ഗവ. എൽ പി എസ് ചേന്ദമംഗലം
ഗവ. എൽ പി എസ് ചേന്ദമംഗലം | |
---|---|
വിലാസം | |
ചേന്ദമംഗലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-02-2017 | 25802 |
'
- ചേന്ദമംഗലം ഗവ:എല്‍.പി.സ്കൂള്‍' ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വതന്ത്ര എല്‍.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ല്‍ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂള്‍ കെട്ടിടത്തിലെ ഷണ്‍മുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. എം ഉണ്ണിക്കൃഷ്ണമേനോന്‍,. എം. ഐ. പുരുഷോത്തമന്‍ എന്നിവ൪ ചുരുങ്ങിയ കാലയളവുകളില്‍ പ്രധാനാധ്യാപകരായി. 1964-ല്‍ പി.ടി.ദേവസ്സിക്കുട്ടിമാസ്റ്റ൪ പ്രധാനാധ്യാപകനായി ചുമതലയേറ്റു.വിദ്യാലയത്തിനു വേണ്ടി 86 1/2 സെന്റ് സ്ഥലം കണ്ടെത്തുകയും തുട൪ന്ന് രണ്ടു കെട്ടിടങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തത് അക്കാല-ത്തെ PTA യുടെയും പ്രധാനധ്യാപകന്റെയുംശ്രമഫലമായാണ്.സ്കൂള്‍കെട്ടിടംഒഴികെവിദ്യാലയത്തിനാവശ്യമായ മറ്റു സജ്ജീകരണങ്ങള്‍എല്ലാം ഒരുക്കുന്നതില്‍ അന്നത്തെ P.T.Aയുടെ ശ്രമങ്ങള്‍ തങ്കലിപികളില്‍ കുറിച്ചുവയ്ക്കേണ്ടവ തന്നെയാണ്. CARE ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അരി ഭക്ഷണം നല്കുുന്ന ക്ഷേമപരിപാടി 1975 മുതല്‍ വിജയപ്രദമായി നടപ്പാക്കിയ കേരളത്തിലെ ആദ്യവിദ്യാലയമാണിത്.വിദ്യാലയത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെയും ക൪മ്മോത്സുകരായ.അധ്യാപക-രക്ഷാക൪ത്തൃ സമിതിയുടെയും അ൪പ്പണ ബോധത്തോടെയുള്ള പ്രവ൪ത്തനങ്ങള്‍ കൊണ്ടും കാലാകാലങ്ങളിലെ വിദ്യാഭ്യാസ ഉപജില്ലാ
ആഫീസ൪മാരുടെ പുരോഗമനപരമായ നി൪ദ്ദേശങ്ങള്‍ പ്രാവ൪ത്തികമാക്കിയതുകൊണ്ടും ഈ സ്ഥാപനത്തിന് പലവിധ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം വിലയിരുത്തലായാണ് വിദ്യാലയ ശില്പിയായ .P.T.ദേവസിക്കുട്ടി മാസ്റ്റ൪ സംസ്ഥാന-ദേശീയ അവാ൪ഡുകളാല്‍ ആദരിക്കപ്പെട്ടത്. 1988-ല്‍ ഈ വിദ്യാലയത്തില്‍ പ്രീ-പ്രൈമറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു ഈ വിദ്യാലയം 1986-ല്‍ സമുചിതമായി തന്റെ 25-ാം പിറന്നാളും 2011-ല്‍ 50-ാം പിറന്നാളും ആഘോഷിച്ചു.നാട്ടുകാരുടെ സ്നേഹലാളനങ്ങള്‍ ഏറ്റുവാങ്ങി ഈ വിദ്യാലയം ഇന്നും ചേന്ദമംഗലം ഗ്രാമത്തില്‍ പ്രൗഢിയോടെ നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
* -ഓപ്പണ്‍ സ്റ്റേജ് * 1988-ല്‍ പ്രീ-പ്രൈമറി വിഭാഗം * 1998-ജനകീയാസൂത്രണപദ്ധതി പ്രകാരം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നല്‍കി. * 2005-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി. * 2009- Semi Permanent കെട്ടിടം ഗ്രില്‍ വയ്ക്കല്‍,Office മുറി ടൈല്‍ വിരിക്കല്‍. * 2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടില്‍ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റല്‍,പെയിന്റിംഗ്,സീലിംഗ്. * 2012-അഭ്യുദയകാംക്ഷിയുടെ സഹായത്തോടെ കംപ്യൂട്ട൪ ലാബ് സജ്ജമാക്കി. * 2014 -MLA ഫണ്ടില്‍ നിന്നും സ്വന്തമായി സ്കൂള്‍ വാഹനം. * 2015-MLA ഫണ്ടില്‍ നിന്നും പുതിയ പാചകപ്പുര. * 2016-സഹായമനസ്കരുടെ സഹകരണം വഴി പ്ലേ-പാ൪ക്ക് നി൪മ്മാണം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- .P.T.ദേവസിക്കുട്ടി മാസ്റ്റ൪
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=1