കടമ്പേരി എൽ.പി. സ്ക്കൂൾ, കാനൂൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കടമ്പേരി എൽ.പി. സ്ക്കൂൾ, കാനൂൽ | |
---|---|
വിലാസം | |
കണ്ണൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-12-2021 | Jyothishmtkannur |
ചരിത്രം
1902 ൽ സ്ഥാപിതമായി.ബക്കളത്തെ ശ്രീ തറോൽ കണ്ണൻ ഗുരുക്കളാണ് സ്കൂളിന്റെ സ്ഥാപകൻ.അദ്ദേഹത്തിന്റെ വലംകൈയായി പ്രവർത്തിച്ചത് ശ്രീ.വളപ്പോൾ ഒതേനൻ വൈദ്യരാണ് .സവർണർക്കു മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലത്ത് ഇരുവരും ഗുരുകുലമാതൃകയിൽ ജാതിവ്യത്യാസമില്ലാതെ വിദ്യാഭ്യാസം നല്കിയിരുന്നു.കൂടുതൽ കുട്ടികൾക്ക് വിദ്യാഭ്യാസം നല്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് അനുവാദം നല്കിയതോടെ ഇന്നത്തെ സി.ആർ.സി വായനശാലയുടെ സമീപത്ത് ഓലഷെഡ്‌ഡിൽ 1901 ൽ സ്കൂൾ പ്രവർത്തലനം ആരംഭിച്ചു.എന്നാൽ ഓലഷെഡ് തകർന്നതോടെ ഇരുവരും തങ്ങളുടെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ച് സ്കൂളിനു ആവശ്യമായ സ്ഥലം കടമ്പേരി ദേവസ്വത്തിൽ നിന്ന് കരക്കാട്ടിടം നായനാരുടെ അനുമതിയോടെ സ്വന്തമാക്കുകയും സ്കൂൾ ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.412-)൦ നമ്പറായി 11 .07 . 1902ൽ കടമ്പേരി എലിമെന്ററി സ്കൂൾ എന്ന പേരിൽ പൊതുവിദ്യാലയം തുടങ്ങാൻ ശ്രീ കണ്ണൻ ഗുരുക്കള്ക്ക് അനുവാദം ലഭിച്ചു.മൊറാഴ വില്ലേജിൽ സർവേ നമ്പർ 142/15ൽ 67.5സെന്റ് സ്ഥലത്താണ് സ്കൂൾ നിലനില്ക്കു്ന്നത്.പുല്ലുമേഞ്ഞ കെട്ടിടം ഓടിട്ടതാക്കുകയും പിന്നീട് ഒട്ടേറെ മാറ്റങ്ങൾക്ക് ശേഷം 2014 മാർച്ച് 1 നു പുതിയ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുകയും ചെയ്തു.