എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ ആഘോഷങ്ങൾ

ക്രിസ്തുമസ്

ഒരു ക്രിസ്മസ് കാലം കൂടി വരവായി. പുൽത്തൊഴുത്തിൽ ജാതനായ ഉണ്ണിയേശുവിന്റെ ജന്മദിനം ഓർമ്മ പുതുക്കുന്നതിന്റെ ഒരു പുലരികുടി എത്തുന്നു.ഈ കോവിഡ് മഹാമാരിക്കിടയിലും, എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് ഇടയാറന്മുള എ.എം. എം ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് കരോൾ സർവീസ് വളരെയധികം ഭംഗിയായി നടത്തപ്പെട്ടു.

പ്രാരംഭഗാനം വളരെ മനോഹരമായി അധ്യാപകർ ആലപിച്ച ശേഷം, റവ.റെജി ഡാൻ ഫിലിപ്പ് പ്രാർത്ഥന നടത്തി.മാസ്റ്റർ അരുൺ കോശി യേശുവിന്റെ ജനനത്തെ ആസ്പദമാക്കിയുള്ള വേദഭാഗം വായിച്ചു.സ്വാഗത പ്രസംഗം നിർവഹിച്ചത് എച്ച് എം ഇൻചാർജ് ശ്രീമതി അനില സാമുവേൽ ആണ്. അധ്യക്ഷ പ്രസംഗം നടത്തിയത് സ്കൂൾ മാനേജർ റവ എബി ടി മാമ്മൻ അച്ഛനാണ്. സംഗീത അധ്യാപകനായ ശ്രീ അജിത് കുമാർ ടി സി ശ്രുതിമധുരമായ ഗാനമാലപിച്ചു. ക്രിസ്മസ് കരോൾ ഗാനങ്ങൾ അധ്യാപകരും, കുട്ടികളുംഅതി മനോഹരമായി ആലപിച്ചു എം.ടി എസ്.എസ് അസിസ്റ്റന്റ് സെക്രട്ടറി റവ.സനൽ ചെറിയാൻ സ്നേഹം,സന്തോഷം സമാധാനം എന്നിവയെക്കുറിച്ചും അച്ഛന്റെ ജീവിതത്തെ ആസ്പദമാക്കിയും സന്ദേശം നൽകി.

കുട്ടികളുടെ പരിപാടികൾ ആയ ടാബ്ലോ, സാന്താക്ലോസ്, എന്നിവയും വളരെ മനോഹരമായി വേദിയിൽ കുട്ടികൾ കാഴ്ചവച്ചു. കൊറിയോഗ്രാഫി ചെയ്തത് കുമാരി ശ്രേയ & പാർട്ടിയാണ്. കൃതജ്ഞത നിർവഹിച്ചത് ശ്രീമതി ഷീന മാത്യുവാണ് പ്രാർത്ഥനയോടുകൂടി ക്രിസ്മസ് കരോൾ സർവീസ് പര്യവസാനിച്ചു. ശ്രീമതി ഷീന മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കാരോൾ സർവീസിന്റെ അവതാരകയായി എത്തിയത് ശ്രീ ജെബി തോമസ്, ശ്രീമതി മേരി സാമുവൽ എന്നിവരാണ്. ക്രിസ്മസ് കരോൾ സർവീസ് ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.

ഓണാഘോഷങ്ങൾ

ഓണാഘോഷ പരിപാടികൾ വളരെ വിപുലമായി കോവിഡിന്റെ സാഹചര്യത്തിൽ വെർച്വൽ ആയി നടത്തുകയുണ്ടായി.സഹജീവികളെ കരുതുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ ഭവനങ്ങളിൽ ഓണം കൊണ്ടാടിയത്.

വിവിധ ക്ലാസ്സുകളിലെ കുട്ടികൾ,അവരവരുടെ വീടുകളിൽ ഇട്ട അത്തപ്പൂവ്, ഊഞ്ഞാൽ ആട്ടം, സദ്യ വട്ടം ഒരുക്കുന്നത്, അവർ പാടിയ നാടൻപാട്ട് ഇങ്ങനെ ചെറുതും വലുതുമായ പരിപാടികൾ ഒത്തുചേർത്തുകൊണ്ട് ക്ലാസ്സ്‌ തലത്തിൽ വീഡിയോ നിർമ്മിച്ചു.

ഗൂഗിൾ മീറ്റിലൂടെ സിനിയർ ടീച്ചർ അനില സാമൂവേൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ആശംസകൾ അറിയിച്ചു. കുട്ടികൾ തയ്യാറാക്കിയ വീഡിയോ ഷെയർ ചെയ്ത് കാണിച്ചതിലൂടെ ഓണാഘോഷ പരിപാടികളുടെ തനിമ കുട്ടികൾക്ക് മനസ്സിലായി.