ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

കരുവാറ്റ പ‍ഞ്ചായത്തിന്റെ വടക്കേഅറ്റത്ത് പുഴയും പാടശേഖരങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്കൂൾ 1907 കാലത്ത് ചക്കിപ്പറമ്പ്എന്ന സ്ഥലത്തായിരുന്നു. ആദ്യത്തെ അധ്യാപകർ പാലപ്പറമ്പിൽ നാരയണൻ സാർ, തമ്പിസാർ എന്നിവരായിരുന്നു.കാരമുട്ട് സ്കുൂൾ എന്നറിയപ്പെടൂന്ന ഈ വിദ്യാലയം പ്രാരംഭകാലംമുതലേ ഹരിജൻ കോളനി നിവാസികളുടെയും കർഷക തൊഴിലാളികളുടെയൂം സരസ്വതീക്ഷേത്രമാണ് . കുുടിപള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു.1950 -ൽ നിസ്വാർത്ഥമതികളായ നാട്ടുകാരുടെ സഹായത്താൽ 2-ാം ക്ലാസ്സ്വരെയുള്ള സ്കൂൾആയിമാറി . പിന്നീട് സർക്കാർഏറ്റെടുത്തു 4-ാം ക്ലാസുവരെ പ്രവർത്തിച്ചുതുടങ്ങി.