മുട്ടുങ്ങൽ സൗത്ത് യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുട്ടുങ്ങൽ സൗത്ത് യു പി എസ് | |
---|---|
വിലാസം | |
ചോറോട് മുട്ടുങ്ങൽ വെസ്റ്റ്-പി.ഒ, , -വടകര വഴി 673106 | |
സ്ഥാപിതം | 1868 |
വിവരങ്ങൾ | |
ഫോൺ | 0496-2514197 |
ഇമെയിൽ | 16253hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16253 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ .ജീജ |
അവസാനം തിരുത്തിയത് | |
12-01-2022 | 16253hm |
== ചരിത്രം ==
ചോമ്പാല ഉപജില്ലയിൽ പഴക്കം കൊണ്ട് രണ്ടാം സ്ഥാനം അലങ്കരിക്കുന്ന വിദ്യാലയമാണ് മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ . 1868 ൽ ശ്രീ ചാത്തൻ ഗുരുക്കൾ . മത്സ്യ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് കടൽ തീരത്തോടനുബന്ധിച്ചായിരുന്നു വിദ്യാലയം സ്ഥാപിച്ചത് .എന്നാൽകുറച്ചുകാലത്തെപ്രവർത്തനത്തിനു ശേഷം ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തോടനുബന്ധിച്ച് "തിക്കോടിന്റെ വിട" എന്ന പറമ്പിലേക്ക് പ്രവർത്തനം മാറ്റി. ശ്രീ ചാത്തൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റ മകൻ ശ്രീ കണ്ണൻ ഗുരുക്കൾ ഈ സ്കൂളിന്റ മാനേജരായി . അദ്ധേഹം ഇവിടെ അധ്യാപകനുമായിരുന്നു.
ശ്രീ കണ്ണൻ ഗുരുക്കൾക്ക് ശേഷം അദ്ധേഹത്തിന്റെ മകൻ ടി.എച്ച് കൃഷ്ണൻ മാസ്റ്റർ ഈ വിദ്യാലയത്തിന്റെ മാനേജരായി . 61 വർഷം മാനേജരായി സേവനമനുഷ്ഠിച്ചു . ദീർഘകാലം ഇവിടെ അധ്യാപകനുമായിരുന്നു ശ്രീ കൃഷ്ണൻ മാസ്റ്റർ . ഈ കാലയളവിൽ വിദ്യാലയം യുപിസ്കൂളായി അപ് ഗ്രേഡ് ചെയ്ത് ഇന്നത്തെ മുട്ടുങ്ങൽ സൗത്ത് യു.പി സ്കൂൾ നിലവിൽ വന്നു .
ശ്രീ കൃഷ്ണൻ മാസ്റ്ററുടെ മരണാനന്തരം അദ്ദേഹത്തിന്റെ സഹധർമ്മിണിയും ,ദീർഘകാലം ഹെഡ്മിസ്ട്രസ്സുമായിരുന്ന ശ്രീമതി. നാരായണി ടീച്ചർ വിദ്യാലയത്തിന്റെ മാനേജരായി . ശ്രീമതി.നാരായണി ടീച്ചർക്കു ശേഷം അവരുടെ മകനും വി.എച്ച് .എസ് .സി അസിസ്റ്റന്റ് ഡയറക്ട്ടറുമായിരുന്ന ശ്രീ . ടി.എച്ച് വിജയരാഘവൻ വിദ്യാലയത്തിന്റെ മാനേജരായി തുടരുന്നു. ഹെഡ് മിസ്ട്രസ്റ്റ് കെ ജീജ ടീച്ചറുടെ നേതൃത്വത്തിനു കീഴിൽ അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം തുടങ്ങി വിവിധ വിഷയം കൈകാര്യം ചെയ്യുന്ന പതിനഞ്ച് അധ്യാപകരും 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 230 വിദ്യാർത്ഥികളും ഒരു അധ്യാപകേതര ജീവനക്കാരനും , പാചക തൊഴിലാളിയുംവിദ്യാലയത്തിൽസേവനമനുഷ്ഠിക്കുന്നുണ്ട് . സുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്ന പി.ടി.എ യും , എല്ലാ വിധപിന്തുണയും നൽകുന്ന നാട്ടുകാരും , സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പും ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ് . ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെക്കുന്ന പി.ടി എ ക്കുള്ള സബ്ജില്ലാതല പുരസ്ക്കാരം രണ്ട് തവണ നേടിയെടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
രണ്ടുനിലയുടെ പണി പൂർത്തീകരിച്ച ആധുനിക സൗകര്യങ്ങൾ ഒരുക്കിയ ക്ലാസ് മുറികൾ. ഇരുമ്പ് ഫ്രെയിമിൽ തയ്യാർ ചെയ്ത ബെഞ്ചുകളും ഡസ്കുകളും കുറ്റമറ്റ പം നോപകരണങ്ങൾ, സ്കൂൾ ബസ് ,മെസ്സ് ഹാൾ, കിച്ചൺ കം സ്റ്റോർ, ഊഞ്ഞാൽ, സീ സോ, സ്റ്റേജ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ബാൻറ് ട്രൂപ്പ്, ടോയിലറ്റ്, വാട്ടർ പ്യൂരിഫയർ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങൾ തയ്യാർ ചെയ്തിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കൂറ്റാരി നാരായണക്കുറുപ്പ് ,
- നാരായണി ടീച്ചർ,
- ടി പി ജാനു ടീച്ചർ,
- ജാനു ടീച്ചർ,
- സരോജിനി ടീച്ചർ,
- നഫീസ ടീച്ചർ,
- പാറു ടീച്ചർ,
- മൂസ മാസ്റ്റർ ,
- ജാനകി ടീച്ചർ,
- കണാരൻ മാസ്റ്റർ,
- നാരായണൻ മാസ്റ്റർ,
- ബാലകൃഷ്ണൻ മാസ്റ്റർ,
- ദാമു മാസ്റ്റർ,
- സുമ ടീച്ചർ,
- കൃഷ്ണ സാരാഭായ്,
- ജയശ്രീ ടീച്ചർ,
- രാജൻ മാസ്റ്റർ.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: ഉപേന്ദ്രൻ
- ഡോ: സനു ഉപേന്ദ്രൻ
- പ്രൊഫ: ടി എച്ച് മോഹനൻ
- വിജയരാഘവൻ
- ഡോ: ഇന്ദിര
- പ്രൊഫ: നാസർ
- ഷാജഹാൻ (ഏഷ്യാനെറ്റ് )
- പ്രൊഫ: അസീസ്
- ലക്ച്ചർ :രാജൻ മാസ്റ്റർ
- എഞ്ചിനീയർ രാജീവൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}