ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം | |
---|---|
വിലാസം | |
ചവറസൗത്ത് ചവറസൗത്ത് , ചവറസൗത്ത് പി ഒ പി.ഒ. , 681584 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 8 - 1880 |
വിവരങ്ങൾ | |
ഫോൺ | 0476 2883185 |
ഇമെയിൽ | gupschavarasouth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41339 (സമേതം) |
യുഡൈസ് കോഡ് | 32130400307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 675 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കൃഷ്ണകുമാരി എസ് |
പി.ടി.എ. പ്രസിഡണ്ട് | രാജേന്ദ്ര പ്രസാദ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | സരസ്വതി പിള്ള ടി |
അവസാനം തിരുത്തിയത് | |
31-12-2021 | Mtjose |
ചരിത്രം
ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് അഷ്ടമുടിക്കായലിലെ ഏറ്റവും വലിയ തുരുത്തുകളിലൊന്നിലായ തെക്കുംഭാഗം തുരുത്തിലാണ്. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. മൂന്നു വശവും അഷ്ടമുടിക്കായലും ഒരു വശം പാവുമ്പാ തോടുമാണ് ഗ്രാമത്തിന്റെ അതിർത്തികൾ. കൊല്ലം ജില്ലയിൽ പരവൂരിനടുത്ത് മറ്റൊരു തെക്കുംഭാഗം ഉള്ളതുകൊണ്ടു ഇത് ചവറ തെക്കുംഭാഗം എന്നും അത് പരവൂർ തെക്കുംഭാഗം എന്നും അറിയപ്പെട്ടു. ബ്രിട്ടീഷുകാർ ഈ സ്ഥലത്തെ ചവറ സൌത്ത് എന്നു വിളിച്ചു. ദളവാപുരം പാലവും പാവുമ്പ പാലം എന്നി രണ്ടു പാലങ്ങൾ ആണ് ഈ തുരുത്തിനെ പുറമേക്ക് ബന്ധിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ മഹാകവി അഴകത്ത് പദ്മനാഭരക്കൂറുപ്പിന്റെയും,സ്വാമി ഷണ്മുഖദാസിന്റെയും ഒ.നാണു ഉപാദ്ധ്യായയുടെയും കാഥികൻ വി. സാംബശിവന്റെയും ജന്മം കൊണ്ട് അനുഗ്രഹിക്കപ്പെട്ടതാണ് ഈ ഗ്രാമം.
ഗ്രാമത്തിൽ നല്ല വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിൽ അഴകത്ത് കുടുംബം ബദ്ധശ്രദ്ധരായിരുന്നു. ഇരുനൂറു വർഷങ്ങൾക്കു മുമ്പ് അഴകത്തു കുടുംബാംഗങ്ങൾക്കു വേണ്ടി അവരുടെ കുടുംബത്തിൽ തന്നെ ഒരു ചെറിയ വിദ്യാലയം തുടങ്ങുകയായിരുന്നു. പിന്നീട് അത് പൊതുജനങ്ങൾക്ക് കൂടി സൌകര്യപ്രദമാകുന്ന തരത്തിൽ ഇപ്പോൾ ഉള്ള കുളങ്ങരവെളി ദേവീപീഠം സ്ഥിതി ചെയ്യുന്ന കുളങ്ങരവെളി മൈതാനത്തിനടുത്തുള്ള സ്ഥലത്തേക്കു മാറ്റുകയായിരുന്നു. 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി 1956 ൽ കേരളസംസ്ഥാനം രൂപീകരിക്കുകയും ചെയ്തപ്പോൾ സ്കൂൾ ഭരണം കേരള വിദ്യാഭ്യാസവകുപ്പിനു കീഴിൽ വരുകയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41339
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ