ജി.എച്ച്.എസ്സ്.കുമരപുരം
ജി.എച്.എസ്.എസ്.കുമരപുരം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
'
- പാലക്കാട് നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കല്‍പ്പാത്തിയില്‍ സ്ഥിതിചെയ്യുന്നു.
കോയമ്പത്തുര് എയര്‍പ്പോട്ടില്‍ നിന്നും 50 കി.മി. അകലം
| ജി.എച്ച്.എസ്സ്.കുമരപുരം | |
|---|---|
| വിലാസം | |
കുമരപുരം പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 11 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 02-10-2012 | Ghsskumarapuram |
പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് കുമരപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍. രഥോത്സവത്തിനു പ്രസിദ്ധമായ കല്‍പ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സര്‍ക്കാര്‍ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേര്‍ന്ന് 1973 നവംബര്‍ മാസത്തിലാണ് സ്കൂള്‍ നിലവില്‍ വന്നത്.ഹൈസ്കൂള്‍ മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളു.
ചരിത്രം
1973 നവംബര്‍ മാസത്തില്‍ നിലവില്‍ വന്ന വിദ്യാലയത്തില്‍ ആദ്യ 8-10 ക്ലാസ് ബാച്ചില്‍ 51 കുട്ടികളാണ് ഉണ്ടായിരുന്നത് .സ്കൂളിന്റെ നടത്തിപ്പിനായി പി.എം.ജി സ്കൂളിലെ രസതന്ത്രം അദ്യാപകന്‍ പി.പി.യതീന്ദ്രന്‍മാഷിനെ ഹെഡ്മസ്റ്റര്‍ഇന്‍ചാര്‍ജായി ഡി.ഇ.ഒ നിയമിച്ചു . ബാക്കി അദ്ധ്യാപകരെ എംപ്ലോയ് മെന്‍റില്‍നിന്നും പുറത്തുന്നിന്നും നിയമിച്ചു . 1976ല്‍ആദ്യ എസ്സ്.എസ്സ്.എല്‍സി പരീക്ഷ നടത്തി
ഭൗതികസൗകര്യങ്ങള്‍
ഒന്നേകാല്‍ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും . അതിവിശാലമായ കമ്പ്യൂട്ടര്‍ലാബുമുണ്ട്
മുന്‍ സാരഥികള്‍
സി.ആര്‍.കൃഷ്ണന്‍ -1976-78
പി.കുട്ടിശങ്കരമേനോന്‍-1978-81
സി.ആര്‍.വെങ്കിട്ടരാമന്‍-1981-84
പി.പി,യതീന്ദ്രന്‍-1984-86
ജെ.ജയ-1986-1990
കെ.കെ.ഏലമ്മ-1990-1991
ബി. കൃഷ്ണമ്മ-1991-1993
ടി.എ.കുഞ്ഞികൃഷ്ണന്‍-1993-96
ആര്‍.സരോജിനിയമ്മ-1996-97
നിര്‍മ്മലദേവി-1997-98
എം.പി.ഇന്ദിരാദേവി-1998-99
കെ.വി.രാധ-1999-2000
ഇ.ശ്രിദേവി-2000-01
പി.സി.ഉമാദേവി-2001-04
കെ.എന്‍.വാസുദേവന്‍-2004-07
പരിമളം-2007-2009
മേഴ്സി ജോസഫ്-2009-2011
TO SEE OUR TEACHERS CLICK HERE
2011-2012 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍' അറിയുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
2012-2013 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍'
ജി. എച്ച്.എസ്സ്. എസ്സ്. കുമരപുരം.
പ്രവേശനോത്സവം 2012(04/06/2012)
30-05-2012-നു് സ്കൂളില്‍ ചേര്‍ന്ന P.T.A എക്സിക്യൂട്ടീവു് കമ്മിറ്റിയില്‍ നവാഗതരെ ആഘോഷത്തോടെ
സ്വീകരിക്കുവാന്‍ തീരുമാനമെടുത്തു.
സ്കൂള്‍ തുറന്ന ദിവസം ചേര്‍ന്ന വിപുലമായ അസ്സംബ്ലിയില്‍ പുത്തന്‍ കൂട്ടരെ വിദ്യാര്‍ത്ഥികള്‍ സ്വാഗത
ഗാനത്തോടെ സ്വീകരിച്ചു.
P.T.A പ്രസിഡന്റു്,വാര്‍ഡു് കൗണ്‍സിലര്‍ എന്നിവര്‍ കുട്ടികളെ സ്വാഗതം
ചെയ്തു കൊണ്ടു സംസാരിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പലും H.M-ഉം മുതിര്‍ന്ന വിദ്യാര്‍ത്ഥികളും നവാഗതര്‍ക്കു
ലഡു വിതരണം ചെയ്തു.
രക്ഷിതാക്കളും പങ്കെടുത്ത അസ്സംബ്ലിയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം-
സ്നേഹസ്പര്‍ശം- സ്കൂളിലെ കായികാദ്ധ്യാപകന്‍ വായിച്ചു.
ലോക പരിസ്ഥിതി ദിനം 2012(5/6/2012)
സ്കൂള്‍ മുറ്റത്തു് കണിക്കൊന്ന നട്ടുകൊണ്ടു് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷം ഹെഡ്മിസ്ട്രസ്സു്
ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു് ക്ലബ്ബു് കണ്‍വീനറും അംഗങ്ങളും ചേര്‍ന്നു് സ്കൂള്‍ പരിസരത്തു് നെല്ലി,മഹാഗണി,ഇലഞ്ഞി തുടങ്ങിയ വൃക്ഷത്തൈകള്‍ നട്ടു.
മള്‍ട്ടി മീഡിയ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കെ.സാജു,വി.ജി.എസ്സു് നായര്‍,പി.പി.രമേശ്,ബീന ടീച്ചര്‍
എന്നിവര്‍ സംസാരിച്ചു.
പരിസഥിതി ബോധവല്‍ക്കരണ ക്ലാസ്സു് നടന്നു.അന്നേദിവസം തന്നെ കുട്ടികള്‍ക്കായി
ചിത്രരചന,കഥ,കവിതാരചന മത്സരങ്ങള്‍ നടത്തി.വൃക്ഷത്തൈ വിതരണവും നടന്നു. 


ലോക മയക്കുമരുന്നു് വിരുദ്ധ ദിനം പുകയില വിരുദ്ധദിനം(26/06/2012)
ലഹരി വിരുദ്ധ ദിനത്തില്‍ ജൂണ്‍ 26-നു് സ്കൂളില്‍ ചേര്‍ന്ന അസ്സംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ
എടുത്തു.
ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ശ്രീകുമാരി,നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍ ശ്രീ.കെ.കെ.സാജു എന്നിവര്‍
ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി.
പരിസ്ഥിതി ദിനാഘോഷ മത്സരങ്ങളിലെ വിജയികള്‍ക്കു്
സമ്മാനങ്ങള്‍ നല്‍കി.ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന മാരകരോഗങ്ങളെക്കുറിച്ചുള്ള
ഫോട്ടോപ്രദര്‍ശനം നടത്തി.
രക്ത ഗ്രൂപ്പു് നിര്‍ണ്ണയ ക്യാമ്പു്(JULY 7)
ജൂലൈ 7-തീയതി 8,9,10ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സ്കൂളില്‍ രക്ത ഗ്രൂപ്പു നിര്‍ണ്ണയ ക്യാമ്പു നടത്തി.
ഹെഡ്മിസ്ട്രസ്സ് ശ്രീകുമാരി ടീച്ചര്‍ ക്യാമ്പു് ഉദ്ഘാടനം ചെയ്തു
സുരേന്ദ്രന്‍ മാഷ്,സാജു മാഷ്,ശ്രീമതി ജീന,
ശ്രീ.മോഹന്‍ദാസു് എന്നിവര്‍ ക്യാമ്പിനു് നേതൃത്വം നല്‍കി.സ്കൂള്‍ നേച്ചര്‍ ക്ലബ്ബാണു് പരിപാടി സംഘടിപ്പിച്ചതു്.



ലോക ജനസംഖ്യാദിനം(JULY 11)
ദിനാചരണവുമായി ബന്ധപ്പെട്ടു് സ്കൂളില്‍ പ്രസംഗ മത്സരം നടത്തി.
മത്സരത്തില്‍ 9 A യിലെ അഭിനവ് T.V ഒന്നാം സ്ഥാനം നേടി.
(21/07/2012)
P.T.A.ജനറല്‍ ബോഡി യോഗം.
ജൂലൈ 21-നു് ഈ വര്‍ഷത്തെ പൊതുയോഗവും,പുതിയ ഭാരവാഹികളുടെ
തെരഞ്ഞെടുപ്പും നടത്തി.
പി.ടി. എ. പ്രസിഡന്റായി എ.രാജനേയും വൈസ് പ്രസിഡന്റായി നിത്യാനന്ദനേയും ,മദര്‍ പി.ടി.എ.പ്രസിഡന്റായി ലത ടീച്ചറേയും
തെരഞ്ഞെടുത്തു.
ശോഭന കെ,ദീപാ റാണി,ഗേപകുമാര്‍,ഗോപൈലകൃഷേണന്‍,മാധവന്‍,സിന്ധു,പരമേശ്വരന്‍ എന്നിവരാണു്
മറ്റു P.T.A.ഭാരവാഹികള്‍.
സ്ലൈഡ് പ്രസന്റേഷന്‍.
P.T.A ജനറല്‍ ബോഡിയിലവതരിപ്പിച്ച സ്ലൈഡ് ഷോ എല്ലാവരുടേയും
ശ്രദ്ധ പിടിച്ചു പറ്റി. കഴിഞ്ഞ വര്‍ഷത്തെ S.S.L.C വിദ്യാര്‍ത്ഥി
കള്‍ക്കായി സ്കൂളില്‍ നടത്തിയ സ്പെഷ്യല്‍ കോച്ചിങ്ങിന്റെ വിശദമായ ഒരു കാഴ്ചയായിരുന്നു ആദ്യത്തേതു്.തുടര്‍ന്നു ഈ വര്‍ഷത്തെ പൊതു പരിപാടികളുടെ നല്ല ഒരു കാഴ്ച സ്ലൈഡിലവതരിപ്പിച്ചു ഇതും
ഏറെ ശ്രദ്ധിക്കപ്പെട്ടു.
അവാര്‍ഡു ദാനം.
കഴിഞ്ഞ വര്‍ഷത്തെ S.S.L.C,ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍
ഏറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങി സ്കൂളില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ P.T.A ജനറല്‍ ബോഡിയില്‍ വച്ചു വാര്‍ഡു കൗണ്‍സിലര്‍ ശ്രീ. മാണിക്യന്‍ നല്‍കി.
ഹിരോഷിമാ ദിനം (aug 6)
സ്കൂളില്‍ അസ്സംബ്ലി ചേര്‍ന്നു. സോഷ്യല്‍ ക്ലബ്ബ് കണ്‍വീനര്‍ പ്രസംഗിച്ചു. വിവിധ മത്സരങ്ങള്‍ നടത്തി.
ഹിരോഷിമാ പ്രശ്നോത്തരിയില്‍ ശിവസുബ്രഹ്മണ്യന്‍ (9A) ഒന്നാം സ്ഥാനത്തെത്തി
അടിക്കുറിപ്പു
മത്സരത്തില്‍ 8 C-യിലെ രഞ്ജിഷ സമ്മാനാര്‍ഹയായി.
ആഗസ്തു് 9 നാഗസാക്കി ദിനം
സ്കൂളില്‍ നടത്തിയ പ്രത്യേക അസ്സംബ്ലിയില്‍ 8 C യിലെ വിദ്യാര്‍ത്ഥിനി രഞ്ജിഷ നടത്തിയ സമാധാന
സന്ദേശമടങ്ങിയ പ്രസംഗം ഗംഭീരമായി
.തുടര്‍ന്നു് REDCROSS പ്രതിനിധികള്‍ സ്കൂള്‍ മുറ്റത്തു് ഗാര്‍ഡന്‍
നിര്‍മ്മിച്ചു.
സ്വാതന്ത്ര്യ ദിനം (AUG 15)
സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ സമര ചരിത്രവുമായി
ബന്ധപ്പെട്ട ക്വിസ്, ദേശ ഭക്തി ഗാനങ്ങള്‍,വിദ്യാര്‍ത്ഥികളുടെ പ്രഭാഷണങ്ങള്‍ എന്നിവ ആഘോഷത്തിന്റെ
ഭാഗമായി നടത്തി.
വാര്‍ഡു കൗണ്‍സിലര്‍ ശ്രീ. മാണിക്യന്‍ പതാക ഉയര്‍ത്തി
HM ശ്രീകുമാരി ടീച്ചര്‍,പ്രിന്‍സിപ്പാള്‍
CS മണി,പി.ടി.എ പ്രസിഡന്റ് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ സംബന്ധിച്ച പാലക്കാടു് റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ കഴിഞ്ഞ വര്‍ഷത്തെ SSLC,+1,+2
പരീക്ഷകളില്‍ മികച്ച വിജയം നേടിയ സ്കൂളിലെ പ്രതിഭകള്‍ക്കു് പുരസ്കാരങ്ങളും,കാഷ് അവാര്‍ഡും വിതരണം
ചെയ്തു.
കുട്ടികള്‍ക്കു് മധുര പലഹാരങ്ങള്‍ നല്‍കി.




ഓണം-2012
പൂക്കളമത്സരത്തിനു ശേഷം പായസ വിതരണവും തുടര്‍ന്ന് വടംവലി മത്സരവും നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.



FREE SOFTWARE DAY CELEBRATION(Sep.15)
ദിനാചരണത്തോടനുദന്ധിച്ചു് വിവിധ പരിപാടികള്‍ നടത്തി.,
IT ക്ലബ്ബ സംഘടിപ്പിച്ച ആഘോഷം HM ഉദ്ഘാടനം ചെയ്തു
.താഴെപ്പറയുന്ന പരിപാടികള്‍ ആഘോഷത്തിനു്
കൊഴുപ്പേകി.
പ്രബന്ധ വായന
CD പ്രദര്‍ശനം
ചിത്രപ്രദര്‍ശനം
പ്രതിജ്ഞ
ക്വിസ് മത്സരം
ക്വിസ് മത്സരത്തില്‍ ഹരിഹരന്‍ CS,ഗോകുല്‍ B എന്നിവര്‍ സമ്മാനാര്‍ഹരായി.








ALSO SEE THIS IN YOU TUBE THROUGH THE LINK SOFTWARE DAY CELEBRATIONS