ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ വ്യത്യസ്തമായ ക്രിയകൾ ലളിതമായി ചെയ്യാനുള്ള ശാസ്ത്രീയ സൂത്രങ്ങളുമായുള്ള ഗണിത വിസ്മയം സംഘടിപ്പിച്ചു. ഗണിതത്തിലെ അടിസ്ഥാന ക്രിയകൾ കൈകാര്യം ചെയ്യാനുള്ള സംഖ്യാവബോധം ഉറപ്പിക്കുന്ന ഗണിത സൂത്രങ്ങളാണ് അവതരിപ്പിച്ചത്.കുട്ടികൾക്ക് ഗണിത അഭിരുചി വളർത്തുന്ന പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. രസകരമായ പസിൽ ഗണിത അധ്യാപകർ ക്ലബ് പ്രവർത്തനങ്ങളിൽ കൊടുത്തുവരുന്നു. ശാസ്ത്രരംഗം ചോമ്പാല ഓൺലൈൻ മത്സരങ്ങളുടെ ഭാഗമായി നവംബർ 12 നു ഗണിതആശയ അവതരണം അവതരിപ്പിച്ചു

ഹിന്ദി ക്ലബ്ബ്

ഹിന്ദി ഭാഷയിൽ നൈപുണ്യം വളർത്തുകയും രചനാ പാഠവം വളർത്തിയെടുക്കുവാനും സർവ്വോപരി ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താത്പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ദിനാചരണങ്ങൾക്ക് കൂടുതൽ ഊന്നൽ കൊടുത്തു കൊണ്ട് ദിനാചരണങ്ങളുടെ പ്രസക്തി മനസ്സിലാക്കുകയും അനുബന്ധ പ്രവർത്തനങ്ങൾ കുട്ടികളെ കൊണ്ട് ചെയ്യിക്കുകയും ചെയ്യുന്നു.

ക്ലബ്ബ് കൺവീനർ : അംബിക ടീച്ചർ