ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2019-20-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കരിപ്പൂര് ഗവ.ഹൈസ്കൂൾ വാർഷികാഘോഷവും സ്മാർട് റൂം ഉദ്ഘാടനവും

കരിപ്പൂര് ഗവ ഹൈസ്കൂളിൽ വാർഷികാഘോഷവും എൽ പി യു പി വിഭാഗം കുട്ടികൾ ക്ക് നഗരസഭ സജ്ജീകരിച്ച് നൽകിയ സ്മാർട് റൂം ഉദ്ഘാടനവും നടന്നു.ആഘോഷപരിപാടികളുടെ ഉദ്ഘാടനം പ്രസിദ്ധ പിന്നണി ഗായകൻ ഡോ.പന്തളം ബാലന് നിർവഹിച്ചു.തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികളവതരിപ്പിച്ചു.വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ എസ് എസ് എസ് സി പരീക്ഷയിൽ ഉയർന്ന ഗ്രേഡ് നേടിയ വിദ്യാർത്ഥികളെയും കലാ ശാസ്ത്ര മേളകളിൽ സമ്മാനാർഹരായവരേയും അനുമോദിച്ചു.സ്മാർട് റൂം ഉദ്ഘാടനം നഗരസഭ പ്രതിപക്ഷനേതാവ് റ്റി അർജ്ജുനൻ നിർവഹിച്ചു. പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക അനിത വി എസ് സ്വാഗതം പറഞ്ഞു.കൗൺസിലർമാരായ സംഗീത രാജേഷ് ,സുമയ്യ മനോജ്,സി സാബു,ഷീല ഒ എസ് പി റ്റി എ വൈസ്പ്രസിഡന്റ് സി പ്രസാദ് ,എം പി റ്റി എന്ന പ്രസിഡന്റ് ശ്രീലത ആർ എസ് , ഗിരിജ കെ എസ് എന്നിവർ ആശംസ പറഞ്ഞു.മംഗളാംമ്പോൾ റിപ്പോർട്ടവതരിപ്പിച്ചു.ആഘോഷകമ്മിറ്റി കൺവീനർ അജന്ത ആർ എസ് നന്ദി പറഞ്ഞു.

ക്ലാസ് പി റ്റി എ

ഈ വർഷത്തെ(2019-20) ആദ്യ ക്ലാസ് പി റ്റി എ ...ഓരോ ക്ലാസിലും കുട്ടികൾ തന്നെ നയിച്ചു...തികച്ചും ഹൈടെക്കായി

സ്കൂൾ കലോൽസവം

സ്കൂൾ കലോൽസവം ഇന്നായിരുന്നു.ഞങ്ങളുടെ പൂർവവിദ്യാർത്ഥിയും കലാകരനുമായ മിലൻ (ഓടക്കുഴൽ ഗിറ്റാർ ,കീബോർഡ് എന്നീ സംഗീതോപകരണങ്ങൾ നന്നായി വായിക്കും സ്കൂൾ തല സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്തിട്ടുണ്ട്. പിന്നെ ഗായകൻ)ഉദ്ഘാടനം ചെയ്തു.

പുസ്തകത്തൊട്ടിൽ

ക്ലാസ്‍ലൈബ്രറിയിലേക്ക് പുസ്തകശേഖരണത്തിനായി പുസ്തകത്തൊട്ടിലൊരുങ്ങി.അധ്യാപകർക്ക് കുട്ടികൾക്ക് പൂർവവിദ്യാർത്ഥികൾക്ക്,രക്ഷകർത്താക്കൾക്ക് ... എല്ലാവർക്കും പുസ്തകം നിക്ഷേപിക്കാം.

നൈതികം

ക്ലാസ് തല സ്കൂൾതല ഭരണഘടന രൂപപ്പെടുത്തുന്നതിനു മുൻപായി ഓരോ ക്ലാസിലേയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പരിശീലനം നൽകി.ശാസ്ത്രസാഹിത്യപരിഷത്തിൽ നിന്നും ബാലചന്ദ്രൻസാറും,അനിൽ വേങ്കോടുമാണ് ക്ലാസ് നയിച്ചത്.ഭരണഘടനയെന്താണ്,എന്തിനുവേണ്ടി ,എങ്ങനെ എന്നുള്ള ചർച്ചകൾക്കു ശേഷം കുട്ടികൾ സംഘങ്ങളായി തിരിഞ്ഞ് സ്കൂളിനുവേണ്ടിയുള്ള ഭരണഘടന എഴുതാൻ പരിശീലിച്ചു. ഭരണഘടന എഴുപതാം വർഷം സ്കൂൾതല ഭരണഘടന കരട് അവതരണം ജ്യോതിക, നയനസെൻ