വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ/അക്ഷരവൃക്ഷം/ പുതിയ മന്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:34, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതിയ മന്ത്രം | color= 5 }} <center> <poem> കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതിയ മന്ത്രം

  
കിളികൾ പാടിപ്പറക്കുന്നതും,
പുലരി പുഞ്ചിരി പൊഴിക്കുന്നതും,
വള്ളികൾ തലയാട്ടിയാടുന്നതും,
ഇത്രനാളും എനിക്കന്യമായോ,
നിന്നിലിത്രയും ശാന്തത
തന്ന തീ വൈറസിൻ വിളയാട്ടം
നാടും നഗരവും നിലച്ചിടുമ്പോൾ,
പ്രകൃതി, തൻ ലാളിത്യം തേടിടുന്നു,
വൈറസിൻ ഭീതിയിൽ
കൂട്ടിലൊതുങ്ങി നമ്മൾ,
സ്വതന്ത്ര്യ ലഹരിയിൽ പ്രകൃതിയും,
പ്രകൃതിയെ കാൽച്ചുവട്ടിലാക്കുന്നതല്ല
അതിനോടിണങ്ങുന്നതാണ്
അതിജീവനത്തിൻ പുതിയ മന്ത്രം'

അനിറ്റ് എലിസബത്ത് റോയി
10 C Valliyodan Kelunair Smaraka HS Varakkad
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത