എ യു പി എസ് ദ്വാരക/ഗണിത ക്ലബ്ബ്

23:44, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHELLY JOSE (സംവാദം | സംഭാവനകൾ) ('ഈ സ്കൂളിലെ ഗണിത ക്ലബ്ബ് പ്രിയങ്ക ടീച്ചറുടെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ സ്കൂളിലെ ഗണിത ക്ലബ്ബ് പ്രിയങ്ക ടീച്ചറുടെ നേതൃത്വത്തില്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വരുന്നു. പ്രസ്തുത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് കണക്കിലെ കളികള്‍, വ്യത്യസ്ത തരം പസിലുകള്‍ ,ഗണിത ശാസ്ത്രജ്ഞരെ ക്കുറിച്ചുള്ള അവബോധം , പ്രോജക്ടുകള്‍, വിജ്ഞാന പ്രദമായ ഗണിത ചോദ്യങ്ങള്‍ അവയുടെ ഉത്തരങ്ങള്‍ എന്നിവ നല്‍കി വരുന്നു. കൂടാതെ സബ്ജില്ലാ, ജില്ലാതല ഗണിതശാസ്ത്ര മേളകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നു. പ്രസ്തുത മേളകളിലെ വിവിധയിനം മത്സരങ്ങളെക്കുറിച്ച് ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും അതിലേയ്ക്കായി അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. പാഠ്യേതര പ്രവര്‍ത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളിലും ഈ ക്ലബ്ബ് സജീവമായി ഇടപെടുന്നു. പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിഹാര പഠന പ്രവര്‍ത്തനം നടത്തി വരുകയും ചെയ്യുന്നു.