിയും ഈ വിദ്യാലയത്തിന്റെ വേറിട്ടകാഴ്ചകളിൽ ഒന്നാണ് . 
                  സ്കൂളിന്റെ വളച്ചക്കുവേണ്ടിഇപ്പോഴത്തെ മാനേജരുടെയും, പ്രധാന അധ്യാപികയുടെയും, അർപ്പണമനോഭാവമുള്ള അദ്ധ്യാപകരുടെയും ,  രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും ,കൂട്ടായ പരിശ്രമത്തിലൂടെ ഞങ്ങൾ വീണ്ടും പുതിയ പാതകൾ തേടി മുന്നോട്ടു കുതിക്കുകയാണ്.
                                                                                                                   

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ ==               17   

ഓഫീസ് മുറി === 1

കമ്പ്യൂട്ടർ ലാബ് == 1

ലൈബ്രറി ======== 1

പാചക പുര ======= 1

നഴ്സറി ക്ലാസ് മുറികൾ ==          5 

ശൗചാലയം ========= 30

വെള്ളത്തിനുള്ള ടാപ്പ് == 12

കുടിവെള്ള ടാങ്ക് ==== 1

കുഴൽ കിണർ ====== 1

കിണർ ======== 1

സ്റ്റേജ്     ==========               1 
കൊടിമരം======                  1 

പൂന്തോട്ടം ======== 1

=== ==പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം

          ==

< 'പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞം

                                ജനുവരി  27 രാവിലെ  10.30 മണിക്ക്  പരിപാടി  തുടങ്ങി .അസ്സംബിയിൽ   ഒരു ലഘു  വിവരണം  നൽകി .അതിനുശേഷം  രക്ഷിതാകൾ പൂർവ്വവിദ്യാർത്ഥികൾ  എന്നിവർ  നിന്നു കൊണ്ട്  പ്രധാന അദ്ധ്യാപിക പ്രതിജ്ഞ ചെയ്തു.വിദ്ധ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുവാൻ വേണ്ടി പുതിയ പ്രവർത്തങ്ങൾ കണ്ടെത്തി . പി ടി എ പ്രസിഡന്റ് ഇതിനെ കുറിച്ച് ഒരു വിവരണം നൽകി. ഈ വിദ്യാലയത്തിൽ ഇന്ന് മുതൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിച്ചു. 11.30 യ്ക്ക്   ശേഷം പരിപാടി അവസാനിപ്പിച്ചു .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1 പി.വി.മുഹമ്മദുണ്ണി മാസ്റ്റർ 
 
  2  കുമാരൻ മാസ്റ്റർ 
  3  പി. റ്റി .ഡേവിഡ് മാസ്റ്റർ 
  4 എം.സി. അയ്ഷ ടീച്ചർ 
  5 കെ. കെ. ഗീത ടീച്ചർ 
  6 സി. സി. സിസിലി ടീച്ചർ .






പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.5632587,76.0238027|zoom=10}}