ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nhanbabu (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയിൽ
അവസാനം തിരുത്തിയത്
13-01-2022Nhanbabu





ചരിത്രം

ഹരിതാഭമായ ഗ്രാമ ഭംഗി തുളുമ്പുന്ന മന്ദമാരുതൻ ചിലപ്പോഴൊക്കെ കുന്നുകളോട് കിന്നാരം പറയുന്ന വശ്യമനോഹര സുന്ദര ഭൂമിയാണ് മടിക്കൈ ഗ്രമ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയിൽ ഗ്രാമം. ഗ്രാമീണത മാത്രം കൈമുതലായുള്ള ഗ്രാമവാസികൾ താമസിക്കുന്ന കാഞ്ഞിരപ്പൊയിൽ ചരിത്രത്താളുകളിൽ സമരത്തിന്റേയും സഹനത്തിന്റേയും ഉദാത്തമായ തെളിവാണ്.സ്വാതന്ത്ര്യാനന്തരം നിലകൊണ്ടിട്ടുള്ള ഗ്രാമ ഭരണ ചരിത്ര ത്താളുകളിൽ നിലവിൽ വന്ന പഞ്ചായത്ത് സംവിധാനത്തിൽ മടിക്കൈ പൊൻതൂവലുകളാൽ അലങ്കരിക്കപ്പട്ടു.ഒട്ടനവധി ധീരസമരനായകർ നാടിന്റെ ഉന്നമനത്തിനായി സ്വജീവിതത്തിന് സ്ഥാനം നൽകാതെ പ്രവർത്തിച്ചതിന്റെ ഫലമായി നാട്ടു നന്മയുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ സാധ്യമായി.'

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമായിട്ടുള്ള ജ്.എച്ച്.എസ് കാഞ്ഞിരപ്പൊയിൽ ആർ.എം.എസ് എ പദ്ധതിയിലൂടെ അപ്ഗ്രേഡ് ചെയ്യപ്പെട്ടതാണ്.യു.പി എൽ പി തലം വരെയുള്ള വിദ്യാലയം ഹൈസ്കൂളായി ഉയർത്തിയതിന് ശേഷം 2016ലാണ് ജി.എച്ച.എസ് കാഞ്ഞിരപ്പൊയിൽ ഒരേ സ്കൂളായി അംഗീകാരം ലഭിച്ചത്.കഴിഞ്ഞ വർഷം മുതൽ ഫണ്ട് വിനിയോഗത്തിലൂടെ പുതിയ കെട്ടിടങ്ങൾ നിർമ്മാണ പ്രവർത്തനത്തിലാണ്.ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളുടെ പ്രവർത്തനം പുർത്തിയായാൽ ക്ലാസ്സുകൾ ആധുനിക സംവിധാനത്തോടെ നടത്താൻ പറ്റിയ ഭൗതീക സാഹചര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതായിട്ടുണ്ട്.ക്ലാസ്സുകൾ സ്മാർട്ടാക്കുന്നതിനോടൊപ്പം ജൈവ വൈവിധ്യ പാർക്ക്,ഔഷധതോട്ടം,സ്കൂൾ പച്ചക്കറി എന്നിവ തയ്യാറാക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങേണ്ടതായിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇക്കോ ക്ലബ്
  • ഐടി ക്ലബ്ബ്
  • ജൂണിയർ റെഡ് ക്രോസ്
  • ഹെൽത്ത് ക്ലബ്
  • അക്കാദമിക് ക്ലബുകൾ
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സീഡ്
  • തണൽ വാട്ട്സാപ്പ് ഗ്രൂപ്പ്
        • മാഗസിൻ***

ക്ലാസ്സ് മാഗസിനുകൾ ദിനാചരണങ്ങളുടെ ഭാഗമായി നടന്നു വരുന്നു. ദിനാചരണങ്ങളിൽ അതിന്റെ പ്രാധാന്യത മനസ്സിലാക്കി കൊണ്ട് നിർമ്മിക്കുന്ന മാഗസിനുകൾ റഫറൻസ് മാതൃകകൾ തന്നെയാണ്.ഭാഷാ പരമായും ലേഖനപരമായും വിദ്യാർത്ഥികളുടെ കഴിവിനെ മെച്ചപ്പെടുത്തുകയാണ് മാഗസിനുകളിലൂടെ ലഭ്യമാകുന്നത്.


      • വിദ്യാരംഗം കലാസാഹിത്യവേദി***

പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പരോക്ഷമായി കുട്ടികളുടെ പഠനമികവിനെ പ്രോത്സാഹിപ്പിക്കാൻ കാരണമാകുന്നു.പ്രശസ്തരായ സാഹിത്യകാരൻമാരുടെ ദിനാചരണങ്ങളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.

കാഞ്ഞിരപ്പൊയിൽ ഹൈസ്കൂളിലെ മുൻ പ്രധാനധ്യാപകർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3276675,75.1690393 |zoom=13}}